വീട്ടിലെ കുളത്തിനരികില്‍ ഒരു ചെമ്പകം ഉണ്ട്,
മുകളില്‍ കൂടി ഒരു ടെലിഫോണ്‍ കമ്പി പോകുന്നത് കൊണ്ട് അതിന്റെ തല മുറിച്ചു നിർത്തിയേക്കുകയാണ്.
ചെമ്പകം രാവിലെ വിരിയുന്ന പൂവാണ്.
മത്തു പിടിപ്പിക്കുന്ന ഗന്ധമുള്ള ഒരു പാല്‍ നിറമുള്ള പൂവ്.
കോളേജില്‍ ആ പൂവ് ഞാന്‍ കൊണ്ട് ചെല്ലുന്നതും കാത്തു ഒത്തിരി കൂട്ടുകാരികള്‍ ഉണ്ടാവും
.എന്നാല്‍ നേരം അങ്ങ് വെളുത്താല്‍ തൊട്ടടുത്തുള്ള വീട്ട്ടിലെ പിള്ളേര്‍ വന്നു പറിച്ചു കൊണ്ട് പോകും.
അത് കൊണ്ട് അമ്മ അടുക്കളയിലേക്ക് എണീക്കുന്ന സമയത്ത് എന്നെയും ഉണര്‍ത്താന്‍ ഏര്‍പ്പാട് ചെയ്തു കിടക്കും.
അമ്മ അഞ്ചു മണിക്ക് എഴുനേല്‍ക്കുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും .
കുളം പറമ്പിനെ മറ്റേ അറ്റത്താണ്.
വേഗം ചെമ്പക ചുവട്ടില്‍ എത്തും ..
അടുത്തടുത്ത കൊമ്പാണ്.
പൂക്കള്‍ കാണാന്‍ വിഷമം ആണ്..
പിന്നെ തലേന്ന് നോക്കി വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന്
ഒരു വിധം ഇരുട്ടില്‍ കണ്ണുകള്‍ ഇഴുകിയാല്‍ പറിക്കും
എല്ലാം ഒരു ഊഹം തന്നെ അല്ലാണ്ടെന്താ .
മിക്കവാറും നേരം പുലരുന്ന വരെ ആ ചെമ്പകത്തിന്റെ ഏതെങ്കിലും കൊമ്പില്‍ പൂവ് പറിച്ചു ഞാനുണ്ടാവും.
ഒരു ദിവസം നേരം അങ്ങ് പുലരുകയാണ്.
ഒരു കൊമ്പില്‍ ഒരു പൂവ്.പറിക്കാന്‍ കയ്യങ്ങു നീട്ടിയതും..
എന്തോ തിളങ്ങുന്ന പോലെ.
അരണ്ട വെളിച്ചമേയുള്ളൂ
മരതകം പോലെ പച്ച നിറം ഉള്ള എന്തോ ഒന്ന്
ഒരു പച്ചില പാമ്പ് ഇലകള്‍ക്കിടയില്‍ ഇരുന്നു എന്നെ നോക്കുകയാണ്
എന്റെ കണ്ണും പാമ്പിന്റെ കണ്ണും ഒരേ ലെവലില്‍.
പാമ്പിനു ഒന്ന് പൊങ്ങിയാല്‍ എന്റെ കണ്ണില്‍ തന്നെ കൊത്താം.
നിങ്ങള്‍ എന്താണ് ഈ പാമ്പിനെ കുറിച്ച് കേട്ടിരിക്കുന്നെ എന്നറിയില്ല.
അമ്മ തന്ന വിവരം അനുസരിച്ച്..പുല്ലൂനി പാമ്പ്(പച്ചില പാമ്പ് ) കണ്ണിലെ കൊത്തൂ.
അപ്പോള്‍ മരിച്ചു വീഴും ആരും
ഞാന്‍ പാമ്പിനെ ഒന്ന് നോക്കി
പാമ്പ് എന്നെയും
മൂര്‍ഖനെ കണ്ടാല്‍ എന്ത് ചെയ്യണം എന്ന് വീട്ടില്‍ പറഞ്ഞു തന്നിട്ടുണ്ട്
അനങ്ങാതെ നിന്നാല്‍ മതി
പാമ്പ് ഇങ്ങു വന്നു ആക്രമിക്കുകയില്ല എന്നാണ് തത്വം.
പുറകെ ഓടി വന്നും കടിക്കുകയില്ല.
അത് അതിന്റെ വഴിയില്‍ കൂടി വീട്ടില്‍ പോവുക ആയിരിക്കും.
അതിനെ ചവിട്ടാതിരുന്നാല്‍ മതി എന്നാണു കിട്ടിയിരിക്കുന്ന അറിവ്
എന്നാല്‍ ചെമ്പക പൊക്കത്തില്‍
കണ്ണിന്റെ ലെവലില്‍ പാമ്പ്
ഒരു പുതിയ പരിതസ്ഥിതി ആണ് ഉണ്ടാക്കിയിരിക്കുന്നത്
കയ്യും കാലും ഉടലും ആകെയും ഭയം കൊണ്ട് വിറക്കുകയാണ്.
എന്റെ വിറ കൊണ്ട് ഇല അനങ്ങിയാല്‍ പോലും പാമ്പ് പേടിക്കും.
പേടിച്ചാല്‍ കൊത്തുകയും ചെയ്യും
കണ്ണടക്കാന്‍ പേടി
പാമ്പില്‍ നിന്നും കണ്ണ് എടുക്കാനും പേടി
പിന്നെ കുന്നിന്‍ മുകളിലെ കുട്ടികളുടെ വിപദി ധൈര്യം ഉണ്ടല്ലോ
തികഞ്ഞ നിശബ്ദത
അനങ്ങാതെ ആ പോസില്‍ അങ്ങിനെ നില്‍പ്പായി .
പാമ്പിനു മനസിലായി കുഴപ്പം ഇല്ല
.ഇത് മരത്തിന്റെ ഭാഗം ആണ്
കുറച്ചു കഴിഞ്ഞു അത് ഇഴഞ്ഞു വേറെ കൊമ്പില്‍ പോയി
പിന്നെ മിന്നല്‍ പോലെ ഞാന്‍ മരത്തിനു താഴെ ഇറങ്ങി
വീട്ടില്‍ വന്നു പറച്ചിലും കരച്ചിലും
അപ്പോഴല്ലേ അറിയുന്നത്
പാവം പച്ചില പാമ്പിനു വിഷമേ ഇല്ല
ചുമ്മാ പേടിച്ചു മരിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ

ഹൂ....എനിക്ക് ഭയമ്കര മായ പേടി ഉള്ള സംഭവം ആണ് പാമ്പ് !
മറുപടിഇല്ലാതാക്കൂ