2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

പഴശ്ശി രാജാ

















 പഴശ്ശി രാജാ



ഒരു ഗംഭീര ചിത്രം .
നാല് ഭാഷകളില്‍..ഒരേ സമയം..
32 കോടി രൂപയുടെ നിര്‍മാണ ചെലവ്
കമ്പ്യൂട്ടര്‍ ആനിമേഷന്‍ ഇല്ലാതെ സ്ടുണ്ട് രംഗങ്ങള്‍ ..
ശബ്ദ സന്നിവേശം തല്‍സമയം..
റസൂല്‍ പൂക്കുട്ടി
ശരത് കുമാറിന്റെ ആദ്യത്തെ മലയാള ചിത്രം
ഒരേ സമയം 560 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നു
ബ്രിടിഷു കാര്‍ക്കെതിരെ പൊരുതി വീര രക്ത സാക്ഷിയായ ഒരു നാട്ടു രാജാവായിരുന്നു പഴശി രാജാ

പഴശ്ശി ഒരു കൊച്ചു നാട്ടു രാജ്യം ആയിരുന്നു..ബ്രിടീശുക്കരുടേം സാമ്രാജ്യത്വ മോഹങ്ങള്‍ ക്കെതിരെ പൊരുതി മരിച്ച ആവീരന്റെ കഥ
അഭ്ര പാളികളില്‍ വീണ്ടും
പഴയ കോട്ടയം..(ഇപ്പോള്‍ കണ്ണൂര്‍ )രാജ്യത്തിലെ ഒരു നാട്ടു രാജാവായിരുന്നു കേരള വര്‍മ പഴശ്ശി രാജ
കേരള സിംഹം എന്നാ പേരില്‍ അറിയപ്പെട്ടിരുന്ന പഴശ്ശി രാജക്ക് വീരന്‍ എന്നാ ബഹുമതി പട്ടവും കിട്ടിയിട്ടുണ്ട്..18 അം നൂറ്റാണ്ടിലെ ബ്രിട്ടീഷു കാര്കെതിരെ നന്ടന്ന സായുധ പോരാടങ്ങള്‍
അതില്‍ ഏറ്റവും പ്രസിദ്ധവും ശ്രേധേയവും ആയ കഥയാണ്‌ പഴശ്ശി രാജയുടെത്
ബ്രിടീഷു കാര്‍ക്കെതിരെ ആദിവാസികളായ കുറിച്യരുടെ കൂടെ ഒളി യുദ്ധം നടത്തി..
ബ്രിടീഷു സേന വളഞ്ഞപ്പോള്‍ സ്വയം വിഷം കഴിച്ചു മരിക്കുകയായിരുന്നു ഈ ധീര ദേശാഭിമാനി
ആ കഥ യുടെ പുനരാവിഷ്കാരം ആണ് ഹരിഹരന്‍ ഒരുക്കുന്ന ഈ പുതിയ സിനിമ...
വളരെ നല്ല ഒരു കഥ..ഭംഗിയായ്‌ എഴുതി..ഭംഗിയായി ചിത്രീകരിച്ചു ..
മനോഹരമായ പ്രകൃത്ടിയുടെ ലാസ്യ ഭംഗി ..വയനാടന്‍ കാടുകളുടെ രുദ്ര ഭംഗി മുഴുവനും ഒപ്പിയെടുത്ത കാമെറ ..മമ്മ്മൂടു ശരത് കുമാര്‍ കനിഹ പദ്മ പ്രിയ മനോജ്‌ എന്നിവരുടെ മനോഹര അഭിനയം..ഭംഗിയായ്‌
നല്ല പയറ്റ് രംഗങ്ങള്‍..അളന്നു മുറിച്ചത് പോലുള്ള വാള്‍ പയറ്റുകള്‍ ..യുദ്ധ രംഗത്തിന്റെ ഭീതി ഉളവാക്കുന്ന ശബ്ദങ്ങള്‍..കാടിന്റെ മരമരം..കുറിച്യരുടെ കാടു യുദ്ധത്തിന്റെ കാണാ രീതികള്‍ ..
കുറിച്ച്യ പെണ്ണിന്റെ ധീരത,ചടുലത ..
അതെ മൊത്തത്തില്‍ നമ്മെ നിരാശ പെടുത്താത്ത ഒരു ചിത്രം ..
വീരനും ധീരനും ആയ രാജ..കൂറും സ്നേഹമുള്ള പട തലവന്‍ശരത് കുമാര്‍ ..
സേന നായകന്‍..സുരേഷ് കൃഷ്ണ ..
എല്ലായ്പോഴും കരയുന്ന നമ്മെ മടുപ്പിക്കുന്ന കനിതയുടെ കൈതേരി മാക്കം..
നല്ല ക്യാമറ
എന്നാല്‍ കഥയെ വല്ലാതെ വളച്ച് തിരിച്ചു ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം ആക്കി കളഞ്ഞു എന്നതാണ് ഒരു പോരായ്മ ..ബിരിടീശു സൈന്യം ഒളിച്ചു താമസിക്കുന്ന അമ്പലം വളഞ്ഞപ്പോള്‍ സ്വയം മരിക്കുക ആയിരുന്നു ഈ ധീര ദേശാഭിമാനി ..
എന്നാല്‍ പട മുഴുവന്‍ നോക്കി നില്‍ക്കെ രജനി കാത്ത സിനിമയിലെ പോലെ വളരെ സാഹസികമായി മരിക്കാന്‍ ആണ് മംമൂടി തീരുമാനിച്ചത്..ഇമേജ് നോക്കണമല്ലോ
കോടികള്‍ മുടക്കി നിര്‍മിച്ച ഈ പടം ഒരു നിമിഷം പോലും നമ്മെ മടുപ്പിക്കില്ല..
ചെറിയൊരു തോടുണ്ട് ..അതില്‍ വെള്ളം തെറിപ്പിച്ചു വരുന്ന ഉല്ലാസവാനായ സുന്ദരനായ ആ വെള്ള കുതിര ..
പുറകിലെ പച്ചപ്പും..നല്ല വെളുത്ത നിറം..വെളുത്ത വെള്ള തുള്ളികള്‍ക്കിടയില്‍..
ഒരു മനോഹര ദൃശ്യം തന്നെ
ശരത് കുമാറിന്റെ അഭിനയവും..പദ്മ പ്രിയയുടെ അഭിനയവും ഒന്നാം തരാം..ഊക്കനായ ആ പട ത്തളവന്‍ നമ്മുടെ ഹൃദയം കവരും..പദ്മ പിയയുടെ ആ ശീരയായ കുറിച്ച്യ യുവതിയെ നമുക്ക് മറക്കാന്‍ പറ്റില്ല ത്നന്നെ..
എത്ര സാധാരണ വേഷവും കൃത ഹസ്തനായ ഒരു അഭിനതാവിന്റെ കയ്യില്‍ എത്തിയ്യാല്‍ ഒരു മനോഹര കഥ പാത്രം ആയി തീരും ..മറിച്ചും
നെടു മുടി വേണുവിന്റെ മൂപ്പനെ നമ്മള്‍ മറക്കില്ല..കനിഹയുദെ നായിക നമ്മില്‍ മതിപ്പും ഉളവാക്കില്ല..അഭിനയത്തോടുള്ള രണ്ടു പേരുടേയും അര്‍പ്പണ ബോധത്തിന്റെ മാറ്റു തന്നെയാണ് കാര്യം
വെള്ളക്കാരുടെ അഭിനയവും നന്നായി..ലിണ്ട..അവരുടെ സ്വാഭാവിക അഭിനയം നമുക്ക് ഇഷ്ട്ടമാവും....
തൂക്കിലെട്ടാ പെടുന്ന ഓരോ വീരനും നമ്മുടെ നെഞ്ചില്‍ വേദനയുടെ ഒരു കൂരമ്പ്‌ തറക്കും
ദേശാഭിമാനം വാനോളം ഉയര്‍ത്തും ..
ഇഷ്ട്ടപെടാത്ത ചില ഭാഗങ്ങളും ഉണ്ട് ഈ സിനിമയില്‍ ..
മമ്മൂട്ടിയുടെ തിളക്കം കുറഞ്ഞ അഭിനയം..
പ്രായം കവിഞ്ഞുവോ എന്ന് തോന്നിക്കുന്ന ശരീരം..
വടക്കന്‍ വീര ഗാധയിലെ തിളങ്ങുന്ന നായകന്‍ എവിടെ..
സൂര്യ തേജസ്സുള്ള നായികമാര്‍ എവിടെ..ഗീതയും,മാധവിയും
ഇത് ആകെ നിറമില്ലാത്ത നായികമാര്‍..
ഹൃദയ ഹാരി അല്ലാത്ത പാട്ടുകള്‍
തെളിച്ചം കുറഞ്ഞ സംഭാഷണങ്ങള്‍
മനസ്സില്‍ തട്ടുന്ന കൊള്ളാവുന്ന സംഭാഷണങ്ങള്‍ ഒന്നും തന്നെ ഇല്ല..
കൊള്ളാവുന്ന തമാശകളും ഇല്ല
കൂട്ടില്‍ അടക്കപെട്ട കുറിച്ച്യന്റെ കണ്ണിലെ വിഹ്വലത
അത് നമ്മള്‍ മറക്കില്ല തന്നെ
എറണാകുളത്തു മൂന്നു സിനിമ ശാലകളില്‍ ഒരേ സമയം റിലീസ് ചെയ്തിട
എന്താ ഈ സിനിമയുടെ ഒരു തിരക്ക് ..
എന്താ ഒരു കയ്യടി




സംവിധാനം T. ഹരിഹരന്‍
നിര്‍മാണം ഗോകുലം ഗോപാലന്‍
കഥ M. T. വാസുദേവന്‍‌ n നായര്‍
കഥ പറയുന്നത് മോഹന്‍ലാല്‍ (മലയാളം
കമല്‍ ഹാസന്‍ (തമിള്‍ )
ശഹൃഖ്‌ ഖാന്‍ (ഹിന്ദി )
ചിരഞ്ജീവി (തെലുഗ് )
അഭിനേതാക്കള്‍
മമ്മൂട്ടി
സരത് കുമാര്‍
പദ്മപ്രിയ
കനിക സുബ്രമന്ന്യം
മനോജ്‌ K. ജയന്‍
തിലകന്‍
ജഗതി ശ്രീകുമാര്‍
സുരേഷ് കൃഷ്ണ
സുമന്‍
ലിണ്ട അറ്സേനിപോ
സംഗീതം ഇളയ രാജ
ക്യാമറ വേണു

8 അഭിപ്രായങ്ങൾ:

  1. "ബ്രിടീഷു സേന വളഞ്ഞപ്പോള്‍ സ്വയം വിഷം കഴിച്ചു മരിക്കുകയായിരുന്നു ഈ ധീര ദേശാഭിമാനി "-

    ഞാന്‍ കേടിടുളത് അദ്ദേഹം തന്‍റെ മോതിരത്തിലെ കല്ല് (diamond) വിഴുങ്ങി ആത്മതി ചെയ്തു എന്നാണ്. ഏതാ ശരി ? any idea ?

    മറുപടിഇല്ലാതാക്കൂ
  2. കളക്ടര്‍ ബാബര്‍ എഴുതി വച്ചിരിക്കുന്നത് ,പഴശ്ശിയെ വെടിവച്ച് കൊന്നു എന്ന് തന്നെ ആണ് , അത് കുറചു സിനിമാറ്റിക്‌ ആയി എടുത്തിരിക്കുന്നു എന്നെ ഉള്ളു സിനിമയില്‍ .

    മറുപടിഇല്ലാതാക്കൂ
  3. As per wikipedia..

    On November 1st 1805, Baber launched a operation in which he lead a band into the Jungle in eastern Wayanad designed to track the Rajah to his camp. He had set up a group of observers and spys from amongst the tribals and slaves who had suffered at the hands of the Rajah and his warriors.

    It was in the course of an operation on the 29th of November 1805 at Pulpilly, that following a speech that Thomas gave intended to appeal to these tribals hearts and minds, that he was brought news of the location of the Rajah's camp.

    November 30th was an important day for Pazhassi Raja; it was his mother's death anniversary. He bathed in the Mavila Thodu, and finished his prayers. The British attacked them led by Thomas Baber. Pazhassi was seriously wounded in the opening assault into the camp. After the battle they found the the Rajah lining seriously wounded on the bank of Mavila Thodu.

    മറുപടിഇല്ലാതാക്കൂ
  4. അതെല്ലാം തെറ്റാണ്..കൈതേരി അമ്പു ഒറ്റി കൊടുത്തു പഴശ്ശി ഒളിച്ചിരുന്ന അമ്പലം അവര്‍ വളഞ്ഞു..അകത്തു വിരലിലെ വജ്രം വിഴുങ്ങി മരിച്ചു എന്നും..സ്വയം വാള്‍ വയറ്റില്‍ കുത്തി ഇറക്കി മരിച്ചു എന്നും കേള്‍ക്കുന്നുണ്ട്‌..ഏറ്റുമുട്ടലില്‍ അല്ല. മരിച്ചത്..അത് സിനിമയില്‍ മാത്രം
    പഴശ്ശിയുടെ മൃത ശരീരം ആണ് അവര്‍ക്ക് ലഭിച്ചത്..

    മറുപടിഇല്ലാതാക്കൂ
  5. ഇന്ദൂ,

    വളരെ വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്. ഇന്ദു പറഞ്ഞ പോലെ പഴശിരാജ സിനിമയില്‍ നായകന് സൂപ്പര്‍ സ്റ്റാര്‍ പദവി നല്‍കാനായി വെടിയേറ്റു കൊന്നതല്ല. ചെറുപ്പം മുതലേ കേള്‍ക്കുന്ന കഥയാണ്. ആത്മഹത്യ ചെയ്‌തെന്നും വീരചരമം പ്രാപിച്ചതും. പഴശി രാജയുടെ കഥ പറയുന്ന പുസ്തകങ്ങളില്‍ പോലും വെടിയേറ്റ് മരിച്ചെന്നാണ്. ആത്മഹത്യ ചെയ്ത കഥയേക്കാള്‍ പ്രചരിച്ചത് അതിനാണ്. ഇന്ദു കേള്‍ക്കാഞ്ഞതു കൊണ്ടാകും അത്തരമൊരു പ്രസ്താവന ഇറക്കിയത്.

    ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ.. ക്യാപ്റ്റന്‍ പറഞ്ഞ മോതിരത്തിലെ വജ്രം വിഴുങ്ങി ആത്മഹത്യ വേലുത്തമ്പി ദളവയുടേതാണ്..

    മറുപടിഇല്ലാതാക്കൂ