2009, ഡിസംബർ 29, ചൊവ്വാഴ്ച

ചട്ടമ്പി നാടൂ















ചട്ടമ്പി നാടൂ

ഷാഫിയുടെ സിനിമ കാണാന്‍ പോകുന്നതിനു മുന്‍പ് പലവട്ടം ആലോചിച്ചു
പോകണമോ വേണ്ടയോ
ലാലിന്റെ ഒരു ചിത്രം ഉണ്ട്..
ഇതാണെങ്കില്‍
സുരാജ് രേക്ഷപെടുത്തിയ ഒരു ചിത്രം ആണെന്നും ഒരു സംസാരം കേട്ട്..
ഒന്ന് മനസ് മടുട്ട്ക്കുകയും ചെയ്തു
നിറഞ്ഞ തീയേറ്റര്‍..നല്ല കാണികള്‍..
സിനിമയും തരകേടില്ല..
നിങ്ങള്‍ ഒരു പനോരമ ചിത്രം കാണാന്‍ ആണ് പോകുന്നതെങ്കില്‍ നിരാഷപെട്ണ്ടി വരും
സിനിമയിലെ സ്ഥിരം ചേരുവകള്‍ നന്നായി ചേര്‍ത്തു തയ്യാറാക്കിയ ഒരു ഉഗ്രന്‍ വിരുന്നു..
ഇതിന്റെ നിര്‍മാതാവ് ഒരു കുക്ക് ആയത് കൊണ്ട് ചേരുവകള്‍ എല്ലാം കിറ് കൃത്യം തന്നെ
അതി സുന്ദരിയായ ഒരു നായിക..ലക്ഷ്മി റായ്
എനിക്കാണെങ്കില്‍ നമ്മുടെ ആണ്‍ കുട്ടികളെ പോലെ തന്നെയാണ്..
കാണാന്‍ കൊള്ളാവുന്ന സുന്ദരികളയാ നായികമാരെ കാണാന്‍ വലിയ ഇഷ്ട്ടമാണ്
സുന്ദരനായ നായകന്‍..മമ്മൂട്ടി..
നല്ല ഉപ നായകന്മാര്‍.
.നന്നായി എഴുതിയ ഒരു തിരക്കഥ..
നല്ല സംഭാഷണങ്ങള്‍
ഹാസ്യവും അല്‍പ്പം അശ്ലീലം കലര്ന്നതെങ്കിലും രസകരം തന്നെ..
ഈ ത്തരം കഥകളില്‍ നമുക്ക് വേണ്ടത്
തിളങ്ങുന്ന ഒരു പ്രതി നായകന്‍ ആണ്..
സിദ്ധിക്ക് എന്ത് കൊണ്ടും അതിനു യോജ്യന്‍ തന്നെ
പിന്നെ കഥ
സ്ഥിരം കഥയും..
നമ്മള്‍ ഈത്തരം കഥകള്‍ പല വട്ടം കണ്ടിടുണ്ട്
പ്രതികാരത്തിന്റെ ..കള്ളനാക്കാപെടുന്ന നായകന്‍..
ഇത് തന്നെയല്ലേ നമ്മുടെ രാജാ മാണിക്യവും പറഞ്ഞത്
പേരോര്‍ക്കാത്ത മറ്റു പല സിനിമകളിലും പറഞ്ഞത്
എന്നാല്‍ മമ്മൂട്ടി തിളങ്ങി എന്ന് തന്നെ പറയണം..
അല്‍പ്പം കന്നഡ കലര്‍ന്ന മലയാളം
വളരെ രസകരമായി തോന്നി .
ശരീരം കുറച്ചു കൂടി ഭംഗി ആക്കി നിര്‍ത്തിയിരിക്കുന്നു..
പ്രായം കുറവേ തോന്നുന്നുള്ളൂ
ശുഭ പരയാവാസി ആയ ഈ കഥ നന്നായി ഓടും..
കാരണം നന്നായി കഥ പറഞ്ഞരിക്കുന്നു
സംഖട്ട്ന രംഗങ്ങള്‍ നന്നായി ചിത്രീകരിച്ചിരിക്കുന്നു..

പാട്ട് കണ്ടു എന്ന് പറയുകയാവും നല്ലത്
സുന്ദരിയായ നായികയെയും ചിത്രീകരിച്ച രംഗങ്ങളും അല്ലാതെ
ആ ഗാനം എന്റെ ഹൃദയത്തിലും ഓര്‍മയിലും ഇല്ല തന്നെ

സുരാജിന്റെ അഭിനയം വളരെ നന്നായി..
എന്നാല്‍ സിനിമ രംഗത്തുള്ള എന്റെ സുഹൃത്ത് അഭിപ്രായപെട്ട പോലെ
അല്ല തന്നെ
സുരാജ് രക്ഷപെടുത്തിയ ഒരു സിനിമ അല്ല ഇത്..
സ്വന്തം നിലയില്‍ ഗുണവും മണവും ഉള്ള സിനിമ തന്നെ
സുരാജിന് കാര്യമായി ഒന്നും ചെയ്യാനില്ല താനും ..
എന്നാല്‍ കറുത്ത ഹസ്തനായ ആ നടന്‍ തന്റെ ഭാഗം വളരെ നന്നായി ചെയ്തു എന്ന് പറയുക തന്നെ വേണം
എന്നാല്‍ സലിം കുമാറും,ജനാര്ടനനനും തന്റെ വേഷങ്ങള്‍ മനോഹരമാക്കി
വിനു മോഹന്‍, മനോജ്‌ .ക ജയന്‍ എല്ലാം കൊള്ളാം..മൈഥിലി പോര
മംമൂടിയുടെയും ലക്ഷ്മിയുടെയും പ്രണയം,
നന്നായിരിക്കുന്നു
സിദ്ധിക്കും കൂട്ടരും മണവാല വേഷത്തില്‍ പുഴയില്‍ ചാടുന്നത് പോലെ
നല്ല തമാശ ഉള്ള രംഗങ്ങള്‍ പലതും ഉണ്ട് നമുക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍
ക്യാമറ എഡിറ്റിംഗ് എല്ലാം നന്നായി തന്നെ ചെയ്തു..
കുറേകാലം കൂടി മമ്മൂട്ടിക്ക് നല്ല make up ആണ്

4 അഭിപ്രായങ്ങൾ: