നാടകമേ ഉലകം
വിജി തമ്പിയുടെ പടം അല്ലെ
വല്ല ഇംഗ്ലീഷ് സിനിമയുടെയും നേര്‍ പകര്‍പ്പ് ആകും
ആവും ബോര്‍ അടിക്കില്ല എന്ന് പറഞ്ഞു കയറിയതാണ്
അതും ഒബെരോണ്‍ മാളില്‍..
സഹിക്കാന്‍ വയ്യാത്ത ടിക്കെറ്റു കാശും
കൂടെ വിരുന്നുകാരും
വിദേശിയുടെ പകര്‍പ്പ് അആനെങ്കില്‍ ഒരു ഭങ്ങി എല്ലാം ഉണ്ടായേനെ
നല്ല ഒരു കഥ തന്നെ
ഒരു ഗ്രാമത്തിലെ സഹകരണ ബാങ്കിലെ മനജേര്‍ ആയ ഒമാനകുട്ടന്‍ (മുകേഷ്)
അയാളുടെ കഥയാണ് ഈ സിനിമ
അവനെ വിലക്ക് വാങ്ങിയതാണ് അമ്മായി അപ്പന്‍ ..ജഗതി
കോടീശ്വരന്‍ ആറു പിശുക്കന്‍
അച്ഛന്‍ ബാബു നമ്പൂതിരിയുടെ സഖാവ്
പെങ്ങള്‍ സോനം നായരുടെ ഒരു നല്ല കഥാ പാത്രം
അനിയന്‍ നിവേദ്യം വിനു മോഹന്‍
അവന്‍ തടിച്ചു തടിച്ചു ഗുണ്ട് മണി ആവുന്ന ലക്ഷണം ആണ്
അവന്‍ ജോലി ചെയ്യുന്നത് സഹകരന്‍ ബാങ്ക് നശിച്ചു പോയിട്ട് കര പിടിക്കാന്‍ കാത്തിരിക്കുന്ന ജനാര്‍ദ്ദനന്റെ ബ്ലേട് കമ്പനിയില്‍ പിരിവുകാരന്‍ ആയി ജോലി ചെയ്യുന്നു
നായിക ശരണ്യ
പൂ പോലെ സുന്ദരി
അവളുടെ അമ്മ പാല്‍ കച്ചവടം ചെയ്യുന്ന ബിന്ദു പണിക്കര്‍
അവര്‍ കഷ്ട്ട കാലത്തിനു ബാങ്കില്‍ നിന്നും കടം എടുത്തു ഒരു പശുവിനെ വാങ്ങി
അടവ് മുടക്കി
മുകേഷു ചെന്ന് പശുവിനെ അഴിച്ചു കൊണ്ട് പോന്നു
എല്ലാ കൊല്ലവും ബാങ്കിന്റെ വാര്‍ഷികത്തിന് ഓമന കുട്ടന്‍ ഒരു നാടകം അവതരിപ്പിക്കും
ഇക്കുറി നാടകത്തിനു നായിയ ഇല്ലതിര്‍ക്കുവാന്
അപ്പോഴാണ് നൃത്തം അറിയാവുന്ന ശരണ്യ പശുവിനോടെ ഒത്തു കിട്ടുന്നത്
കടം തീര്‍ക്കാന്‍ കാലവധി തരാം
ജഗതിയെ വില്ലനാക്കി എഴുതിയ നാടകം
നമ്മുടെ സുരാജു അവതരിപ്പിക്കുന്ന ഒരു യുവ സംവിധായകന്‍ കാണുന്നു
അവനെ കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കാന്‍ തയ്യാറാവുന്നു
പവന്‍ എന്ന് പേരില്‍ വരുന്ന സുരാജിന്റെ യുവ സംവിധായകന്‍
പവന്‍ എന്ന് പേരില്‍ വരുന്ന സുരാജിന്റെ യുവ സംവിധായകന്‍
അപാരം തന്നെ
ഒന്നാംതരം അഭിനയം തന്നെ
ഈ നെട്ടൂരാനോടാണോട നിന്റെ കളി
എന്ന സംഭാഷണം ജഗദീഷിനെ കൊണ്ട് സുരാജ് പറയിപ്പിക്കുന്ന ഒരു രംഗം ഉണ്ട്
രണ്ടു പേരും നമ്മളെ ചിരിപ്പിച്ചു കൊല്ലും
സലിം കുമാറും..
എങ്ങിനെ ചെന്നാലും പുള്ളിക്ക് ഭാര്യയുടെ തല്ലു ഉറപ്പാണ്
ഹാസ്യ രംഗങ്ങള്‍ പൊതുവേ വളരെ നന്നായി എന്ന് തന്നെ പറയാം ..
ഓര്‍ത്തോര്‍ത്തു ചിരിക്കാനും ഉണ്ട്
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് രണ്ടു നല്ല ഗാനങ്ങളും
പിന്നെ സിനിമ ആയി
നിര്‍മാണം ആയി
എല്ലാക്കി പുല്ലാക്കി ഇല്ലാണ്ടാക്കി
എന്ന് പറഞ്ഞ പോലെ
നാട്ടിലും വീട്ടിലും നാട് നീളെയും കടംവാങ്ങി
അമ്മായി അപ്പന്റെ ബാങ്കില്‍ ഇട്ട കാശു തിരിമറിയും നടത്തി സിനിമ പൂര്‍ത്തി ആക്കുന്നു
അതിനിടയില്‍ ഉള്ള അതി നാടകീയ സംഭവങ്ങള്‍
സിദ്ധിക്കിന്റെ സിനിമ നിമാതാവ് സീമയുടെ സ്വന്തം വേഷത്തില്‍ ഉള്ള അഭിനയം
ബിന്ദു പണിക്കരുടെ സ്വാഭാവികമായ അഭിനയം
ശരണ്യയുടെ നൈസ്ര്‍ഗികത
എല്ലാം നമുക്ക് നന്നായി രസിക്കും
സോനം നായര്‍ കെട്ടിയവനിട്ടു കൊടുക്കുന്ന ഇടി ആണ് ഇടി
എന്റമ്മോ
പാവം സലിം കുമാര്‍
പൊതുവേ തെറ്റില്ലാതെ കണ്ടിരിക്കാം
നല്ല ക്ലൈമാക്സും ആണ്
കൊള്ളാവുന്ന ഒരു നായകനെ വച്ച് എടുത്തിരുന്ണേല്‍ ഈ ചിത്രം വളരെ നല്ല വിജയം ആകുമായിരുന്നു എന്ന് പറയാതെ വയ്യ
മുകേഷ് ഒക്കെ നായകനായി ഒരു ചിത്രം ചെയ്തു വിജയിപ്പിക്കണം എങ്കില്‍
കഥ മാത്രം നന്നായാല്‍ പോരാ
സ്വന്തം അഭിനയം മെച്ചപെടുത്താന്‍ ഒന്നും മുകേഷ് ചെയ്യുന്നില്ല
നമുക്കറിയാം എന്താവും ആ നടന്‍ ചെയ്യാന്‍ പോകുന്നത് എന്ന്
മടുപ്പിക്കുന്നു എന്നതാണ് വാസ്തവം
Producers-Raveendran M.K. and Suresh M.K.
Banner -- Suryakanthi Creations
Editing --Manoj.
Lyrics --Kaithapram,
Music --Direction done by Johnson.
Story--Sajan Cholayil and Saseendran Vadakara.
Mukesh, Vinu Mohan, Sharnya Mohan, Sarayu, Jagathy Sreekumar, Jagadeesh, Suraaj Venjharamoodu
Siddique, Salim Kumar, Janardanan,
KPAC Lalitha, Bindu Panicker, Chalipala, Dharmajan, Indrans,
Babu Namboothiri include the cast of this movie.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ