ശിക്കാര്‍
വേട്ടക്കു പോവുക വളരെ സങ്കീര്‍ണമായ മാനസിക വസ്തയോട് കൂടിയാണ്
ഇരുളില്‍ പാതി ഇരിക്കുന്നാ വന്യ മൃഗങ്ങള്‍..അവയുടെ ചലനങ്ങളെ കാതോര്‍ത്ത് കണ്ണുകള്‍ കൂര്‍പ്പിച്ചു കരിയിലകളില്‍ കാലു അമരാതെ..അവന്‍ ചുവടുകള്‍ വിക്കും.
ചിലപ്പോള്‍ വരുമെന്നുറപ്പുള്ള ഒരു കാട്ടു പോത്തിനായി വെള്ളെ കെട്ടിനരികില്‍ മൂന്നോ നാലോ മണിക്കൂര്‍ കാത്തിരിക്കും
അതാണ് വെട്ടക്കാരന്‍ ..ശിക്കാരി
മോഹന്‍ലാല്‍ അഭിനയിച്ച ശിക്കാര്‍ കാണാന്‍ പോകുന്നത് തെളിഞ്ഞ ഒരു മനസോടെയാണ്
സംവിധായകന്റെ പ്രൊഫൈല്‍ ഒന്നാംതരം തന്നെ
പരുന്തു ,വാസ്തവം ,അമ്മ കിളിക്കൂട് പോലുള്ള ചിതങ്ങള്‍..സംവിധാനം ചെയ്തിരിക്കുന്നു
തെലുങ്കാന വിപ്ലവത്തിന്റെ ചുവടു പിടിച്ചു എടുത്ത ചിത്രവും
നല്ല തിരക്കഥയും മുറുക്കമുള്ള സംഭാഷണവും ചെറുപ്പക്കാരിയായ നായികയും നായകനും ചെതോഹരങ്ങളായ പ്രണയ രംഗങ്ങളും മനോഹരമായ ലോകഷനുകളും..
ശുദ്ധ ഗ്രാമീണരുടെ മിഴിവാര്‍ന്ന സ്നേഹവും സാഹോദര്യവും
പ്രമേയത്തിന്റെ പുതുമയും നമ്മളെ നന്നായി ആകര്‍ഷിക്കുക തന്നെ ചെയ്യും
ഈറ്റ വെട്ടുന്ന സീസണില്‍ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന കഥയാണ് ഇത്
അപ്പോള്‍ നാട്ടില്‍ നിന്നും ഈ കാട്ടിലെ ഗ്രാമം നിറയെ ജോലിക്കാരും അവരെ ആശ്രയിച്ചു നടക്കുന്ന ചായകടയും എല്ലാം പുനര്‍ജനിക്കും
അവിടെ ഒരു ലോറി ഓടിക്കുന്നു മോഹന്‍ലാല്‍
ഭാര്യ മരിച്ചു തന്റെ മകള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരച്ചന്‍
മകള്‍ ഗംഗ (അനന്യ ) കോഴിക്കോട് ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു
ആരും കാണാത്ത ആ കാട്ടുമുക്കിലേക്ക് ..
പുലര്‍ പ്രകാശം പോലെ അവളും അവളെ കൈക്കുള്ളില്‍ ഒതുക്കാന്‍ മോഹിക്കുന്ന
കാമുകനായി കൈലാശും എത്തുന്നതോടെ കഥ ആരംഭിക്കുന്നു എന്ന് പറയാം
തമിള്‍ നാട്ടില്‍ നിന്നും തലൈവാസല്‍ വിജയ് (റാവുത്തര്‍ ) മോഹന്‍ ലാലിനോട് വളരെ മോശമായ വിവരങ്ങള്‍ ആണ് അറിയിച്ചിട്ട് മടങ്ങിയത് ..
അവരുടെ കൂട്ടുകാര്‍ ഓരോന്നായി കൊല്ലപെടുകയാണ്
ആര്‍ക്കും സംശയം ഇല്ലാത്ത രീതിയില്‍
ഇനി ബാക്കി ഇവര്‍ രണ്ടു പേരും മാത്രമാണ്
അയാള്‍ തിരികെ പോയി അധികം താമസിയാതെ ആ കുടുമ്പവും മരിച്ച വിവരം അറിയുന്നു
ഭയം വേട്ട ആടുന്ന മനസുമായി സ്ഥലം വിടാന്‍ ഒരുങ്ങുന്ന നായകന് അതിനാവുന്നില്ല
എവിടെയോ എഴുതിയ മരണമെന്ന കറുത്ത വിധിയെ ചെറുക്കാന്‍ അവന്റെ ദുര്‍ബലമായ ശ്രമം
തെലുങ്കാന വിപ്ലവ സമയത്ത് ആന്ധ്രാ പോലീസില്‍ ജോലി നോക്കി ഇരുന്ന നായകന്
ജോലിയുടെ ഭാഗമായി ഒരു ഡോക്ടര്‍ ആയ വിപ്ലവ നേതാവിനെ ചതിച്ചു കൂട്ടി കൊണ്ട് വരേണ്ടി വരുന്നു
അതി മനോഹരമായി അഭിനയിച്ച ആ വിപ്ലവ നേതാവിനെ അവതരിപ്പിച്ച സമുദ്രക്കനിയെ നമ്മള്‍ മറക്കില്ല തന്നെ
സുബ്രമണ്യപുരത്തിലെ വില്ലന്‍ ആണ് നമുക്ക് പ്രിയങ്കരനായ നക്സല്‍ നേതാവ് അബ്ദുള്ള ആയി മാറിയത്
നാടോടികള്‍ എന്ന തമിള്‍ സിനിമ സംവിധാനം ചെയ്തു പ്രശസ്തനായ ആ നടന്‍ അയത്ന ലളിതമായി
അബ്ദുല്ലയെ അന്ശ്വരനാക്കുക തന്നെ ചെയ്തു
അബ്ദുള്ളയുടെ ഭാര്യയായി അഭിനയിക്കുന്ന ലക്ഷ്മി ഗോപാല സ്വാമിയും നന്നായി അഭിനയിച്ചു
കാട്ടില്‍ തനിയെ സഞ്ചരിക്കുമ്പോള്‍ താഴ്വര യില്‍ അലയടിക്കുന്ന ആ ഗാനം ബലരാമന്റെ നെഞ്ചു കിടുക്കുന്നു
അത് ആ തെലുങ്ക് വിപ്ലവ കാരി അന്ന് ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ ഇവരെ പാടി കേള്‍പ്പിച്ചതാണ്
ശത്രുവിനെതേടി കാട്ടില്‍ കയറുന്നു അവനു കാണാന്‍ ആവുന്നത് കെട്ടി ഇടപെട്ട മകളെയാണ്
തീക്ഷ്ണമായ ഒരു ഏറ്റു മുട്ടലിലൂടെ അവന്‍ ശത്രുവിനെ കീഴ്പ്പെടുത്തുന്നു
മകളെ രക്ഷിക്കുന്നു
അനന്യയുടെ ഗംഗ വളരെ ധീരമായാണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ
അവസാന രംഗങ്ങളില്‍ അഭിനയിച്ച വിപ്ലകാരിയെയും നമുക്ക് ഇഷ്ട്ടപെടും
അവന്റെ ചടുലമായ ചലനങ്ങള്‍ ....
മോഹന്‍ ലാലിന്റെ ബലരാമന്‍ നമ്മള്‍ മറക്കില്ലാത്ത കഥാ പാത്രങ്ങളില്‍ ഒന്നാണ്
തിരക്കഥയും നന്നായി എഴുതിയിരിക്കുന്നു
സുരാജും ജഗതിയും ലാലു അലെക്സും എല്ലാം കൊള്ളാവുന്ന അഭിനയം തന്നെ നമുക്ക് നല്‍കി..കലാഭവന്‍ മണിയുടെ തടി അല്‍പ്പം കുറഞ്ഞിട്ടുണ്ട് എന്ന് തോന്നി
തെലുങ്കാന വിപ്ലവത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാതെ ചെയ്ത ഈ സിനിമ അത് കൊണ്ട് തന്നെ നമുക്ക് അരുചി ഉണ്ടാക്കും
നാല്‍പ്പതു വര്ഷം മുന്‍പ് നടന്ന ആ വിപ്ലവത്തെ വല്ലാതെ വളച്ചൊടിച്ചു കളഞ്ഞു സംവിധായകന്‍
പൂര്‍ണമായും ജനങ്ങളോട് ഇഴുകി ചേര്‍ന്ന ഒരു പ്രസ്ഥാനത്തെ അതിലെ വിപ്ലവ കാരികളെ അധോ ലോക നായകരെ പോലെ രക്ത ദാഹികള്‍ ആയി ചിത്രീകരിച്ചത് വികലവും ക്ഷമിക്കാന്‍ പറ്റാത്തതും ആയി പോയി എന്ന് പറയാതെ വയ്യ
മോഹന്‍ ലാല്‍ നന്നായി തന്നെ അഭിനയിച്ചു.
മഹാനായ ആ കലാകരന് അഭിനയം വെറും കുട്ടി കളി പോലെ യാണ് എന്ന് തോന്നിയിട്ടുണ്ട്
എന്നാല്‍ സ്വന്തം ശരീരം ഭംഗിയാക്കി വയ്ക്കാനും കൂടി ശ്രേമിച്ചാല്‍ വളരെ നന്നായിരുന്നേനെ
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ലാല്‍ ചിത്രം.
അരോചകമായ തെലുങ്ക് സംഭാഷണങ്ങള്‍
വിവര്‍ത്തനം ഇല്ലാതെ പാടുന്ന ഗാനങ്ങള്‍
ഇവയെല്ലാം നമ്മെ നിരാശ പെടുത്തും
വിപ്ലവകാരിയുടെ അവസാനത്തെ അത്താഴത്തെ കുറിച്ച് പാടുന്ന ആ കവിത
എന്തിനാ പത്മകുമാര്‍ ഇത്ര പാട് പെട്ട് തെലുങ്കില്‍ തന്നെ പിന്നെയും പിന്നെയും കേള്‍പ്പിച്ചത്
അടുത്ത ചിത്രം തെലുങ്കില്‍ ചെയ്യാന്‍ ആണോ പരിപാടി
ഇനി ഇപ്പോള്‍ വിപ്ലവ കാരികളെ കുറിച്ച് ഒരു ചിത്രം ചെയ്യണം എങ്കില്‍
നമ്മുടെ വര്‍ഗീസില്ലയിരുന്നോ ഇവിടെ
മാരകമായി മര്‍ദിച്ചു കണ്ണുകള്‍ കുത്തി പൊട്ടിച്ചു പിന്നെപോലീസ് വെടി വച്ച് കൊന്ന നക്സല്‍ വര്‍ഗീസ്..
ആ കഥയും ആവാമായിരുന്നു
എന്തിനീ തെലുങ്ക്
അത് പോട്ടെ
ഗാനങ്ങള്‍ നന്നായിട്ട്ടുണ്ട്
ചിത്ര സംയോജനവും കാമറയും ഒന്നാം തരം എന്ന് പറയാതെ വയ്യ
പരുന്തിനേക്കാള്‍ മെച്ചം തന്നെ
മോഹന്‍ലാല്‍ , കൈലാഷ് , സമുന്ദ്ര ക്കനി, തലൈവാസല്‍ വിജയ് , അനന്യ , മൈഥിലി , സ്നേഹ , കലാഭവന്‍ മണി , ലാലു അലക്സ്
തിരക്കഥ S Sureshbabu
സംവിധാനം M Padmakumar
സംഗീതം M Jayachandran
നിര്‍മാതാവ് ഷാജി രാജഗോപാല്‍
8
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ