TRAFFIC
ഒരു സിനിമ നമ്മുലെ പിടിചിരുത്തുക ഇന്നത്തെ ടിവി കാലത്ത്തു അപൂര്‍വ്വം ആണ്
ആരാണ് നല്ല സിനിമകള്‍ കാണാത്തത് .
വിദേശ സിനിമ ചാനെലുകളില്‍
നല്ല സിനിമകള്‍ തലങ്ങും വിലങ്ങും കളിക്കുന്നുമുണ്ടാവും .
അതിനിടയില്‍ സൂപ്പര്‍ താരങ്ങള്‍ ശ്രദ്ധയോടെ
പണവും ,നല്ല സംവിധായകരെയും,
നല്ല സാങ്കേതിക വിദഗ്ധരെയും വച്ച്
ഒന്നാംതരം സിനിമകള്‍ നിര്‍മിക്കുകയും ചെയ്യും .
അതിനിടയില്‍ ഒരു പുതിയ സംവിധായകന്‍
പൂര്‍ണമായും പുതിയ താരങ്ങളെ വച്ച് കൊണ്ട്
ഒരു സിനിമ നിര്‍മിച്ചാല്‍ അത് വിജയം കാണണം എങ്കില്‍ വലിയ ബുദ്ധിമുട്ടാണ് .
ട്രാഫിക്കിന്റെ വിജയം അങ്ങിനെ അപൂര്‍വ്വം ആയ ഒരു വിജയം തന്നെയാണ്
ഒരു സെപ്റ്റംബര്‍ 16 നു നഗരത്തില്‍ നടക്കുന്ന ഒരു അപകടം..അതില്‍ പെട്ട് പോകുന്ന ഒരു യുവ പത്ര പ്രവര്‍ത്തകന്‍
വിനീതിന്റെ രിഹാന്‍നമ്മുടെ ഹൃദയം കവരും.
അവനെ സ്നേഹിക്കുന്ന സുന്ദരിയായ അതിഥി
അവന്റെ ജോലി.
ആദ്യം നടത്തുന്ന കൂടിക്കാഴ്ച പ്രസിദ്ധ സിനിമ താരം സിദ്ധാര്‍ത് ആണ്.
മറ്റേതു നടനെയും പോലെ സ്വന്തം സൌന്ദര്യത്തിന്റെ ,
പ്രതിച്ചായയുടെ ഊതി വീര്‍പ്പിച്ച നിഴലില്‍ സായൂജ്യം കൊള്ളുന്ന ഒരു സുന്ദരന്‍ ..
രഹ് മാന്‍ .സുന്ദരിയായ ഭാര്യയും മകളും
കൂടിക്കാഴ്ച നേരത്തെ ആക്കിയത് കൊണ്ട് രിഹാന്‍നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നു
അവനെ ആക്കാന്‍ ആയി അവന്റെ കൂട്ടുകാരന്‍ എല്ക്കുന്നു
ബൈക്കില്‍ സന്തോഷത്തോടെ ഇറങ്ങുന്ന രണ്ടു കൂട്ടുകാര്‍
ഒരു കൈക്കൂലി കേസില്‍ സസ്പെന്‍ഷനില്‍ ആയ ശ്രീനിവാസന്റെ സുദേവന്‍,
പാര്‍ട്ടി ഓഫീസില്‍ നിന്നും ഉള്ള ശുപാര്‍ശ കൊണ്ട് തിരിച്ചു ജോലിക് കയറുകയാണ്
"സര്‍ അയാള്‍ക്ക് ഭാര്യയും മൂന്നു പെണ്‍ മക്കളുമാണ്.ജോലിയില്‍ കയറി ഇല്ലെങ്കില്‍ കുടുമ്പം മുഴുവന്‍ തീവണ്ടിക്കു തല വൈക്കും
ഒരു നായരാണ് സര്‍ "
എന്നെല്ലാമാണ് ശുപാര്‍ശയുടെ വാക്കുകള്‍
എന്തായാലും സുദേവന്‍ ജോലിക്ക് കയറുക യാണ്
ഒരു അപകടത്തില്‍ രിഹാന്‍ അതീവ ഗുരുതരമായി ആശുപത്രിയില്‍ ആവുന്നു.
തലയില്‍ ഉള്ള മുറിവ് കാരണം അവന്‍ മരിച്ചു കഴിഞ്ഞു
ഹൃദയം സ്പന്ദിക്കുന്നു എന്ന് മാത്രം
ആ ഹൃദയം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടാം എന്നുള്ള സിധാര്തിന്റെ മകള്‍ ഒരു പതിമൂന്നുകാരി പാലക്കാട്ട് ആശുപത്രിയില്‍
വളരെ സ്വാധീനങ്ങള്‍ക്ക് ശേഷം അവന്റെ മരിക്കാത്ത ഹൃദയം കീറി മുറിച്ചു എടുക്കാന്‍ അവന്റെ വാപ്പയും ഉമ്മയും സമ്മതിക്കുകയാണ്
മാറി എടുത്ത ഹൃദയവുമായി
പാലക്കാട്ടേക്കുള്ള അതീവ ഉദ്വേഗം നിറഞ്ഞ റോഡ് യാത്ര
ഈയിടെ കണ്ടു മൂന്നാമത്തെ റോഡ് മൂവി ആണിത്
പാസന്ചെര്‍ , ,ഭ്രമരം,പിന്നെ ഇതാ ട്രാഫിക്
മൂന്നും നമ്മള്‍ മറക്കില്ല
കഥ ..
ഈ സിനിമ കണ്ടാല്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ കഥ
ഒരു ഗാനമേ ഉള്ളൂ.അത് നന്നായി ചെയ്തിരിക്കുന്നു
കുഞാക്കോ ബോബന്‍ സ്രീനിവ്സന്‍ ,അനൂപ് തുടങ്ങി എല്ലാവരും നന്നായി അഭിനയിച്ചു എന്നതാണ് മറ്റൊരു സവിഷേത
മുറുക്കമുള്ള തിരക്കഥ
മനോഹരമായ സംവിധാന രീതി
ചടുലവും തിളക്ക മുള്ളതുമായ ആഖ്യാനം നമ്മെ പിടിച്ചിരുത്തും
ഒരു നിമിഷം പോലും നമുക്ക് മടുക്കില്ല
ഒരു ഷോട്ട് പോലും അധികമില്ല
ശ്രെധിച്ചു, ഭംഗിയോടെ സംവിധാനം ചെയ്ത ഒരു വേറിട്ട സിനിമ
ഒരു നടന്ന സംഭവം ആയതു കൊണ്ടാവാം വളരെ നമുക്ക് ഇഷ്ട്ടമാവുകയും ചെയ്യും
ഒന്ന് ഞാന്‍ പറയാം
നിങ്ങള്‍ ഈ സിനിമ കണ്ടിരിക്കണം
ഇല്ലെങ്കില്‍ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ഒരു ചിത്രം കാണാന്‍ ഉള്ള അവസരം നഷ്ട്ടപെടുത്തി എന്നതാണ് വാസ്തവം
തമാശകള്‍ ഇല്ലാതെ ,
താര മൂല്യമുള്ള നടീ നടന്മാര്‍ ഇല്ലാതെ ,
മെലോ ഡ്രാമയില്ലാതെ ,
അതി ഭാവുകത്വം എന്ന നിറം കോരി ഒഴിക്കാതെ
കഥയുടെ, സംവിധാനത്തിന്റെ, മികവു കൊണ്ട് മുന്‍ നിരയിലേക്ക് വന്ന ഈ ചിത്രം
മനോഹരം എന്ന് മാത്രമേ പറയാന്‍ എനിക്കുള്ളൂ
Producer: Listin Stephen
Director: Rajesh R.Pillai
Music Director: Mejo Joseph, Samson കോട്ടൂര്‍
The script. : Bobby and Sanjay
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ