|
2010, മാർച്ച് 26, വെള്ളിയാഴ്‌ച
in ghost house inn
2010, മാർച്ച് 19, വെള്ളിയാഴ്‌ച
വിഷു
വിഷു
ഞങ്ങൾ ഉണർന്നെടാ ,,
വളരെ സമ്മോഹനമായ ഒരു ആഘോഷം..
സര്‍വാംഗം അണിഞ്ഞൊരുങ്ങി കാമുകനെ കാത്തു നില്‍ക്കുന്ന കന്യകയെ പോലെ
തീ മഞ്ഞ പൂക്കളിൽ വിടര്‍ന്നു വിലസി നിൽ ക്കുന്ന കൊന്ന മരങ്ങൾ
എന്റെ പൊന്നലുക്കുകൾ കണ്ടോ ??എങ്ങിനെ ഉണ്ട് ?
ഞാൻ സുന്ദരി അല്ലെ
എന്നൊക്കെ അവൾ നമ്മോടു ചോദിക്കുന്നുണ്ട്..
ഞാൻ സുന്ദരി അല്ലെ
എന്നൊക്കെ അവൾ നമ്മോടു ചോദിക്കുന്നുണ്ട്..
വിഷുവിനെ കുറിച്ച് ഏറ്റവും ദീപ്തമായ ഓർമ്മ മറ്റൊന്നാണ്
വിഷു പ്പുലരിയിൽ രാവിലെ നാലു മണിക്ക്
വിഷു പ്പുലരിയിൽ രാവിലെ നാലു മണിക്ക്
അമ്മയുടെ പരു പരുത്ത വിരലുകൾ കണ്ണുകൾ മൂടി പടിഞ്ഞാറേ മുറിയിൽ നിന്നും ഉമ്മറത്തേക്കുള്ള നടപ്പാണ്..
അമ്മ എന്നെ തൊടുന്നത് അപൂർവ്വം ആണ്..
അമ്മയുടെ വിരലുകൾക്ക് തലേന്ന് കുപ്പിയിലാക്കിയ അച്ചാറിന്റെയും,മുല്ലപൂവിന്റെയും ഒരു സമ്മിശ്ര ഗന്ധം ആണ്.
മനസ് കിടന്നു വെമ്പുകയാണ് ഇറയത്തെ വർണ പ്രപഞ്ചം കാണാൻ .
.രാത്രി കണി ഒരുക്കി വിളക്കിൽ ഒരെണ്ണത്തിൽ ഒരു തിരിയിട്ടു ഒന്ന് കത്തിച്ചു കെടുത്തി വൈക്കും..
അത് പോരല്ലോ
രാവിലെ എല്ലാ നില വിളക്കും തേച്ചു മിനുക്കി തിരിയിട്ടു കത്തിച്ചു വച്ചേക്കും..
കൃഷ്ണന്റെ മുഖം ഉള്ള ഒരു ഫോട്ടോ,
പഴുത്ത മനോഹരമായ ഒരു ചെറു ചുവന്ന വെള്ളരിക്ക
കണി വെയ്ക്കാൻ ഉള്ള വെള്ളരിക്ക നമ്മൾ നേരത്തെ കണ്ടു വച്ചിട്ടു ണ്ടാവും..
നന്നായി പഴുത്ത ഒരു കൊച്ചു വെള്ളരിക്കയാണ് വേണ്ടത്..
അതില്‍ കണ്‍മഷി കൊണ്ട് കണ്ണും മൂക്കും എല്ലാം വരച്ചു.
ചെവിയുടെ ഭാഗത്ത് രണ്ടു ഈര്‍ക്കില്‍ കഷണം കുത്തി അതില്‍ ഒരു കമ്മലും ജിമുക്കിയും ഇട്ടു..
പിന്നെ കഴുത്തിന്റെ ഭാഗത്ത്തു രണ്ടു ഈര്‍ക്കില്‍ കുത്തി മാ ലകളും,ഇടുവിച്ചു,അമ്മയുടെ കസവു നേര്യതിന്റെ സ്വര്ന്ന ഭാഗം മാത്രം ചുരുക്കാകി തല വഴി ഒരു തൊപ്പിയും ഇട്ടു നവ വധുവിനെ പോലെ
വെള്ളരി പെണ്ണ് അങ്ങിനെ സുന്ദരിയായി ഇരിക്കുകയാവും..
വലിയ ഉരുളിയിൽ മഞ്ഞ നിറമാർന്ന
നന്നായി പഴുത്ത മാമ്പഴം,
നന്നായി പഴുത്ത മാമ്പഴം,
ചുവന്ന ചെത്തി പൂവ്,
നല്ല കൊന്ന പൂക്കൾ ..
മൊട്ടുകൾ കനത്തിൽ ചേര്‍ത്തു കെട്ടിയ മുല്ല പ്പൂ മാല..
വീട്ടിലെ മുല്ലയിൽ നിന്നും പറിച്ചു കോർത്തത്
അതിന്റെ ഹൃദ്യ സുഗന്ധം മുറി മുഴുവൻ പരന്നിരിക്കും..
കുറെ മുല്ല മൊട്ടുകൾ വെറുതെ ഇട്ടിരിക്കും..
വലിയ ഒരു ഓട്ടു ഉരുളിയാണ് കണി വൈക്കാൻ എടുക്കുന്നത്
തലേന്നത് പുളിയും ചാരവും ഇട്ടു തേച്ചു തേച്ചു വെളുപ്പിച്ചി ചിട്ടുണ്ടാവും
തലേന്നത് പുളിയും ചാരവും ഇട്ടു തേച്ചു തേച്ചു വെളുപ്പിച്ചി ചിട്ടുണ്ടാവും
നവ ധാന്യങ്ങള്‍
എല്ലാം അടുക്കിയിരിക്കും
അമ്മയുടെ കസവ് നേരിയതു മടക്കി കസവ് പുറമേ കാണുന്ന വിധം ചുറ്റി ഒതുക്കി കൃഷ്ണന്റെ ഫോട്ടോയുടെ ചുറ്റും വച്ചിരിക്കും..
കൃഷ്ണന് ഒരു സ്വർണ്ണസ്വര്‍ണ തലേ ക്കെട്ട് .
അമ്മ എന്റെ കണ്ണ് മുറുകെ അടച്ചു പിടിചിടുണ്ടാവും..
കണി യുടെ മുന്‍പില്‍ കൊണ്ട് പോയി നിര്‍ത്തിയിട്ടു കണ്ണിലെ കയ്യെടുക്കും
അനേകം വിളക്കുകളുടെ , നെയ് ത്തിരികളുടെ പ്രഭയിൽ ഒരു വർണ പ്രപഞ്ചം തന്നെ മുന്‍പിൽ
കണ്ടാലും കണ്ടാലും മതി വരില്ലാ..
വലിയ ഒരു കൂട്ട് കുടുമ്പം ആണ് ഞങ്ങളുടേത് ..ഓരോ മുറിയിലും ഒരു കുടുമ്പം ഉണ്ടാകും
വലിയ ഒരു കൂട്ട് കുടുമ്പം ആണ് ഞങ്ങളുടേത് ..ഓരോ മുറിയിലും ഒരു കുടുമ്പം ഉണ്ടാകും
അച്ഛനും അമ്മയും കൂടി അവരുടെ മക്കളെ കണ്ണ് തുറക്കാതെ പുറത്തു കൊണ്ട് വന്നു കണി കാണിക്കാൻ ഉള്ള ശ്രേമങ്ങള്‍ കേള്‍ക്കാം..
അച്ഛാ ..അമ്മ എന്റെ കണ്ണ് കുത്തി പൊട്ടിച്ചെന്നാ തോന്നുന്നേ..
എനിക്കിപ്പോ പോയി കണി കാണണം..ഞാൻ ഒന്നും തട്ടി കളയില്ല
എനിക്കിപ്പോ പോയി കണി കാണണം..ഞാൻ ഒന്നും തട്ടി കളയില്ല
എന്നെല്ലാം കേള്‍ക്കാം
എല്ലാവരും വന്നു കണി കണ്ടു കഴിഞ്ഞാൽ പിന്നെ
കണിയുടെ ഉരുളി ചുവന്നു ഒരു പുരുഷനും മുന്നിൽ നിലവിള ക്കുകളുമായി
ഞാങ്ങൾ സ്ത്രീകളും പിള്ളേരും പുറത്തു ഇറങ്ങും
മാവും പ്ലാവും കണി കാണേ
തെങ്ങും കവുങ്ങും കണി കാണേ
പോത്തും പശുവു കണി കാണേ.
പട്ടി പൂച്ച കണി കാണേ..
എന്നിങ്ങനെ സകല ജന്തുക്കളെയും മരങ്ങളെയും രാവിലെ തന്നെ കൊണ്ട് പോയി കണി കാണിക്കും..
അന്നതിന്റെ ആവശ്യം മനസിലായില്ലെങ്കിലും പിന്നീട് വലിയ പരിസ്ഥിതി പ്രേമി ആയപ്പോൾ ആ ഗ്രാമീണ ചടങ്ങിന്റെ അന്തസ്സത്ത മനസിലായി
പറമ്പിലെ മരങ്ങളെയും തൊഴുത്തിലെ പശുവിനേയും തുല്യമായി സഹ ജീവി എന്ന് കരുതി ആദരിച്ച ഒരു ശുദ്ധ ഗ്രാമീണത.നമുക്കെന്നോ കൈ മോശം വന്നു പോയി ക്കഴിഞ്ഞു എന്നതാണ് വാസ്തവം
കണി ഉമ്മറത്തു തിരികെ വച്ച് കഴിഞ്ഞാൽ
എല്ലാവരും വന്നു കണി കണ്ടു കഴിഞ്ഞാൽ പിന്നെ
കണിയുടെ ഉരുളി ചുവന്നു ഒരു പുരുഷനും മുന്നിൽ നിലവിള ക്കുകളുമായി
ഞാങ്ങൾ സ്ത്രീകളും പിള്ളേരും പുറത്തു ഇറങ്ങും
മാവും പ്ലാവും കണി കാണേ
തെങ്ങും കവുങ്ങും കണി കാണേ
പോത്തും പശുവു കണി കാണേ.
പട്ടി പൂച്ച കണി കാണേ..
എന്നിങ്ങനെ സകല ജന്തുക്കളെയും മരങ്ങളെയും രാവിലെ തന്നെ കൊണ്ട് പോയി കണി കാണിക്കും..
അന്നതിന്റെ ആവശ്യം മനസിലായില്ലെങ്കിലും പിന്നീട് വലിയ പരിസ്ഥിതി പ്രേമി ആയപ്പോൾ ആ ഗ്രാമീണ ചടങ്ങിന്റെ അന്തസ്സത്ത മനസിലായി
പറമ്പിലെ മരങ്ങളെയും തൊഴുത്തിലെ പശുവിനേയും തുല്യമായി സഹ ജീവി എന്ന് കരുതി ആദരിച്ച ഒരു ശുദ്ധ ഗ്രാമീണത.നമുക്കെന്നോ കൈ മോശം വന്നു പോയി ക്കഴിഞ്ഞു എന്നതാണ് വാസ്തവം
കണി ഉമ്മറത്തു തിരികെ വച്ച് കഴിഞ്ഞാൽ
പിന്നെ അമ്മയുടെ കൈനീട്ടം കൊടുക്കല്‍ ആണ്..
ഓരോരുത്തർക്കും അവരുടെ ഗ്രേഡ് അനുസരിച്ചാണ്..
എനിക്ക് അത് വെറും ഒരു രൂപ ആയിരുന്നു
കൂടെ അമ്മ ഒരു സ്വർണ നാണയവും തരും..
അത് തിരിച്ചു കൊടുക്കണം..
ഒരു പിടി ധാന്യങ്ങളും,ഒരു പിടി പൂവും അതിൽ ഒരു സ്വർണ നാണയവും ,ഒരു ഒറ്റ രൂപാ തുട്ടും
തുട്ടു എടുത്തു ബാക്കി എല്ലാം തിരികെ കൊടുക്കണം
ചേട്ടന്മാരും ചേച്ചിമാരും എല്ലാം വിഷു ക്കൈ നീട്ടം തരും..
അത് പിന്നത്തെ കൊല്ലത്തേക്കുള്ള ഒരു കരുതൽ ധനം ആണ്
കൊണ്ട് പോയി മേശയിൽ സൂക്ഷിച്ചു വയ്ക്കും
കൊണ്ട് പോയി മേശയിൽ സൂക്ഷിച്ചു വയ്ക്കും
അപ്പോഴേക്കും കുട്ടികൾ പടക്കം പൊട്ടിക്കാൻ ഉള്ള ശ്രേമം ആയി..
മുറ്റത്തെ കൂവളത്തിൽ ഒരു മാല പ്പടക്കം കെട്ടി തൂക്കി അത് പൊട്ടിച്ചാ ണ് തുടക്കം
ഞങ്ങൾ ഉണർന്നെടാ ,,
ചുണ ഉണ്ടെങ്കില്‍ പോരിനു വാടാ
എന്നാ അയല്‍വക്കത്തെ കുട്ടികളോടുള്ള ഒരു പോര്‍ വിളിയാണ്..ആ മാല പ്പടക്കം
ആണുങ്ങള്‍ എല്ലാം ഗുണ്ട് ,അമിട്ട് വാണം തുടങ്ങിയ അന്താരാഷ്ട്ര യുദ്ധ സന്നാഹങ്ങളും ആയി പാടത്തേക്കും,
ഏറു പടക്കം,കമ്പിത്തിരി,പൂത്തിരി ,ചക്രം തുടങ്ങി ലഘു ആയുധങ്ങളുമായി ഞങ്ങൾ പെണ്ണുങ്ങൾ വീട്ടു മുറ്റത്തും ഇറങ്ങും
കുരവ പ്പൂ കത്തിക്കുന്നതിന് മുന്‍പ് എല്ലാവരെയും വിളിക്കും..
പാടത്തെ ചേട്ടന്മാർക്ക് കൂടി കാണണമല്ലോ
കുഴിഞ്ഞ കവിടി പിഞ്ഞാണത്തിൽ ആണ് ചക്രം കത്തിക്കുക..
നിലത്തു കത്തിച്ചാൽ അത് മുഴുവൻ കത്തിയില്ല എന്ന് വരും
കവിടി പാത്രത്തില്‍ കിടന്നു ചക്രം കറങ്ങുന്നതിന്റെ ഭംഗി അപാരം തന്നെ
എല്ലാവരും പടക്ക ഭ്രാന്തന്മാർ ആയതിനാൽ ..
ഒരോം ചേട്ടനും ചേച്ചിയും നല്ല ഒരു തുക മുടക്കി ഒരു പടക്കപ്പൊ തിയുമായെ വിഷുവിനു വീട്ടിൽ വരൂ..
വളരെ അഭിമാനത്തോടെയാണ് ആ പൊതി പുറത്തെടുക്കുക,..
ഞാൻ മേടിച്ചായിരുന്നല്ലോട
പിന്നെ നീയെന്തിനാ മേടിച്ചേ എന്ന് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മര്യാദ പറയും..എങ്കിലും..
ഇത് കൊണ്ട് നേരം വെളുക്കും വരെ കത്തിക്കാൻ തികയുമോ എന്നാവും എല്ലാവർക്കും എന്നിട്ടും ഉള്ളിൽ ശങ്ക
ഭാനു ഒരു ആയിരം രൂപ പൊടിചിടുണ്ടാവും,ഭ്രാന്തന്‍,
അവനു എന്തിന്റെ കേടാ എന്ന് വലിയേട്ടന്‍ ഒട്ടൊരു അഭിമാനത്തോടെ
മൂത്ത ചെടത്തിയമമയോട് പറയും..
എന്നാൽ അവന്മാർ കൊണ്ട് വന്നില്ലെങ്കിൽ മോശമാവുമല്ലോ എന്ന് പറഞ്ഞു തലേന്ന്
അത്രയും തന്നെ തുകക്ക് വാങ്ങി വീട്ടിൽ കരുതിയിടുണ്ടാവും കാരണവര്‍ എന്നത് സത്യം..
ചേച്ചിമാരും ഇതിൽ ഒട്ടും മോശമല്ല
അവർ വാങ്ങിയത് തികഞ്ഞില്ലെങ്കിലോ..ഭർത്താക്കന്മാർ കുടുമ്പത്തെ കുറിച്ച് എന്ത് കരുതും എന്ന വിചാരത്തിൽ പടക്ക ഭ്രാന്തികളായ അവരും ഒരു വലിയ പൊതി കൊണ്ട് വരും..
എല്ലാം ചൊരിഞ്ഞിട്ടു അടുക്കി പെറുക്കി തരം തിരിച്ചു ഓരോരുത്തരുടെയും വയസിനു ചേർന്ന രീതിയിൽ വിതരണം ചെയ്യുക കുഞ്ഞോപ്പയാണ്
ആർക്കും അപകടം പറ്റാതെ എല്ലാവരുടെയും മേൽ കണ്ണ് വച്ച് വീട്ടിലെ പെണ്ണുങ്ങളും ഒപ്പം തന്നെ യുണ്ടാവും..
കുട്ടികളുടെ ആവേശ തിമിർപ്പിൽ ആണുങ്ങൾ ഒന്നും കത്തിക്കാൻ മിനക്കെടില്ല..
ഏറു പടക്കം എറിയാൻ കുട്ടികളെ പരിശീലിപ്പിക്കുക വലിയ കളി ആണ്
ആദ്യം കുഞ്ഞി കയ്യിൽ പടക്കം പിടിച്ചു ആഞ്ഞിലി തിരിയുടെ അറ്റം കത്തിച്ചു അതിൽ മുട്ടിച്ചു എറിയാൻ ശീലിപ്പിക്കും
അച്ഛൻ ചേര്‍ത്തു പിടിചിടുണ്ടാവും
അവനെ കൊണ്ട് എറിയിക്കും
നാലഞ്ചു പടക്കം എറിഞ്ഞു കഴിഞ്ഞാൽ അങ്ങിനെ അങ്ങിനെ അച്ഛന്റെ മടിയില് വച്ച് എറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവൻ ബിരുദം എടുത്തു..
പിന്നെ പതുക്കെ ഓരോന്നായി കത്തിച്ചു ,വിറയ്ക്കുന്ന വിരൽ കൊണ്ട് ആഞ്ഞു ഏറിയും
പലതും കത്താതെ പോയി മുറ്റത്തു വീഴും..
തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ടുകാരന്റെ ഗമയിൽ പിന്നെ അവൻ പടക്കം വലിച്ചെറിഞ്ഞു തുടങ്ങും..
പകുതിയേ കത്തിയിട്ടുണ്ടാവൂ
എങ്കിലും ഒരു ചെറുക്കനെ ധീരനാക്കിയതിന്റെ ഗമയുമായി അച്ഛനും..എന്റെ മോൻ മിടുക്കൻ ന ആയി എന്ന് കരുതി വെളുക്കെ ചിരിച്ച ഒരമ്മയും..ഞാൻ അച്ഛനെക്കാൾ കേമൻ ആയി എന്ന് കരുതുന്ന ഒരു അഞ്ചു വയസുകാരനും കൂടി അവിടം നിറയ്ക്കും
എങ്കിലും ഒരു ചെറുക്കനെ ധീരനാക്കിയതിന്റെ ഗമയുമായി അച്ഛനും..എന്റെ മോൻ മിടുക്കൻ ന ആയി എന്ന് കരുതി വെളുക്കെ ചിരിച്ച ഒരമ്മയും..ഞാൻ അച്ഛനെക്കാൾ കേമൻ ആയി എന്ന് കരുതുന്ന ഒരു അഞ്ചു വയസുകാരനും കൂടി അവിടം നിറയ്ക്കും
പൊട്ടാതെ എറിഞ്ഞ പടക്കങ്ങൾ , രാവിലെ ഞങ്ങൾ ചെന്ന് പെറുക്കി എടുക്കും
ഒരു മാല പ്പടക്കം. രണ്ടു ഗുണ്ട്..അതങ്ങ് ചെല്ലുമ്പോഴേക്കും പാടത്തിന്റെ മറു കരയിൽ ഉള്ളവർ ഉണർന്നിരിക്കും
അവിടുന്ന് ഒരു വാണം ഇങ്ങു ചീറി പാഞ്ഞു വരും..
അത്രക്കായോ
എന്നാ മട്ടിൽ ഇവിടുന്നു ഒരു വാണം അനന്ത വിഹായസ്സിലേക്ക് ഉയരും
അതിനു അനുബന്ധം എന്നാ മട്ടിൽ ഒരു ഗുണ്ടും കൊടുക്കും ..
കണ്ടോടാ എന്നാ മട്ടിൽ
ഒരു മാസം മുമ്പേ മലയ്ക്കപ്പുറത്തെ കൊല്ലന്മാരുടെ പറമ്പിലെ വിശറി പനയുടെ ഒരു ഓല വെട്ടി വാങ്ങി വാട്ടി ഉണക്കി പടക്കം കെട്ടൽ ആരംഭിച്ചിട്ടുണ്ടാവും..
വെടി മരുന്നും തിരിയും ഉണ്ടാക്കി പടക്കം കെട്ടി മച്ചിൽ സൂക്ഷിക്കും
വലിയ ഗുണ്ടുകളും,തയ്യല്‍ക്കാരൻ ദാമുവിന്റെ അടുത്ത് നിന്ന് വാങ്ങിയ നൂലുണ്ടയുടെ കുഴലിൽ ചെയ്ത സ്വദേശി വാണങ്ങളും ആയി പിള്ളേര്‍ സെറ്റ് (പത്തിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ളവർ )വിഷുവിനെ കാത്തിരിക്കുകയാവും
അങ്ങോട്ടും ഇങ്ങോട്ടും വാനം കത്തിച്ചും പൂത്തിരി കത്തിച്ചു അയല്ക്കാരെ കാണിച്ചും ഒക്കെ ..ഇരിക്കുമ്പോൾ നേരം വെളുക്കാൻ തുടങ്ങും
തലേന്ന് വൈകി ഉറങ്ങിയതും,രാവിലെ നേരത്തെ ഉണർന്നതും..
നേരം വെളുക്കുമ്പോഴേക്കും എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങും
അങ്ങിനെ
നേരം വെളുക്കുമ്പോഴേക്കും എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങും
അങ്ങിനെ
ഒരു വിഷു ദിനം ആരംഭിക്കുകയായി
ആ പത്തു വയസുകാരിയുടെ നിഷ്കളങ്കത നിറഞ്ഞ
സ്വപ്നം കാണുന്ന മിഴികൾ എന്റേത് തന്നെയാണോ
അറിയില്ല
ആ പത്തു വയസുകാരിയുടെ നിഷ്കളങ്കത നിറഞ്ഞ
സ്വപ്നം കാണുന്ന മിഴികൾ എന്റേത് തന്നെയാണോ
അറിയില്ല
തെളിച്ചവും,
പ്രകാശവും
സന്തോഷവും,
കാത്തിരിപ്പും..
പ്രകാശവും
സന്തോഷവും,
കാത്തിരിപ്പും..
ഒത്തിരി ഒത്തിരി പ്രതീക്ഷകളും ആയി വിഷു ഇപ്പോഴും നമ്മെ മോഹിപ്പിക്കുന്നു
2010, മാർച്ച് 13, ശനിയാഴ്‌ച
ആഗതന്‍
ആഗതന്‍
വളരെ കാലം കൂടി കാശ്മീരില്‍ നിര്‍മിച്ച ഒരു ചിത്രം
വളരെ നല്ല ക്യാമറ..
നമ്മെ പിടിച്ചുലക്കുന്ന,വികാര ഭരിതാരാക്കുന്ന കഥ രംഗങ്ങള്‍..
ആര്‍ദ്രമായ കഥ
കഥ പറഞ്ഞ രീതിയും നമുക്ക് ഇഷ്ട്ടമാവും
കമലിന്റെ പല മുന്‍ പദങ്ങളും പോലെ
നമ്മെ രസിപ്പിക്കണം എന്നാ ആഗ്രഹത്തോടെ നിര്‍മിച്ച ഒരു ചിത്രം
നമ്മെ നിരാശ പെടുതുകയില്ല
ഇതൊരു യുദ്ധ ചിത്രം അല്ല..ഇതൊരു പ്രണയ ചിത്രവും അല്ല
ഇതൊരു പ്രതികാര ചിത്രം ആണോ..അതുമല്ല
നമ്മള്‍ ഇന്ന് വരെ കാണാത്ത ഒരു കോണില്‍ കൂടി കഥ പറയുന്ന രീതി ..
കാശ്മീരില്‍ താമസിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഓമനയായ രണ്ടു മക്കള്‍
ചേച്ചിയും അനിയനും..
അനിയനോട് വല്ലാതെ വാത്സല്യം ഉള്ള ഒരു ചേച്ചി..
അവളുടെ സ്നേഹം നമ്മുടെ ഉള്ളില്‍ തട്ടും.
.കാരണം കൊച്ചനുജനെ അങ്ങിനെ സ്നേഹിക്കുന്ന ചേച്ചിമാരെ
നമ്മള്‍ നമ്മുടെ ചുറ്റും എത്രയോ കണ്ടിരിക്കുന്നു
തീവ്ര വാദികള്‍ അച്ഛനെയും അമ്മയെയും കൊള്ളുന്നു..വര്‍ഷങ്ങളോളം കോമയില്‍ കിടന്നു ചേച്ചിയും മരിക്കുന്നു
വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വരികയാണ്..
ഗൌതം..എന്ന ദിലീപ്
അവന്റെ ഭൂത കാലം തേടി..
ജനറല്‍ ആയി വിരമിച്ച ഹരീന്ദ്രനാഥ വര്‍മയെ തേടി
അയാളുടെ മകളുടെ പ്രതി ശ്രുത വരന്‍ ആയി
സത്യാ രാജിന്റെ വര്‍മ ഒരു വിധം ഒപ്പിച്ചു പോയി എന്നെ പറയാന്‍ ആവൂ.
.അവസാന രംഗങ്ങളില്‍ എല്ലാം അമിതാഭിനയം മൂലം നമുക്ക്
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അംഗ ചലനങ്ങള്‍ ഓര്മ വന്നു എന്നതാണ് വാസ്തവം
സംവിധായകന്‍ വിചാരിച്ച പോലെ അവസാന രങ്ങള്‍ക്ക് തീവ്രത പോരാ എന്ന് തോന്നി
അതോ നമ്മള്‍ മലയാളികളെ വികാര ഭരിതര്‍ ആക്കാന്‍ ഇതൊന്നും പോരാ എന്നായോ ആവോ
ദേശ സ്നേഹം ഒന്നും നമുക്ക് ഇല്ലാതായോ..
അതെയോ ദിലീപിന്റെ കിടിലന്‍ സംഭാഷണങ്ങള്‍ അത്ര പോര എന്നായി പോയോ
കഥ ശുഭ പര്യവസായി തന്നെ
സങ്ങാഎതവും കൊള്ളാം..
നല്ല പാട്ടുകള്‍..
എന്ന് വച്ചാല്‍ ഇതു സ്ക്കൂള്‍ കുട്ടിക്കും പാടി രസിക്കാം..
വലിയ വലിച്ചു നീട്ടലോ രാഗങ്ങലോ ഒന്നും നമ്മളെ വിഷമിപ്പിക്കില്ല
ലളിതമായ സംഗീതം ..വരികളും വളരെ ലളിതം
ഇതു തരാം സന്ഗേഎത രസികാര്‍ക്ക് വേണ്ടി ആണ് ഇപ്പോള്‍ കൈതപ്പ്രം തിരുമേനി ഗാന രചന നടത്തുന്നത് ആവോ
യുവജനോത്സവങ്ങളില്‍ പോലും ഇതിലും നല്ല ഒന്നാംതരം ഗാനങ്ങളും രാഗങ്ങളും നമ്മള്‍ കേള്‍ക്കുന്നു എന്ന് പറയാതെ വയ്യ
ഗസലിന്റെ സംവിധായകന്‍ തന്നെയാനി ഇതും ചെയ്തത് എന്നൊരു സംശയം..
ഞാന്‍ ആ ഗാനങ്ങളെ കുറ്റം പറയുക അല്ല..
കേള്‍ക്കാന്‍ നല്ല സുഖമുണ്ട് മിക്ക പാട്ടുകളും
എന്നാല്‍
കാലം
അതിന്റെ ഒരു കഠിന പരീക്ഷ കടക്കണം
തന്റെ ഗാനങ്ങള്‍ എന്ന് തിരുമേനിക്കും ഔസേപ്പച്ചനും നിര്‍ബന്ധം ഇല്ലാതായിരിക്കുന്നു
എന്ന് പറയാതെ വയ്യ
ഭ്രമരത്തിന്റെ ക്യാമറ ചെയ്ത അജയന്‍ നമ്മളെ ഇതിലും നിരാശ പെടുത്തുകയെ ഇല്ല
അഭിനയം..
ദിലീപിനെ കാണാന്‍ നന്നായിരിക്കുന്നു
എന്നാല്‍ ചര്മിയുടെ പല്ലിനു എന്തോ കാര്യമായ തകരാര്‍ ഉണ്ട് തന്നെ
അഭിനയം..
സ്വന്തം അഭിനയം കൊണ്ട് അവര്‍ സിനിമയ്ക്കു എന്തെങ്കിലും
ഒരു വൈകാരികതയോ പൂര്‍ണതയോ നല്‍കിയെന്ന് അവര്‍ പോലും അവകാശ പെടുകയില്ല
ഇന്നസെന്റ് ഉണ്ട്,പക്ഷെ നല്ല തമാശകള്‍ ഇല്ല
അഭിനയവും ഗുണമില്ല
ലാല്‍, ബിജു മേനോന്‍,പഴയ സുന്ദരി സറീന വഹാബ്
എല്ലാവരും ഈ സിനിമയില്‍ അങ്ങ് ഒപ്പിച്ചു മാറി എന്നെ പറയാന്‍ സാധിക്കൂ
ഗാന രംഗങ്ങള്‍ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
ഈ സിനിമയിലെ ഏറ്റവും നമ്മെ ആകര്‍ഷിക്കുന്ന ഖടകം എന്താണ് എന്ന് ചോദിച്ചാല്‍
ആദ്യ രംഗങ്ങളുടെ .അപാര തീക്ഷ്ണത. തന്നെ
നെഞ്ചില്‍ തട്ടുന്ന കണ്ണ് നിറയുന്ന വികാര തീക്ഷ്ണമായ രംഗങ്ങള്‍
നമ്മള്‍ കൊടുത്ത പണം ശരിക്കും മുതലാകും ..
അത്രയും കണ്ടാല്‍ തന്നെ
മനോഹരമായ ആ മുന്തിരി തോട്ടം..
വീഞ്ഞ് നിര്‍മാണ അറ
നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതും ആയ പലതു
സംവിധായകന്‍ നമുക്കായി ഇതില്‍ കാത്തു വച്ചിടുണ്ട്
അല്‍പ്പം പോലും മടുപ്പില്ലാതെ നമുക്ക് ഈ ചിത്രം കണ്ടിരിക്കാം
അലൌകീകമായ സിനിമ അനുഭൂതി തരുംഇത് എന്ന് കരുതല്ലേ
എന്നാല്‍ കുടുംപവുമായി പോയാല്‍ നമുക്ക് ലജ്ജികേണ്ടി വരില്ല
തികച്ചും ഒരു സന്ദേശം ഉള്ള,ഒരു നല്ല സിനിമ എന്ന് നിസംശയം പറയാം.
തിന്മക്കെതിരെ നന്മ വിജയിക്കുന്ന സിനിമ എന്ന മേന്മ കൂടി ഉണ്ടിതിനു
മൊത്തത്തില്‍ തരകെടില്ലാത്ത ഒരു പടം
അഭിനേതാക്കള്‍ ദിലീപ് , ചാര്‍മി , സത്യരാജ്, ലാല്‍ ,ഇന്നസെന്റ് ,ബിജു മേനോന്‍ ,സെറീന വഹാബ് ,
സംവിധാനം .കഥ : കമല്‍
മ്യൂസിക് ഡയറക്ടര്‍ : ഔസേപ്പച്ചന്‍
സംവിധാനം .കഥ : കമല്‍
മ്യൂസിക് ഡയറക്ടര്‍ : ഔസേപ്പച്ചന്‍
ഗാന രചന – കൈതപ്രം
കഥ ,സംഭാഷണം - കമല്‍ & കലവൂര്‍ രവികുമാര്‍
ബാനെര്‍ – വയ മീഡിയ എന്റെര്ടയ്ന്മേന്റ്റ്
ക്യാമറ അജയന്‍ വിന്‍സെന്റ്
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)