2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഇന്ന് സ്വാതന്ത്ര്യ ദിനം


















പല കാരണങ്ങളാലും ഭാരതവും
ലോകം എമ്പാടും തന്നെ
കൊടും ഭീകരതകള്‍ കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്ന ഈ കാല ഖട്ടത്തില്‍ ,
ജാതി മത വര്‍ഗീയ ചിന്ത ഗതികള്‍ ഭാരതത്തിന്റെ അഖന്ടതയെ തന്നെ ചോദ്യം ചെയ്യുന്ന പ്രതിസന്ധി നില നില്‍ക്കെ
നമുക്ക് തീരുമാനിക്കാം എന്ത് വേണം എന്ന്
"ഭാരതീയന്‍ ആവുക
ഭാരതീയന്‍ ആയിരിക്കുക
ഭാരതീയന്‍ ആയതില്‍ അഭിമാനം കൊള്ളുക"..
ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ ,
ഈ രാഷ്ട്രം ലോകത്തിനു നല്‍കിയ മഹത്തായ സിദ്ധാന്തങ്ങളെ,
നമ്മുടെ രാഷ്ട്രം ലോകത്തിനു നല്‍കിയ മഹാന്മാരായ നേതാക്കളെ മനസാ സ്മരിച്ചു
നമുക്ക് പ്രതിജ്ഞ എടുക്കാം
അവസാന ശ്വാസം നമ്മള്‍ ഭാരതീയന്‍ തന്നെ ആയിരിക്കുമെന്ന്
ജയ് ഹിന്ദ്‌

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

പച്ചില പാമ്പും ചെമ്പകവും

വീട്ടിലെ കുളത്തിനരികില്‍ ഒരു ചെമ്പകം ഉണ്ട്,
മുകളില്‍ കൂടി ഒരു ടെലിഫോണ്‍ കമ്പി പോകുന്നത് കൊണ്ട് അതിന്റെ തല മുറിച്ചു നിർത്തിയേക്കുകയാണ്.
ചെമ്പകം രാവിലെ വിരിയുന്ന പൂവാണ്.
മത്തു പിടിപ്പിക്കുന്ന ഗന്ധമുള്ള ഒരു പാല്‍ നിറമുള്ള പൂവ്.
കോളേജില്‍ ആ പൂവ് ഞാന്‍ കൊണ്ട് ചെല്ലുന്നതും കാത്തു ഒത്തിരി കൂട്ടുകാരികള്‍ ഉണ്ടാവും
.എന്നാല്‍ നേരം അങ്ങ് വെളുത്താല്‍ തൊട്ടടുത്തുള്ള വീട്ട്ടിലെ പിള്ളേര്‍ വന്നു പറിച്ചു കൊണ്ട് പോകും.
അത് കൊണ്ട് അമ്മ അടുക്കളയിലേക്ക് എണീക്കുന്ന സമയത്ത് എന്നെയും ഉണര്‍ത്താന്‍ ഏര്‍പ്പാട് ചെയ്തു കിടക്കും.
അമ്മ അഞ്ചു മണിക്ക് എഴുനേല്‍ക്കുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും .
കുളം പറമ്പിനെ മറ്റേ അറ്റത്താണ്.
വേഗം ചെമ്പക ചുവട്ടില്‍ എത്തും ..
അടുത്തടുത്ത കൊമ്പാണ്.
പൂക്കള്‍ കാണാന്‍ വിഷമം ആണ്..
പിന്നെ തലേന്ന് നോക്കി വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന്
ഒരു വിധം ഇരുട്ടില്‍ കണ്ണുകള്‍ ഇഴുകിയാല്‍ പറിക്കും
എല്ലാം ഒരു ഊഹം തന്നെ അല്ലാണ്ടെന്താ .
മിക്കവാറും നേരം പുലരുന്ന വരെ ആ ചെമ്പകത്തിന്റെ ഏതെങ്കിലും കൊമ്പില്‍ പൂവ് പറിച്ചു ഞാനുണ്ടാവും.
ഒരു ദിവസം നേരം അങ്ങ് പുലരുകയാണ്‌.
ഒരു കൊമ്പില്‍ ഒരു പൂവ്.പറിക്കാന്‍ കയ്യങ്ങു നീട്ടിയതും..
എന്തോ തിളങ്ങുന്ന പോലെ.
അരണ്ട വെളിച്ചമേയുള്ളൂ
മരതകം പോലെ പച്ച നിറം ഉള്ള എന്തോ ഒന്ന്
ഒരു പച്ചില പാമ്പ് ഇലകള്‍ക്കിടയില്‍ ഇരുന്നു എന്നെ നോക്കുകയാണ്
എന്റെ കണ്ണും പാമ്പിന്റെ കണ്ണും ഒരേ ലെവലില്‍.
പാമ്പിനു ഒന്ന് പൊങ്ങിയാല്‍ എന്റെ കണ്ണില്‍ തന്നെ കൊത്താം.
നിങ്ങള്‍ എന്താണ് ഈ പാമ്പിനെ കുറിച്ച് കേട്ടിരിക്കുന്നെ എന്നറിയില്ല.
അമ്മ തന്ന വിവരം അനുസരിച്ച്..പുല്ലൂനി പാമ്പ്(പച്ചില പാമ്പ് ) കണ്ണിലെ കൊത്തൂ.
അപ്പോള്‍ മരിച്ചു വീഴും ആരും
ഞാന്‍ പാമ്പിനെ ഒന്ന് നോക്കി
പാമ്പ് എന്നെയും
മൂര്‍ഖനെ കണ്ടാല്‍ എന്ത് ചെയ്യണം എന്ന് വീട്ടില്‍ പറഞ്ഞു തന്നിട്ടുണ്ട്
അനങ്ങാതെ നിന്നാല്‍ മതി
പാമ്പ് ഇങ്ങു വന്നു ആക്രമിക്കുകയില്ല എന്നാണ്  തത്വം.
പുറകെ ഓടി വന്നും കടിക്കുകയില്ല.
അത് അതിന്റെ വഴിയില്‍ കൂടി വീട്ടില്‍ പോവുക ആയിരിക്കും.
അതിനെ ചവിട്ടാതിരുന്നാല്‍ മതി എന്നാണു കിട്ടിയിരിക്കുന്ന അറിവ്
എന്നാല്‍ ചെമ്പക പൊക്കത്തില്‍
കണ്ണിന്റെ ലെവലില്‍ പാമ്പ്
ഒരു പുതിയ പരിതസ്ഥിതി ആണ് ഉണ്ടാക്കിയിരിക്കുന്നത്
കയ്യും കാലും ഉടലും ആകെയും ഭയം കൊണ്ട് വിറക്കുകയാണ്.
എന്റെ വിറ കൊണ്ട് ഇല അനങ്ങിയാല്‍ പോലും പാമ്പ് പേടിക്കും.
പേടിച്ചാല്‍ കൊത്തുകയും ചെയ്യും
കണ്ണടക്കാന്‍ പേടി
പാമ്പില്‍ നിന്നും കണ്ണ് എടുക്കാനും പേടി
പിന്നെ കുന്നിന്‍ മുകളിലെ കുട്ടികളുടെ വിപദി ധൈര്യം ഉണ്ടല്ലോ
തികഞ്ഞ നിശബ്ദത
അനങ്ങാതെ ആ പോസില്‍ അങ്ങിനെ നില്‍പ്പായി .
പാമ്പിനു മനസിലായി കുഴപ്പം ഇല്ല
.ഇത് മരത്തിന്റെ ഭാഗം ആണ്
കുറച്ചു കഴിഞ്ഞു അത് ഇഴഞ്ഞു വേറെ കൊമ്പില്‍ പോയി
പിന്നെ മിന്നല്‍ പോലെ ഞാന്‍ മരത്തിനു താഴെ ഇറങ്ങി
വീട്ടില്‍ വന്നു പറച്ചിലും കരച്ചിലും
അപ്പോഴല്ലേ അറിയുന്നത്
പാവം പച്ചില പാമ്പിനു വിഷമേ ഇല്ല
ചുമ്മാ പേടിച്ചു മരിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ഓര്‍മകളെ കൈ മടങ്ങുമോ















പത്തു വയസുള്ളപ്പോള്‍
ഓണ സമയം..
കദളി പൂവ് രാവിലെ പറിക്കണം
തലേന്ന് പറിച്ചുവച്ചാല്‍ വിടാറില്ല
അടുത്ത മലയില്‍ കദളികള്‍ ഉണ്ട്.
ഞങളുടെ പറമ്പിന് കുറുകെ ആണ് കോട്ടയം എറണാകുളം റെയില്‍ പാത..
കുന്നുകള്‍ മുറിച്ചു പാത പോകുമ്പോള്‍ ആ ഭാഗങ്ങളെ ഞങള്‍ കട്ടിംഗ് എന്നാണു പറയുക..
അടുത്ത പറമ്പിലെ കട്ടിങ്ങില്‍ റെയില്‍ പാതയിലേക്ക് ചാഞ്ഞു ഒരു വന്‍ കദളി ഉണ്ട്
നിറയെ അപ്പോള്‍ വിരിഞ്ഞു വരുന്ന മൊട്ടുകളും.
.
പാത വളരെ താഴെയാണ്
വീണാല്‍ പിന്നെ ആളെ വാരി എടുക്കാം ..
സൂക്ഷിച്ചാണ് ചെയ്യുന്നത്.
കുന്നിനോട് ചേര്‍ന്ന് ജീവിക്കുന്ന അലഞ്ഞു തിരിയുന്ന കുട്ടികള്‍ പൊതുവേ വീഴാതെ നോക്കാന്‍ പഠിച്ചിരിക്കും
ഞാന്‍ ചെരുപ്പ് ഊരി വച്ച് ഇരുന്നു കദളി ചെടി എന്നോട് അടുത്തേക്ക് വലിച്ചു ചേര്‍ത്തു
നനംഞ്ഞ മണ്ണില്‍ പെട്ടന്ന് കാലു വഴുതി
എന്റെ ഏതാണ്ട് പകുതിയും താഴേക്കു പോയി
കദളി ചെടിയുടെ ഒരു പിടിത്തം മാത്രം
ഒരു കയ്യ് ഒരു പാറയില്‍ പിടിത്തം കിട്ടി
കൂടെയുള്ള ഒരു പയ്യന്‍സ് ഉടനെ എന്നെ വലിച്ചു കയറ്റി
മരണം അടുത്ത് വന്നു ഒന്ന് തലോടിയത് പോലെ.
വര്‍ഷങ്ങള്‍ക്കു ശേഷവും ഇതെഴുതുമ്പോള്‍
എന്റെ ഹൃദയം ഇപ്പോള്‍ നിലക്കുമെന്ന മട്ടില്‍ വേഗത്തില്‍ മിടിക്കുകയാണ്


ഞങള്‍ ഒരു സന്ഖം ആണ്..
എന്താണ് രസമുള്ള നുഭവങ്ങള്‍ എന്നോ
വീടിന്റെ മുകള്‍ ഭാഗത്ത്‌ കുറ്റി കാടാണ്..
കാട്ടില്‍ അവിടെവിടെയായി കശുമാവുകളും..
ഓരോ മാവിലെ മാങ്ങക്കും ഓരോ രുചിയാണ്..
ആപ്പിള്‍ പോലെയുള്ള കശുമാങ്ങ ഉണ്ടാവുന്ന ഒരു മാവില്‍ മുഴുത്ത ഒരെണ്ണം ..
കൊഴു വെട്ടി എറിഞ്ഞു നോക്കി..
ഇല്ല വീഴില്ല..
പിന്നെ നേതാവ് കയറുക തന്നെ
ഒന്‍പതാം ക്ലാസില്‍ ആയി..
മരത്തില്‍ കയറുക എന്നതെല്ലാം വളരെ വിലക്കപെട്ട കാര്യങ്ങള്‍ ആണ്
ഞാന്‍ സാധാരണ കയറുന്ന മാവുകള്‍ ഉണ്ട്..
ഇതില്‍ ഞാന്‍ കയറാറില്ല..പിന്നെ എന്തും വരട്ടെ എന്ന് വച്ച് കയറി..
താഴെ കൂട്ടുകാര്‍ അങ്ങിനെ നോക്കി നില്‍ക്കുകയാണ്
മാങ്ങ ഉള്ള കൊമ്പു വരെ വേഗം കയറി..
കുഞ്ഞി തോട്ടി കൊണ്ട് പറിച്ചു..
ആ വഴിയുള്ള മൂത്ത അന്ടിയെല്ലാം പറിച്ചിട്ടു
താഴെയുള്ള സംഘവു മായി ഓരോ കാര്യമെല്ലാം പറഞ്ഞു അങ്ങിനെ ഇറങ്ങി വരികയാണ്
പെട്ട്ടന്നു ഒരു കൊമ്പു ഒന്ന് ഒടിഞ്ഞു.
ശരീരം ഒന്ന് ഉലഞ്ഞു.
തോട്ടി താഴെ പോയി.
ഞാന്‍ വീണില്ല.
താഴെ കൊമ്പില്‍ കാലുടക്കി.നിന്നു
കുഴപ്പം എന്താണ് എന്ന് വച്ചാല്‍ ആ കൊമ്പു എന്റെ സ്ഥിരം റൂട്ടില്‍ അല്ല
അവിടെ ഇതുവരെ കയറിയിട്ടില്ല
ആ കൊമ്പില്‍ നിന്നും എങ്ങോട്ടും മാറാന്‍ പറ്റില്ല..
എന്റെ കയ്യ് എത്തുന്ന അത്രയും ഉയരത്തില്‍ വേറെ ഒരു കൊമ്പുണ്ട്
അതില്‍ പിടിച്ചു നില്‍പ്പായി ..
അല്‍പ്പം കൂടി നീങ്ങാം
പിന്നെ മുകളിലെ കമ്പില്‍ കയ്യെത്തില്ല..
പിന്നെ മര പാലത്തില്‍ കൂടി നടക്കുന്ന പോലെ എങ്ങും പിടിക്കാതെ നടക്കണം
ഒരഞ്ചു ചുവടു കൈ വിട്ടു നടന്നാല്‍ പിന്നെ തായ് കൊമ്പില്‍ എത്താം
എനിക്ക് പേടിയായിട്ടു വയ്യ..
കയ്യും കാലും വിറക്കുന്നു
അവിടെ നില്പായി..
പത്തിലെ ശശി ആ സമയം അത് വഴി വന്നു
അവന്‍ എന്റെ അതി സാഹസം കണ്ടു അത്ഭുതപെട്ടു പോയി..
നമ്മുടെ സ്ഥിതി നമുക്കല്ലേ അറിയൂ.
നല്ല ഉയരത്തില്‍ അങ്ങിനെ
അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ
വെയിലത്ത്‌ വിശന്നും ദാഹിച്ചും
രണ്ടു മണിക്കൂര്‍
പിന്നെ അവസാനത്തെ ആശ്രയം എന്ന നിലയില്‍ വീട്ടില്‍ പോയി ചേട്ടനെ വിളിച്ചു..
പുള്ളിയാണ് ഗുരു
ചേട്ടന്‍ വന്നു മുകളില്‍ കയറി..
ചേട്ടന്‍ സ്ഥിരം കയറുന്ന വഴിയാണല്ലോ..ഒരു ഭയവും ഇല്ല
ഞാന്‍ നടകേണ്ട ദൂരം നിസാരമായി കൈ എത്തിച്ചു പിടിച്ചു അപകട മേഖല കടത്തി തന്നു
വീട്ടില്‍ ചെല്ലുമ്പോള്‍ അല്ലെ പൂരം

മറക്കാനാവാത്ത അനുഭവങ്ങള്‍
ഉയരങ്ങളെ എനിക്ക് വലിയ ഭയമാണ് ഇപ്പോഴും ആ നിൽ പ്പിനു ശേഷം




രാവിലെ ബസില്‍ അസാമാന്യ തിരക്കാവും ..
ഭാഗ്യത്തിന് അന്ന് മുന്നിലെ ഒരു സീറ്റില്‍ രണ്ടു കൂട്ടുകാരികളുടെ ഇടയില്‍ കഷ്ട്ടി ഇരിക്കാന്‍ സീറ്റ് കിട്ട്ടി.
ഇരുന്നാല്‍ പിന്നെ നില്‍ക്കുന്നവരുടെ ബാഗ്‌ കുട എല്ലാം വാങ്ങി പിടിച്ചു,
എല്ലാവരോടും കുശലങ്ങള്‍ ചോദിച്ചു
ഇറങ്ങുന്നത് വരെ വലിയ വര്‍ത്തമാനവും ചിരിയും കളിയും തന്നെയാണ് ഞങള്‍ സ്ഥിരം യാത്രക്കാരുടെ പതിവ്..
എറണാകുളം തലയോലപരമ്പു പാതയില്‍ തിരുവാങ്കുളം പെട്രോള്‍ പാമ്പിന്റെ അവിടെ റോഡു തീരെ ഇടുങ്ങിയതാണ്..
വണ്ടി നല്ല നൂറ്റുക്ക് നൂറു എന്നാ നിലയില്‍ ആണ് പോകുന്നത്.
സ്പീഡ് ഇല്ലാത്ത വണ്ടിയില്‍ ആരും കയറുകയും ഇല്ല.
എതിരെ വരുന്ന ഒരു ഒരു ഓട്ടോക്ക് സൈഡ് കൊടുക്കുമ്പോള്‍
ഞങളുടെ വണ്ടിക്കു നേരെ ഒരു കൂറ്റന്‍ ലോറി പാഞ്ഞു ഇങ്ങു വരികയാണ്.
ഞങ്ങളും ലോറിയും തമ്മില്‍ അല്‍പ്പം ദൂരം മാത്രം
.ഡ്രൈവര്‍ വണ്ടി വെട്ടിച്ചു അടുത്തു പറമ്പിലേക്ക് തിരിഞ്ഞു
അവരുടെ വേലി യും എടുത്തു ആ പറമ്പിലെ ഒരു മൂവാണ്ടന്‍ മാവില്‍ ഇടിച്ചു വണ്ടി ചവിട്ടി നിര്‍ത്തി
ഡ്രൈവറുടെ കാലു ബോണറ്റില്‍ കുടുങ്ങി പോയി ..
സീറ്റില്‍ ഇരുന്നവര്‍ എല്ലാം താഴെ പോയി.ആര്‍ക്കും വലിയ പരുക്കും ഉണ്ടായില്ല..
എന്നാല്‍ പാഞ്ഞു വരുന്ന ലോറിവളരെ വളരെ അടുത്ത് കണ്ടപ്പോള്‍
എന്റെ ഉള്ളില്‍ കൂടി പോയ ചിന്തകള്‍ ആണ് രസകരം
എന്റെ മക്കള്‍ക്ക്‌ ഒരു ഉമ്മ കൊടുക്കാതെ ആണല്ലോ ഞാന്‍ പോന്നത്
ഇനി അതിനു സാധിക്കില്ലല്ലോ

അത് കൊണ്ട് ഒരു പാഠം പഠിച്ചു
മരണം നമ്മുടെ കൂടെ ഉണ്ട്.
ആരോടും വൈരാഗ്യമോ വെറുപ്പോ വേണ്ട
നാളത്തേക്ക് എന്ന് ഒരു കാര്യവും നീട്ടി വൈകേണ്ട.
നമ്മള്‍ നാളേക്ക് ബാക്കി ഉണ്ടായി എന്ന് വരില്ല

സകുടുമ്പം ശ്യാമള





















 സകുടുമ്പം ശ്യാമള

ശ്യാമളയെ കാണാന്‍ പോകാന്‍ കുറച്ചു വൈകി..
എന്നാലും വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല..
പോസ്റ്ററിലെ ഉര്‍വശിയുടെ ഫോട്ടോ അത്ര പിടിച്ചില്ല എന്നതാണ് വാസ്തവം
എന്നാല്‍ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ വളരെ തൃപ്തി തോന്നി.
ഒരു നല്ല ചിത്രം കണ്ടിട്ട് ഇറങ്ങുമ്പോള്‍ ഞങള്‍ സ്ത്രീകള്‍ക്ക് തോന്നുന്ന ഒരു ഫീലിംഗ് ഉണ്ട്
കവിളില്‍ ഉണങ്ങിയ അല്‍പ്പം കണ്ണ് നീരും,
ശുദ്ധ ഹാസ്യത്തിന്റെ ചില മധുര സ്മരണകളും
പ്രണയത്തിന്റെ ചില മുറുക്കങ്ങളും
എല്ലാം വേണം ഞങ്ങള്‍ക്ക് .
.അതെല്ലാം പൂര്‍ണമായും ചിത്രത്തില്‍ ഉണ്ട് താനും
സ്ത്രീകള്‍ പെട്ടന്ന് ഈ സിനിമയുമായി ഇഴുകി ചേരും

എന്താണ് കഥ
പഠിക്കാന്‍ ശുദ്ധ മണ്ടി ആയിരുന്ന ശ്യാമളയും
മിടുക്കനായ ചേട്ടനും ..
അനാഥര്‍ ആയ ഇവര്‍ തമ്മില്‍ വളരെ ആഴത്തിലുള്ള സ്നേഹമാണ്.
ചേട്ടന് ഇവളാണ് എല്ലാം
ചേട്ടന്‍ വളര്‍ന്നു ജില്ല കലക്റ്റര്‍ r ആയി
ശ്യാമള ഒരു വീട്ടമ്മയും.
എന്നാല്‍ കാലം ഈ സഹോദരി സഹോദരന്മാരെ ബദ്ധ ശത്രുക്കള്‍ ആക്കുന്നു
തനിക്കിഷ്ട്ടപെട്ട ഒരു സാധാരണക്കാരന്റെ പിറകെ ശ്യാമള ഇറങ്ങി പോന്നു എന്നതാണ് അവര് തമ്മില്‍ ശത്രുത ആവാന്‍ കാര്യം
അടുത്ത വീടുകള്‍..
ഭയങ്കര ശത്രുത..
പോരാഞ്ഞു ഒരു വെറും യു ഡി ക്ലാര്‍ക്ക് ആയ തന്റെ ഭര്‍ത്താവിനെ ജില്ല ഭരണാധികാരി കൂടിയായ ചേട്ടന്‍ വല്ലാതെ അപമാന്നിക്കുന്നു..
വീട്ടുകാര്‍ വിവാഹത്തിനും മറ്റും വിളിക്കാതെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുന്നു
ഉര്‍വശി സായി കുമാര്‍ ദമ്പതികളുടെ മനോഹരമായ ദാമ്പത്യത്തിന്റെ ചിത്രമാണിത്
നെടു മുടി വേണുവിന്റെ ചേട്ടന്‍ വളരെ രസകരമായിട്ടുണ്ട്
ശുധാല്മാവായ ശ്യമാളുടെ ജീവിതം ചുഴിയില്‍ പെട്ട പോലെ അതി വേഗം കറങ്ങി എങ്ങോട്ടോ നീങ്ങുന്ന കഥയാണ്‌ ബാക്കി.
ഒറ്റ മകന്‍.അവനെ അമേരിക്കക്കാരിയെ കൊണ്ട് കെട്ടിക്കണം എന്ന വളുടെ ആഗ്രഹം
കുഞ്ചാക്കോ ബോബന്റെ ആകാശ് എന്ന മകന്‍ തീര്‍ത്ത്‌ കളയുന്നു..
ശ്യാമള ക്ക് ആശ്വസിക്കാനെ കഴിയുന്നില്ല
വെട്ടു കത്തി എടുത്തു നോക്കി
കരഞ്ഞു നോക്കി പ്രീണിപ്പിച്ചു നോക്കി
ഒന്നിലും അവര്‍ വശങ്ഗുന്നില്ല

കഥാപാത്രങ്ങള്‍
സുരാജ് വേഞാരംമൂട് വിഗ്ഗ് വൈക്കാതെ ഒരു വിധം മര്യാദക്ക് അഭിനയിച്ച ഒരു ചിതം ആണിത്
കുരുട്ടു രാഷ്ട്രീയത്തില്‍ അവന്‍ ശ്യാമളയെ കൈ പിടിച്ചു നടത്തുന്ന കാഴ്ച രസകരം തന്നെ
ശുദ്ധ ഹാസ്യവും,രാഷ്രീയ കള്ള ക്കളികളും എല്ലാം ഒന്നാം തരം തന്നെ

ഉര്‍വശി നെടുമുടി വേണു ഇവരുടെ തകര്‍പ്പന്‍ അഭിനയവും അനുപമം എന്നെ പറയേണ്ടു
സായ കുമാര്‍ ഒപ്പിച്ചു മാറി എന്ന് പറയാം..
ഉര്‍വശിയോടും വേണുവിനോടും മറ്റും ഒപ്പം നിന്ന് മത്സരിച്ചു കയ്യടി നേടുക എളുപ്പമല്ല തന്നെ
ഭാമയുടെ പത്ര പ്രവര്‍ത്തകയുടെ നീണ്ട മുടിയും
തിളങ്ങുന്ന കണ്ണുകളും ഒതുങ്ങിയ ശരീരവും,
ജ്വലിക്കുന്ന അഭിനയവും നമ്മള്‍ അത്ര എളുപ്പം മറക്കില്ല തന്നെ
കുഞാക്കോ ബോബനും തരക്കേടില്ല .
ബാലചന്ദ്രന്‍ ചുള്ളിക്കാടും നന്നായിരിക്കുന്നു..
ഭാമയുടെ അച്ഛന്‍
വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു വിശ്വന്‍ എന്ന ആ കഥ പാത്രത്തെ

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ രസകരമായ ചിത്രങ്ങള്‍ ഇതില്‍ ഉട നീളം ഉണ്ട് താനും
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന രീതി കണ്ടപ്പോള്‍
ഈ സംവിധായകന്‍ കേരളത്തില്‍ ജീവിചിട്ടില്ലേ എന്ന് തോന്നി പോയി
വരണാധികാരിയുടെ മുറിയില്‍ ഫലം പ്രഖ്യാപിക്കുന്ന കാഴ്ച
ദൈവ ഹിതത്താല്‍ കാണാന്‍ ഉള്ള ഭാഗ്യവും ഉണ്ടായി എന്നാണു അതിനെ കുറിച്ച് പറയാന്‍ ഉള്ളൂ

ഗാനങ്ങള്‍ പൊതുവേ വലിയ തെറ്റില്ല എന്നെ പറഞ്ഞു കൂടു.
മാറ്റ് കാര്യങ്ങളില്‍ ഉള്ള ശ്രദ്ധ ഗാനങ്ങളില്‍ സംവിധായകന്‍ കൊടുത്തില്ല എന്നതാണ് വാസ്തവം
ഗാനങ്ങള്‍ ചെയ്തിരിക്കുന്നതു എം ജി ശ്രീകുമാര്‍ ആണ്..
സുരാജ് ഇതില്‍ സ്വന്തം ശബ്ദത്തില്‍ ഒരു പാട്ടും പാടിയിട്ടുണ്ട്


സംവിധാനം മനോഹരം തന്നെ
കാമറയും നന്നായി
തിരക്കഥയുടെ പൂര്‍ണത കഥയ്ക്ക് നല്ല പിന്‍ബലം തന്നെയാണ്
എഡിറ്റിങ്ങും നന്നായി
കാണാന്‍ വന്നത് അബദ്ധം ആയി എന്ന് ഒരിക്കലും തോന്നില്ല..
തികച്ചും ആസ്വദിച്ചു കാണുക തന്നെ ചെയ്യും

തമാശകള്‍ പലതും നമ്മള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കും
വെറും വീട്ടമ്മയുടെ പോരായ്മകള്‍ ശ്യാമളയെ അലട്ടുന്ന രീതി..
ഭര്‍ത്താവിനു ഭക്ഷണവുമായി ചെല്ലുന്ന കാഴ്ച

Directed by Radhakrishnan Mangalath
Produced by S.Gopakumar
Written by Krishna Poojapura
Starring Kunchako Boban
Bhama
Urvashi
Saikumar
Music by M. G. Sreekumar
Cinematography Jibu Jacob
Editing by Manoj
Distributed by Kochuveettil Films