2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍

സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍ 





ബസിലെ തിക്കിലും തിരക്കിലുംദീര്‍ഖ ദൂരം യാത്ര ചെയ്യേണ്ടി  വരുന്ന സ്ത്രീകളുടെ കഥകള്‍ നിങ്ങള്‍ക്കെല്ലാം അറിയാം
ചില ബസ് കാല അനുഭവങ്ങള്‍

പലതും സഭ്യതയുടെ അതിര് ലങ്ഘിക്കുന്നവയാണ്,..
സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍ 
എങ്കിലും ക്ഷെമിക്കുക

ചേച്ചി കോളേജില്‍  നിന്നും ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ കോളേജില്‍
എത്തുന്നത്.
ഗ്രാമത്തിലെ അടുത്ത സ്കൂളില്‍ നിന്നും പട്ടണത്തിലേക്ക് ബസില്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ വലിയ ഭയമാണ് തോന്നിയത്
ഒന്നാമത് ഓടുന്ന ബസില്‍ വീഴില്ലേ എന ഭയം..രണ്ടാമത് ബസില്‍ കയറുന്നതിനു മുന്‍പ് ബസു വിടുമോ എന്നാ ഭയം..

ഇറങ്ങുമ്പോള്‍ അതിനു മുന്നേ വണ്ടി മുന്നോട്ടു   എടുക്കുമോ എന്നാ ഭയം..
ബസിനകത്തു പോക്കടടിക്കുമോ എന്നാ ഭയം..
ആണുങ്ങള്‍ തോണ്ടുമോ അപമാനിക്കുമോ എന്ന ഭയം..
അങ്ങിനെ പല തരാം  ഭയങ്ങളുടെ ഒരു കൂടാണ് ഞങ്ങള്‍ സ്ത്രീകളുടെ മനസ്

ഒരു ദിവസം  അമ്പലത്തില്‍ പോകാന്‍ ബസില്‍ കയറിയപ്പോള്‍ ,
ചേച്ചി ,ഒരു മധ്യ  വയസ്കനെ കാണിച്ചു തന്നു
"അയാളെ ഓര്‍ത്ത്‌ വച്ചോ.,.
മഹാ നീചന്‍ ആണ് അയാള്‍
പെണ്ണുങ്ങളുടെ ബാക്ക് ഓപ്പണ്‍ ബ്ലൌസിന്റെ ഹൂക് ഊരും"
 ഞാന്‍ ഭയത്തോടെ അയാളെ നോക്കി.

അധികം ഉയരമില്ലാത്ത തടിച്ച വെളുത്ത ഒരു മധ്യ വയസ്കന്‍
അയാളെ   നോക്കുമ്പോള്‍ ഡ്രാക്കുള സിനമ കാണുന്ന പോലെ ശരീരത്തില്‍ ഒരു പെരുപ്പ്‌ കയറി ഇറങ്ങി  പോയി
കോളേജില്‍ പോയപ്പോള്‍  അയാളെ പിന്നെ കണ്ടതേയില്ല.

ഞങള്‍ ആദ്യത്തെ ഷിഫ്റ്റില്‍ ആണ്.അത് കൊണ്ട് ഏഴേ കാലിന്റെ ബസിനു പോകും.
.നഗരത്തിലേക്കുള്ള വാര്‍ക്ക പണിക്കാരും വീട്ടു ജോലിക്കാരും
 പിന്നെ ചില കമ്പനി   ജോലിക്കാരും ആണ് അത്ര രാവിലെ ഉണ്ടാവുക,,
ഞങള്‍ ഒരു സ്റ്റോപ്പില്‍ നിന്ന് കയറാന്‍ ഒരേ കോളെജിലേക്ക് അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു താനും.






ഒരു ദിവസം കഷ്ട്ട കാലത്തിനു എനിക്ക് ആദ്യത്തെ ബസ് കിട്ടിയില്ല.
രണ്ടാമത്തെ ബസ് അര മണിക്കൂറ് കഴിയും..
പരിചയമില്ലാത്ത  ബസ്   ..
ജോലിക്കാര്‍..
പിന്നെ യാത്രക്കാരെയും പരിചയമില്ല.
കൂട്ടുകാരികള്‍ ആരുമില്ല
അത് കൊണ്ട് നല്ല ഭയം ഉണ്ടായിരുന്നു


വണ്ടി വന്നു കയറി ..
മുന്നിലേക്ക്‌ മാത്രമേ ഞാന്‍ പോകൂ.
പുറകിലേക്ക് നീങ്ങരുത്  എന്ന് കര്‍ശനമായി പറഞ്ഞിടുണ്ട് ചേച്ചി
ബസിലെ എല്ലാ സാമൂഹ്യ  വിരുദ്ധ കാര്യങ്ങളും സംഭവിക്കുന്നത്‌ ഈ മധ്യ ഭാഗത്താണ്

ഇ ബസില്‍ മുന്നോട്ട് നീങ്ങാന്‍ ഒരു രേക്ഷയുമില്ല..
നഗരത്തിലേക്ക് പോകുന്ന ജോലിക്കാരികള്‍ ആണ് മുന്‍ വശം നിറയെ..
എല്ലാവരും ഒരു വിധം നല്ല ശരീര ഭാരമുള്ളവര്‍..
അവരുടെ മതില് പോലത്തെ കനത്ത ശരീരം ഭേദിച്ച് എനിക്ക് ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ ആവുന്നില്ല
അങ്ങിനെ ഞാന്‍ പുറകോട്ടു നീങ്ങുകയാണ്.

പിന്നെയുള്ള സ്റൊപ്പുകളില്‍ നിന്ന് കയറുന്നവരുടെ തിരക്ക് അനുസരിച്ച്
ഞാന്‍ വീണ്ടും പിറകോട്ടു നീങ്ങി കൊണ്ടിരുന്നു
പ്രഗല്‍ഭര്‍ ആയ എന്റെ ചേച്ചിമാര്‍ തോളും ശരീരവും വിദഘ്ദമായി  വെട്ടിച്ചു  എന്നെ പിറകോട്ടു അയക്കാന്‍ ശ്രേമിക്കുന്നതും കണ്ടു
ആവുന്നത്ര  ശ്രേമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
.വരുന്നത് വരട്ടെ എന്നാ മട്ടില്‍ ഞാന്‍ അവിടെ ഒതുങ്ങി നിന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു അലര്‍ച്ച..
"എടാ പട്ടീ നിന്നെ ഞാന്‍ കൊല്ലുമെടാ"
അതി സുന്ദരിയായ ഒരു മധ്യ വസ്ക്ക ആകെ വിറക്കുകയാണ്..
പിറകില്‍ ഒരാള്‍ മുഖം വിളറി പിറകിലേക്ക് പോകാന്‍ ശ്രേമിക്കുന്നു
നമ്മുടെ ഹൂക്ക് ചേട്ടന്‍

സുന്ദരിയായ ചേച്ചിയുടെ മൂന്നു ഹൂക് വിടര്‍ത്തി കഴിഞ്ഞു അതിനിടയില്‍
മോളെ ഇതൊന്നിട്ടു താ..
ചേച്ചി എന്നോട് ആവശ്യപെട്ടു.

അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി ചാടുന്നുണ്ടായിരുന്നു
ഞാന്‍ ഉടനെ ഹൂക്ക് ഇട്ടു കൊടുത്തു
പിന്നെ ഹൂക് ചേട്ടന്റെ
അച്ഛന്‍ അമ്മ മുത്തച്ചന്‍ മുതു മുത്തച്ചന്‍ എല്ലാവരെയും ചേര്‍ത്ത് അവര്‍ പലതു പറഞ്ഞു..
നെഞ്ചില്‍ പൂ മാല ഇടുന്നത് പോലെ അയാള്‍ അതെല്ലാം കേട്ട് നില്‍ക്കുന്നും ഉണ്ടായിരുന്നു

ഞാന്‍ എന്തായാലും സാരി എടുത്തു പുതച്ചു എന്തിനും തയ്യാറായി ഇരുന്നു
ഒരു കുഴപ്പവും ഉണ്ടായില്ല
പിന്നെ മൂന്നു ദിവസം ഇതിന്റെ വിശദാംശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ചിരി തന്നെയായിരുന്നു ഞങളുടെ ജോലി
അയാളെ കാട്ടി കൊടുക്കാം എന്ന് എല്ലാവര്‍ക്കും ഞാന്‍ വാക്ക് കൊടുക്കുകയും ചെയ്തു

കുറെ കഴിഞ്ഞു ഒരു ദിവസം അയാള്‍ ഞങ്ങളുടെ വണ്ടിയില്‍ കയറി
എന്നും അയാള്‍ കയറിയിട്ടുണ്ടോ എന്ന് ഒരു നോട്ടം എനിക്ക് പതിവുണ്ട്
അന്ന് അതാ അയാള്‍ സുന്ദരന്‍ ആയി അങ്ങിനെ വിരാജിക്കുന്നു
ഞാന്‍ കൂട്ടുകാരികളെ ഓരോരുത്തരെ ആയി വിളിച്ചു..
ആ വെളുപ്പില്‍ നീല വരയുള്ള ഷര്‍ട്ടിട്ട കഷണ്ടി ..
അയാളാണ്
 അയാളാണ്

പിരി പിറുക്കലുകള്‍ തുടര്‍ന്നു
അടക്കിയ ചിരിയും തിരിഞ്ഞു നോട്ടവും..
ബഹളം തന്നെ
അയാള്‍ വിളറി വെളുക്കുന്നത്‌  കണ്ടു .


പെട്ടന്നാണ് കൂട്ടുകാരികളില്‍ ഒരാള്‍ കരയുന്നത് കണ്ടത്
ബസ് ഇറങ്ങിയിട്ടും അവള്‍ കരച്ചിലോടു കരച്ചില്‍
ആര് ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നില്‍ക്കുന്നില്ല.
പിന്നെ ഞങള്‍ നാല് പേരും കൂടി ഇവളെ അടിച്ചു എന്നാ മട്ടില്‍   കാര്യം പറയിപ്പിച്ചു

നമ്മുടെ ഹൂക് ചേട്ടന്‍ വേറെ ആരുമല്ല ഇവളുടെ സ്വന്തം തന്തപ്പടി  തന്നെ


അയ്യോ അയ്യോ അയ്യോ
പിന്നെ എന്താണ് ആ വീട്ടില്‍ നടന്നിരിക്കാവുന്ന ഭൂകമ്പം  എന്ന് ഓര്‍ക്കാമല്ലോ..
ആ കുടുമ്പം നാട്ടില്‍ നിന്നും കമ്പനി താമസ സ്ഥലത്തേക്ക് താമസം മാറ്റി നാണകേടില്‍  നിന്നും രെക്ഷപെട്ടു..
കൊച്ചു പിന്നെ കോളേജില്‍ വന്നിട്ടില്ല.
അവളെ വേറെ കോളേജില്‍ ആകേണ്ടി വന്നു
.പിന്നെ അങ്ങേര്‍ക്കു ബസില്‍ കയറാന്‍ ഉള്ള സാഹചര്യം അവര്‍ ഇല്ലാതാക്കി.മാനം രേക്ഷിച്ചു 






2011 ഒക്‌ടോബർ 5, ബുധനാഴ്‌ച

sneha veedu ..film review



സത്യന്‍ അന്തികാടിന്റെ 51 മത് സിനിമ..
മോഹല്‍ ലാലുമായി ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ചെയ്യുന്ന സിനിമ..
അങ്ങിനെ പല സവിശേഷതകളും ഈ സിനിമാക്കുണ്ട് 
ഷീലയുടെ അമ്മു കുട്ടിയമ്മ 
അവരുടെ മകന്‍ അജയന്‍ 
അവരുടെ സഹോദരന്റെ  മകള്‍ പദ്മ പ്രിയ ഇവരെ ചുറ്റി പറ്റിയാണ് കഥ കറങ്ങുന്നത് 
അമ്മയുടെയും എന്റെയും ഇടയില്‍ ഒരു പെണ്ണ് അവള്‍ എന്റെ അമ്മയെ അമ്മ എന്ന് വിളിക്കും 
എന്റെ കാര്യത്തില്‍ ഇടപെടും അത് കൊണ്ട് കല്യാണം വേണ്ട എന്നും പറഞ്ഞു
പഞ്ചാരി മേളവും കൊട്ടി
,ബിജു മേനോന്റെ കൂടെ അല്‍പ്പം കള്ളും കുടിച്ചു സന്തോഷമായി കഴിഞ്ഞു കൂടുന്ന അജയന്റെ തലയിലേക്ക് ഇടിത്തീ പോലെ ഒരു മകന്‍ വന്നു ചേരുകയാണ് 
ഗ്രാമത്തില്‍ എന്ത് രഹസ്യം..
എനിക്കൊരു പെണ്ണും ഇല്ലാ..
ആരോടും ഒരു ബന്ധവും എനിക്കില്ലായിരുന്നു എന്നെല്ലാം പറഞ്ഞിട്ടും
 അമ്മയും മുറ പെണ്ണും   പോലും വിശ്വസിക്കുന്നില്ല  .
അപ്പോള്‍ പിന്നെ നാട്ടുകാരുടെ കാര്യം പറയേണ്ടല്ലോ 
അവനു വട്ടു   പിടിച്ച പോലെ ആയി സ്ഥിതി 
അമ്മ ആണെങ്കില്‍ അവനെ ചെറു മകന്‍ ആയി അങ്ങ് എടുക്കുകയും ചെയ്തു ..
അജയന്‍ ശരിക്കും കുടുങ്ങി എന്നതാണ് വാസ്തവം 

സരള ചിത്തയായ അമ്മു കുട്ടി അമ്മക്ക് കാര്‍ത്തിക്  എന്ന ആ പയ്യനെ  അങ്ങ് ബോധിച്ചു..
അജയന് കൂട്ടുകാരോട് തന്റെ പഴയ കാല ചെയ്തികളെ ക്കുറിച്ച് വലിയ പുളുവടി ഉണ്ടായിരുന്നു 
ചെന്നയില്‍   കഴിഞ്ഞ കാലം സുവര്‍ണ കാലഘട്ടം ആയിരുന്നു 
സുന്ദരികള്‍ ആയ തമിള്‍ പെന്‍ കോടികള്‍ വന്നു ഇവന്റെ ഗ്ലാമര്‍   കണ്ടു ക്യൂ നില്‍ക്കുക ആയിരുന്നു ,,എന്നെല്ലാം ഉള്ള ഭീകര വര്‍ണനകള്‍ 

ചിത്ര ശലഭം പോലെ..പൂക്കളില്‍ പരാഗണം നടത്തും... പറന്നു പോകും 
എന്ന മട്ടില്‍ കുറെ കളിചിടുണ്ട് എന്ന് പൊങ്ങച്ചം  കാച്ചുക അവനു വലിയ സന്തോഷമായിരുന്നു 
ഇപ്പോള്‍ അതെല്ലാം തിരികെ അവനു തന്നെ പാരയായി 
ചെന്നയില്‍ ആയതു കൊണ്ട് അതിനുള്ള സാധ്യതയും കൂടുതല്‍ തന്നെ

 
കാര്‍ത്തിക്കിനെ കളയാന്‍ എന്തെല്ലാം ചെയ്താലും അതെല്ലാം വിഫലമായി തീരുകയാണ് 
ആരാണ് അവന്‍..
എങ്ങിനെ അവന്‍ അജയന്‍ അറിയാതെ അവന്റെ മകന്‍ ആയി ?
കാണികളും അജയനും കുടുമ്പവും ഒരു നിസ്സഹായരായി തീരുമ്പോള്‍..
ഇതള്‍ വിരിയുന്ന കഥ നമ്മളെ വല്ലാതെ ആകര്‍ഷിക്കും 

ബിജു മേനോന്‍ ഇതിലെ രസമുള്ള ഒരു കഥ പത്രമാണ്‌ 
തടി ഗണ്യമായി കുറച്ചു  ..അതിന്റെ വൃത്തി കാണുമ്പൊള്‍ ഉണ്ട് 
സബ് ഇന്‍സ്പെക്ടര്‍  ആയ അവന്‍ വിവാഹം ചെയ്തിരിക്കുന്നത് അജയന്റെ വീടിനടുത്തുള്ള ഒരു ക്രിസ്ത്യാനി  കൊച്ചിനെയാണ് 
അതില്‍ രണ്ടു മക്കള്‍.

ഇന്നസെന്റിന്റെ കരിങ്കണ്ണന്‍  മാപ്പിള നന്നായിട്ടുണ്ട് 
കാര്‍ത്തിക്  ആയി വരുന്ന കുട്ടിയും..
അവന്‍ സുന്ദരന്‍ അല്ല..
എന്നാല്‍ നമ്മുടെ ഹൃദയം കവരുന്ന ഒരു സൌമ്യത അവനുണ്ട് 
അഭിനയവും വളരെ സരളവും നമ്മുടെ ഹൃദയവര്‍ജകവും തന്നെ 
കാട്ടിലെ കൃഷി സ്ഥലത്തെ തമിള്‍ സഹായിയുടെ ചിരിയും അഭിനയവും നന്നായി   
ഫോട്ടോക്ക്  വേണ്ടി അവന്‍   പോസ് ചെയ്യുന്ന രീതി  അപാരം തന്നെ 

കാര്‍ത്തിക്കിന്റെ  അമ്മയും നന്നായി അഭിനയിച്ചു
ലാലും നന്നായി അഭിനയിച്ചു എന്നതാണ് വാസ്തവം 
ചേതോഹരമായ അഭിനയം ..എന്നെ പറഞ്ഞു കൂടൂ

മോഹല്‍ ലാലിന്റെ അഭിനയ ജീവിതത്തിലെ മനോഹരായി ചെയ്ത ഒരു കഥാപത്രം  എന്ന് തന്നെ നമുക്ക് പറയാം..
ഊതി വീര്‍പ്പിച്ച അതിമാനുഷിക ഭാവങ്ങള്‍ ഇല്ല..
കണ്ണില്‍ പൊട്ടി തെറിക്കുന്ന ഇടികള്‍ ഇല്ല 
അശ്ലീലം  നിറഞ്ഞ സംഭാഷണങ്ങള്‍  ഇല്ല 
വളിപ്പ് തമാശകള്‍  ഇല്ല 
ലാലിനെ നമുക്ക് ഇഷ്ട്ടപെടും..
പദ്മ പ്രിയ  അങ്ങ് ഒപ്പിച്ചു മാറി എന്നെ പറയാന്‍ സാധിക്കൂ 
 എന്നാല്‍ അവരുടെ നായ..
മിടുക്കന്‍ തന്നെ 
നാടകത്തില്‍ അഭിനയികാമോ എന ചോദ്യത്തിന് നായ മുഖം തിരിക്കുന്ന ഒരു തിരിക്കല്‍ ഉണ്ട്..
ക്ലാസിക് അഭിനയം തന്നെ 
ഇവനെ നമ്മള്‍ ഇനിയും കാണും
ആക്രമിക്കാന്‍ വരുന്ന ഗുണ്ടകളെ കാര്‍ത്തിക്ക് നേരിടുന്ന നാടന്‍ രീതി ഓര്‍ക്കുമ്പോള്‍ ചിരി വന്നു പോകും..
ഈ ചെക്കന് ഭ്രാന്താട  ,,
ഇങ്ങനെ തല്ലല്ലെട എനൊക്കെ ഗുണ്ടകള്‍ പറയുന്നുണ്ട് 

നല്ല കഥ ,നല്ല തിര ക്കഥ 
രസമായ പാട്ടുകള്‍ ..
നല്ല ഗ്രാമദൃശ്യങ്ങള്‍ 
ഷീലയുടെ സൌന്ദര്യം ഇപ്പോഴും  അപാരം തന്നെ 
അമ്മയും മകനും തമ്മില്‍ ഉള്ള ബന്ധം മനോഹാരം ആയി ചിത്രീകരിചിരിക്കുന്നു 


ഒരു സത്യന്‍അന്തികാട് ചിത്രം തന്നെ 
എന്നാല്‍അവസാനം അങ്ങിനെ ആണോ വേണ്ടി ഇരുന്നത് 
അടുത്ത ബന്ധങ്ങളില്‍ വേണ്ടത് സുതാര്യതയും സത്യവും ആണ്..
ദീര്‍ഖ കാല ബന്ധങ്ങളില്‍ നാം പ്രതീക്ഷിക്കുന്നതും അതെല്ലേ..
ഇവിടെ സത്യം ..തിരസ്ക്കരിക്കപെടുന്നു 
അതിനെക്കാള്‍ മികച്ചത് നുണ ആണ് എന്നത് കൊണ്ട് 
എങ്കിലും നല്ല സംവിധാനവും നല്ല ദൃശ്യ സന്നിവേശവും 
എല്ലാം കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്നു ഈ സിനിമ 






Starring: Mohan Lal, Sheela, Padmapriya, Biju Menon, Innocent, Mamukkoya, Ashokan, K. P. A. C. Lalitha
Directed By: Sathyan Anthikad
Music: ഇളയരാജ

produced by Antony Perumbavoor under the banner of Aashirvad Cinemas.

2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഓണം

ഓണം
അത് ഒരു ആഘോഷം മാത്രമല്ല..
വര്‍ണങ്ങളുടെ ഒരു മേളനം കൂടി ആണ്
ചാര നിരത്തില്‍ ഉള്ള പൂച്ച പൂവ്
തൂവെള്ള തുമ്പ പൂവ്
ചുവന്ന ചെത്തി പൂവ്
കുള കുല ആയി അശോക ചെത്തി..
മഞ്ഞയും ചുവപ്പും ഒരു കുലയില്‍ തന്നെ സമ്മേളിക്കും
കൊങ്ങിണി പൂക്കള്‍ 
നല്ല മഞ്ഞ കോളാമ്പി പൂക്കള്‍
എല്ലാം തലേന്നേ പറിച്ചു വയ്ക്കും..
പൂക്കൂട  ഉണ്ടാക്കുന്നവര്‍ ഓണത്തിന് മുമ്പെ തന്നെ
കുഞ്ഞു 
പൂക്കൂട കള്‍ കൊണ്ടു തരും..

നാലു തരം പൂവുകള്‍ അതില്‍ ഇടാം
രാവിലെ പ്രാതല്‍ എന്ന് പറഞ്ഞു എന്തെങ്കിലും വാരി കഴിച്ചു അങ്ങ് ഇറങ്ങുകയാണ്
പൂക്കൂട   എവിടെയും നുഴഞ്ഞു കയറാന്‍ ഉള്ള ഒരു ലൈസന്‍സ് ആണല്ലോ
കപ്പ പാടത്തു ധാരാളം പൂച്ച പൂക്കള്‍ ഉണ്ടാവും
കപ്പയുടെ ചുവട്ടില്‍ മണ്ണ് മാന്തി
കിഴങ്ങ് ഇളക്കി എടുത്തു.തോട്ടില്‍ കഴുകി
അതാണ്‌ ശാപ്പാട്
പിന്നെ കീര്‍ി പഴം ഞാറ പഴം,
കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം സമൃദ്ധി ആയി ഉണ്ടാവുന്ന മുള്ളിന്‍ പഴം
പടക്കം പൊട്ടിക്കാന്‍ പടക്ക ചെടി
കുല കുല ആയി പൂക്കള്‍    ഉണ്ടാവുന്ന ആ ചെടി കുറ്റി കാട്ടിലും പാറ പുറത്തു ഒക്കെ ആണ് കാണുക
അതിന്റെ മൊട്ടു പറിച്ചു പടക്കം പൊട്ടിച്ചും
ഗ്രാമം മുഴുവന്‍ അലഞ്ഞു നടക്കും
അതിനിടയില്‍ കാണുന്ന പൂക്കളെല്ലാം കൂടയില്‍ ആവും
പിന്നെ മടക്ക യാത്ര ആണ്
ചെറു തോടുകളില്‍ പിടയുന്ന പരല്‍ മീനുകള്‍
അമ്മയുടെ കച്ചമുണ്ടില്‍ അവയെ കോരിയെടുക്കാന്‍ ഉള്ള ശ്രേമം ആണ്
ആയുസ് അറ്റവര്‍ അപ്പോള്‍ തന്നെ ഞങ്ങളുടെ വലയില്‍ വീഴും
അതിനെ ചെറു വിരലുകളാല്‍ പരിശോധിച്ച് ..
മറിച്ചും തിരിച്ചും നോക്കിപിന്നെ വീണ്ടും വെള്ളം നിറഞ്ഞ പാടത്തേക്കു എറിഞ്ഞു കളഞ്ഞു
ഗ്രാമത്തിലെ ഒരു കൊച്ചു വെള്ള ചാട്ടം ഉണ്ട് ..
അവിടെ അതിന്റെ സൌന്ദര്യം അല്ല നോക്കുന്നെ
കൊച്ചു കുഴികളില്‍ ഏതെങ്കിലും പാവം മീന്‍ വീണു കിടപുണ്ടാവും..
അതിനെ എടുത്തു കരക്കിട്ട് 
ചിലപ്പോള്‍ വയറു വീര്‍ത്തിടുന്ടെങ്കില്‍ 
 അത് കീറി നോക്കി മുട്ടയുണ്ടോ എന്ന് പരിശോധിച്ചും   


അങ്ങിനെ ചിരിച്ചും കളിച്ചും 
ഒരു തിരക്കും ഇല്ലാതെ

മഴയെങ്കില്‍ അതങ്ങ് നനഞ്ഞും   

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം അടിച്ച് തെറിപ്പിച്ചു
ആകെ നനഞു കുളിച്ചു
ഉച്ചക്ക് ഊണ് കഴിക്കാന്‍ വരാതെ..
വൈകീട്ട് ചായക്ക്‌ എത്താതെ
ഒരു പതിനാലു കാരി വീട്ടില്‍ തിരിച്ചെത്തുകയാണ്


പിന്നെ വിചാരണ ആണ് 

വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം ..
അത് നിര്‍ബന്ധമാണ്‌  
പക്ഷെ
 മുറ്റത്ത് നിന്നും അകത്തേക്ക്ഇതു വരെ കയറാന്‍  ഒത്തിട്ടില്ല ..
അങ്ങിനെ പമ്മി നില്‍ക്കുകയാണ് 
അമ്മ
 അപ്പോഴാണ്‌ അടുകളയില്നിന്നും പുറത്തു വന്നത്
എന്നെ ആകെ ഒന്നു നോക്കി
മുടി
 കെട്ടി വൈക്കൂ പെണ്ണെ

ഭദ്രകാളി...
അമ്മ
 ഒന്ന് മുരണ്ടു

ദൈവമേ..പോക്ക് തന്നെ.. 

മുതിര്ന്നവരുടെ ഒരു ഭീകര ലോകത്തില്എന്റെ ഏക അത്താണി അമ്മയാണ്.. ഏറ്റവും വലിയ ശത്രു നേരെ മൂത്തചേച്ചിയും.. ..

കുശുംബിന്റെ പര്യായം
 മുടി കെട്ടുന്നത്പണ്ടേ എനിക്ക് അത്ര ഇഷ്ട്ടമല്ല..
എന്നല്ല..
അത് ആവശ്യമാണ്‌ എന്ന് ഒരു തോന്നലും ഇല്ല 
എന്നാല്‍ മറ്റുള്ളവര്ക്ക് മുടി അഴിച്ചിട്ടു എന്നെകണ്ടു കൂടാ.
മുടി കെട്ടി വൈകൂ,മുടി കെട്ടി വൈകൂ..
എന്ന് എല്ലാവരും എന്നെ കാണുമ്പോള്‍ പറയും..
മുടി കെട്ടില്‍ താനേ ചെന്നു..
രാവിലെ കെട്ടിയ റിബ്ബണ്‍ എപ്പോഴോഅഴിച്ചിരുന്നു..
പിന്നെ അതെവിടെയോ പോയി എന്ന്തോന്നുന്നു
ചൂടു കൂടിയപ്പോള്‍ ഒരു വാഴ വള്ളി കൊണ്ടുകെട്ടിയതാണ്‌. എന്നാല്‍ അത് താഴേക്ക് ഊര്ന്നുപോന്നിരിക്കുന്നു.
വാഴ വള്ളി വലിചിട്ടതുംമുടി ഊര്‍ന്നു വിടര്‍ന്നു എന്തോ താഴെ വീണു.
നീണ്ട ഇറയത്തു കൂട്ട ചിരി മുടിയില്‍ നിന്നും ഒരു പരല്‍ മീന്‍ താഴേക്ക്ചാടുന്നു.
അത് നിലത്തു കിടന്നു ഒന്നു പിടഞ്ഞു
"ഇവള്‍ മുല്ല പൂവിനു പകരം ഇപ്പോള്‍ പരല്‍ മീന്‍ ചൂടാന്‍ തുടങ്ങി അല്ലെഅത് കുഞ്ഞേട്ടന്റെ കളിയാക്കള്‍ 
 ദുഷ്ട്ടന്‍ ജോണ്‍ അവന്റെ പണിയാണ്.. വെള്ള ചാട്ടത്തില്‍ കളിച്ചുനടന്നപ്പോള്‍ 
അവന്‍ എപ്പോള്‍ അത് തലയില്‍ ഇട്ടു ആവോ 
അമ്മയുടെ ദേഷ്യം തെര്‍മോ  മീറ്റരില്‍ എന്ന പോലെ കൂടുകയാണ്. 
"ഇനി  മുടി ഒന്നു മണത്തു നോക്കെടി ഉളുമ്പ് നാറ്റം ആവും
എന്റെ കൂടെകിടെകേണ്ട ഇന്നു."
അമ്മ.
ആദ്യത്തെ ശിക്ഷ 
"എടാ ഇവള്‍ എവിടെ ആയിരുന്നു ഇതുവരെ എന്ന് ചോദി കെട"
അതെന്താ അമ്മ ചോദിച്ചാല്‍ പറയില്ല..
ഏട്ടനെ കൊണ്ട് ചോദിപ്പിക്കണോ? 
പാപ്പ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് 
അത് ഇപ്പോള്‍..അന്ന് അങ്ങിനെയല്ല തോന്നുക 
"അത് ശെരി അപ്പോള്‍ നേതാവ് വന്നോ?".
എവിടെ ആയിരുന്നു ഇത് വരെ "?
കുറെ കൊച്ചു പിള്ളേര്‍..
അവരിലെ മൂത്ത ആള്‍ ..
അതുകൊണ്ട് എന്നെ വിളിക്കുന്ന പേരാണ്നേതാവ് ..
പൂ പറിക്കാന്‍ പോയി" 
"എപ്പോള്‍?" 
"9 മണിക്ക്" 
"ഇപ്പോള്‍ എത്ര മണി അയി"?
ആറു മണി " 
രാവിലെ എന്താ കഴിച്ചേ"?
"പൂട്ടും പയറും"

പിന്നെ? 
""കപ്പ" 
"എവിടുന്നു" ???????
മറുപടി എന്ത് പറഞ്ഞാലും കുഴപ്പമാണ്.
മനിക്കതുകാരുടെ കപ്പ പാടത്തു നിന്ന്മോഷ്ടിച്ച് എന്നാല്‍ കുഴപ്പം തന്നെ 
അവര്‍ പുതു പണക്കാര്‍..
നമ്മളോഅമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍കിരിയാത്ത്
സ്ഥാനി തറവാട്ടുകാര്‍ 
"ആരെയും ഒന്നിയം ആശ്രയികരുത്""
അന്യന്റെ വഹ കക്കരുത്" . 
അങ്ങോട്ട്‌ കൊടുക്കുക അല്ലാതെ ആരില്‍നിന്നും ഒന്നും ഇങ്ങോട്ട് വാങ്ങരുത്.." 
"നുണ പറയരുത് "
ഇതെല്ലം വീടിലെ പത്തു കല്പനകള്‍ ആണ്
ഒപ്പയോടു നുണ പറയില്ല
നേര് പറഞ്ഞാല്‍ ശിക്ഷ ഇല്ല എന്നാണുവീടിലെ നീതി
പാപ്പയോട്‌ ആരും നുണ പറയാറും ഇല്ല
അത്ര സാത്വികന്‍ ആണ് 
"ആരുടെ കപ്പ തോട്ടത്തില്‍ കയറി"? 
"പൂച്ച പൂ പറിക്കാന്‍"ഒന്ന് മാറ്റി പിടിച്ചു നോക്കി ..രേക്ഷയില്ല 
"ആരുടെ" 
"മനിക്കത് കാരുടെ " 
അവരുടെ കപ്പ പറിച്ചോ നീ 
ഇല്ല ..മാന്തിയതെയുള്ളൂ ..
എന്ന് വച്ചാല്‍ കപ്പ അങ്ങിനെ തന്നെ നില്‍ക്കും.ചുവട്ടിലെ കിഴങ്ങ് മുഴുവന്‍ ഞങള്‍ ഇസ്ക്കും 
അയാളില്ലയിരുന്നോടി അവിടെ ..ആ പട്ടാളക്കാരന്‍  
"അയാള്‍ ഒരു പട്ടാളക്കാരന്‍ ..കയ്യില്‍തോക്കും ആയാണ് നടക്കുന്നെ
 അറിയില്ലെടി നിനക്ക് പോത്തെ "
"എടീ നമ്മുടെ കപ്പ തോട്ടത്തില്‍ കയറി തോക്കുകാരന്‍ കപ്പ പിഴുതാല്‍ നിനക്ക് ഇഷ്ട്ടമാവുമോ ?
"ഇല്ല
നമ്മുടെ വാഴ കുല അയാള്‍ വെട്ടിഎടുത്താല്‍ നീ സമ്മതിച്ചു കൊടുകുമോ
ഇല്ല...
എന്‍റെ സ്വന്തം വാഴ ഉണ്ട്തോട്ടത്തില്‍
അതിലെങ്ങാന്‍ തൊട്ടാല്‍ തോക്ക് കാരന്‍ വിവരം അറിയും
അയാളെന്താ പൊന്നാണോ വിളയിക്കുന്നെ 
ആരെങ്കിലും കപ്പ തോട്ടത്തി കയറിയാല്‍അയാള്‍ എന്ത് ചീത്തയാണ്‌ പറയുന്നേ
വടി കൊണ്ടു തല്ലാന്‍ വരും..
ഓടിക്കും
അതെല്ലാമാണ്‌ അയാളുടെ തോട്ടത്തില്‍കയറാന്‍ ഇത്ര ഹരം
"കൊച്ചിമ്പ കുട്ടി "
സ്നേഹത്തോടെ പപ്പാ വിളിക്കുന്നു 
"നമുക്ക് വേദനിക്കുന്ന പോലെതന്നെയാണ് അവര്‍ക്കും
"വിശന്നാല്‍ ഇവിടെ വന്നു ഊണ്കഴികണം " 
"അല്ലാതെ കപ്പ കക്കരുത്.." 
"ഉവ്വ "
അത്രയുമേ മറുപടി പറഞ്ഞുള്ളൂ
കക്കില്ല ഇനി കക്കില്ല
മനസ്സില്‍ ഉറപ്പികുകയും ചെയ്തു
"നമ്മുടെ വാഴ കുല അയാള്‍ വെട്ടിയാല്‍എന്താവും സ്ഥിതി"? 
"അത് പോലാവും"
"ചെയ്തത് തെറ്റ് തന്നെ അല്ലെ"? 
"അതെ"
തെറ്റ് തന്നെ... തെറ്റ് തന്നെ
നൂറു പ്രാവശ്യം തന്നോടു തന്നെആവര്‍ത്തിച്ചു
"ഇനി ഇങ്ങനെ ഒക്കെ ചെയ്യുമോ"? 
"ഇല്ല പാപ്പേ ..ഉറപ്പു "
 കാര്‍ത്തി ചേച്ചി തേങ്ങ പൊതിക്കാന്‍ആളെ വേണം എന്ന് പറഞ്ഞു ഇവിടെവന്നിരുന്നു
കാര്‍ത്തി ചേച്ചി തോക്ക് ചേട്ടന്റെ ഭാര്യ ആണ് 
നീ നാളെ പോയി നിന്റെകിന്കരന്മാരുമായി ഒരു നൂറു തേങ്ങപൊതിച്ച്‌ കൊടുക്കണം 
അയാള്ക്ക് നടുവ് പാടില്ല ..
അതോണ്ടാ
ഉവ്വ
വിനയത്തോടെ തലയാട്ടി 
പകരത്തിനു പകരം 

അവരുടെ കപ്പ മോഷ്ട്ടിച്ചു എങ്കില്‍ പകരം അവര്‍ക്ക് തേങ്ങ പൊതിച്ച്‌ കൊടുക്കണം ..
ബൈബിളിലെ സോളോമോന്‍ രാജാവ് മാറി നില്ക്കും 
പാപ്പയുടെ നീതി ബോധത്തില്‍ 

ജോണ്‍കഴുവേറി
എടാ  തേങ്ങ നീ പൊതിക്കും
ഇല്ലെങ്കില്‍ എന്റെ പേരു ഇന്ദു എന്നല്ല....
മനസ്സില്‍ കുറിച്ചു 
"ശെരി എന്നാ പോയി പോയി കുളിക്കൂ..
ഇരുട്ട്  വീണു "
ഇനിയും ഒത്തിരി കടമ്പകള്‍ ഉണ്ട്
എന്നാല്‍ കുളം
അതെന്റെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമാണ്
അത് നാളെ 

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

SNEHA BHAVAN,PALLURUTHY

ഓര്‍കുട്ടിലെ സാഹിതി കൂട്ടായ്മ ആയ ഹരിശ്രീയുടെ ആഭിമുഖത്തില്‍
അനാഥരായ കുട്ടികള്‍ക്കായി ഒരു ഓണ സദ്യ നടത്താന്‍ തീരുമാനിച്ചു .
സെപ്റ്റംബര്‍ മാസം 17 നു പള്ളുരുത്തി സ്നേഹ ഭവനിലെ കുട്ടികള്‍ക്കായി നടത്താം എന്നായിരുന്നു തീരുമാനം,
അതനുസരിച്ച് ഞങ്ങള്‍ മൂന്നു പേര്‍ സ്നേഹഭവനില്‍ ചെന്നു,കണ്ടു സംസാരിച്ചു
അതിന്റെ കഥയാണ്‌ താഴെ


എറണാകുളം ഭാഗത്ത്‌ നിന്ന് ചെന്നാല്‍ ഇട കൊച്ചിയിലേക്ക് തിരയുമ്പോള്‍
നൂറു മീറെര്‍ പോയാല്‍ പ്രധാന റോഡില്‍ തന്നെയാണ് സ്ഥാപനം
ഇത് ഒരു സ്വയം ഭരണ സ്ഥാപനം ആണ്
കൊച്ചിന്‍ കോര്‍ പോരെഷനും
ഡോണ്‍ ബോസ്കോ പാതിരി സമൂഹവും ചേര്‍ന്നാണ് ഇത് നടത്തുന്നത്
ഡയറക്ടര്‍ സണ്ണി അച്ഛനെ പരിചയപെട്ടു
ഞാനും അറുമുഖവും ജോയും പ്രണെബും ആണ് ഉണ്ടായിരുന്നത്
വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികള്‍
ബാല വേലക്കായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട് വരുന്ന കുട്ടികള്‍
അമ്മമാര്‍ വില്‍ക്കുന്ന കുഞ്ഞുങ്ങള്‍
ഇവിടേയ്ക്ക് കുട്ടികളെ കൂടുതലും ലഭിക്കുന്നത് കോടതികളില്‍ നിന്നാണ്
അഞ്ചു സ്ഥാപനങ്ങള്‍ ആണ് ഇവരുടെ കീഴില്‍
അപ്പോള്‍ ജനിച്ച തു മുതല്‍ അഞ്ചു വയസ്സ് വരെയുള കുഞ്ഞുങ്ങള്‍ക്ക്‌ ആയുള്ള ഒരു സ്ഥലം.അത് കന്യാ സ്ത്രീകള്‍ ആണ് നടത്തുന്നത്
പിന്നെ അഞ്ചു വയസുമുതല്‍ പ്ലസ് ടൂ വരെ യുള്ള കുട്ടികള്‍
ഞങ്ങള്‍ ചെന്ന സ്ഥലം അതായിരുന്നു
അവിടെ ഇപ്പോള്‍ 86 കുഞ്ഞുങ്ങള്‍ ഉണ്ട്
അഞ്ചു വയസു മുതല്‍ ഏകദേശം പതിനഞ്ചു വയസ്സ് വരെയുള്ളവര്‍
ധാരാളം അപര്യാപ്തതകള്‍ ഈ സ്ഥാപനത്തില്‍ ഉണ്ട് എന്ന് അച്ഛന്‍ ഞങ്ങളോട് പറഞ്ഞു
പ്രധാനമായും കുട്ടികള്‍ക്ക് ഇത് മറ്റൊരു ജയില്‍ ആണ് എന്ന് തോന്നാതിരിക്കാന്‍ വേണ്ട അത്യാവശ്യ സമഗ്രഹികള്‍

ഈ വര്‍ഷത്തെ യൂണിഫോം, ബുക്ക്‌ ,ഇവക്കു സര്‍ക്കാര്‍ അനുവദിച്ച പൈസ ഇത് വരെ ഈ കുരുന്നുകള്‍ക്ക് ലഭിച്ചിട്ടില്ല.
അത് കൊണ്ട് യൂണിഫോം ഇല്ലാതെയാണ് ഇവര്‍ പോകുന്നത് ഇപ്പോള്‍
വായിക്കാന്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍..മറ്റു പഠന സഹായികള്‍ ഇവയും ഇല്ല
സ്ഥാപനത്തിന് ഒരു ബാന്‍ഡ് സെറ്റ് ഉണ്ട്.എന്നാല്‍ സംഗീത ഉപകരങ്ങള്‍ തീരെ ഇല്ല
ബാത്ത് റൂമുകള്‍ വളരെ മോശം
അവ ഉടനെ നന്നാക്കണം
ചെറിയ കുട്ടികളുടെ തുണി അലക്കാന്‍ ഒരു ജോലിക്കാരി ഉണ്ട്
എന്നാല്‍ വലിയ കുട്ടി കള്‍ക്ക് തുണി അല ക്കാനോ ഉണക്കണോ എല്ലാം ഇപ്പോള്‍ വലിയ ബുദ്ധി മുട്ടാണ്‌
ഒരു വലിയ വാഷിംഗ്‌ മെഷീന്‍ ഇവര്‍ക്ക് വലിയ സഹായം ആവും



പുല്‍ തകിടി നന്നായി വെട്ടാന്‍ അവര്‍ക്ക് ഒരു നല്ല മഷീന്‍ വേണം എന്നുണ്ട്
നന്നായി ഫുട് ബാള്‍ കളിക്കുന്ന കുട്ടികളെ തൊട്ടടുത്തു തന്നെയുള്ള തേവര കോളേജിന്റെ ഫുട് ബാള്‍ അകദമിയില്‍ ചെര്‍ത്ത്ടുണ്ട്
അവര്‍ക്ക് ബൂട്ട് ,കിറ്റ് ഫുട്ബാള്‍ വേണം
ഭക്ഷണം സുമനസുകളുടെ ഔദാര്യം കൊണ്ട് നടക്കുന്നു എങ്കിലും അച്ഛനെ ആകുലപെടുത്തുന്നത്
ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഇല്ലാതെ സാഹചര്യങ്ങള്‍ ആണ്
തന്റെ മക്കള്‍ക്ക്‌ സമൂഹത്തിലെ മറ്റു കുഞ്ഞുങ്ങള്‍ക്ക്‌ ലഭിക്കുന്ന മിനിമം ആവശ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത വേദന അച്ഛന്റെ വാക്കുകളില്‍ ഉടനീളം മുഴങ്ങി കേട്ട്

പഴയ ഒരു ബ്രിട്ടീഷു കമ്പനിയുടെ godown ആണ്
നെടു നീളെയുള്ള ഹാളുകള്‍
അത്മുറികള്‍ ആയി തിരിച്ചു കുട്ടികള്ക് ഉറങ്ങാനും പഠിക്കാനും ആയി തിരിച്ചിരിക്കുന്നു

ADDRESS
SNEHA BHAVAN
PALLUTUTHY,KOCHI
682006
DIRECTOR
FR.SUNNY THOMAS UPPAN,SDB
PH 0484-2231303,MOB 094960 23332