2019, ഡിസംബർ 22, ഞായറാഴ്‌ച

മാമാങ്കം

ഇന്ന് മാമാങ്കം സിനിമ കണ്ടു .
വീര കഥകൾ..വീരന്മാരുടെ കഥകൾ ..ആരെയാണ് ആകർഷിയ്ക്കാത്തത് ?ഈ സിനിമ അത്തരമൊരു കഥയാണ്.വീര മൃത്യു വരിച്ച ധീരരുടെ  കഥ  
നെറ്റിൽ കണ്ട വളരെ മോശമായ അഭിപ്രായങ്ങൾ മൂലം ഈ സിനിമ കാണണമോ എന്നൊന്ന് സംശയിച്ചു .
എന്നാൽ ചിലർ പറഞ്ഞ നല്ല അഭിപ്രായം മൂലം കാണാമെന്നു കരുതി 
കണ്ടത് നന്നായി എന്ന് തന്നെ പറയണം ..
ഈ ചിത്രത്തിൻറെ നല്ല വശങ്ങൾ ആദ്യം പറയാം 
മമ്മൂട്ടിയുടെ നല്ല അഭിനയം ..
നല്ല പാട്ടുകൾ..
അതി സുന്ദരിയായ നായിക..നായിക എന്ന് പറഞ്ഞു കൂടാ.എങ്കിലും കഥയുടെ ത്രെഡ് ഈ കഥാപാത്രത്തിലൂടെയാണ് മുന്നോട്ട് പോകുന്നത് .
ആ നടിയുടെ   മുഖവും ശരീരവും അസാദ്ധ്യം എന്നെ പറയാനാവൂ .
കലക്കൻ സംഘട്ടന രംഗങ്ങൾ .
എങ്കിലും പുരികം ത്രെഡ് ചെയ്തിട്ടുണ്ട് എല്ലാ സുന്ദരിമാരും.അത് പോട്ടെ.
സിദ്ധിഖിന്റെ കറ തീർന്ന വില്ലൻ.എങ്കിലും വയസായി കക്ഷിക്ക് എന്ന് നമുക്ക് തോന്നും 
പന്ത്രണ്ടു വയസുള്ള ചെറു ബാലൻ..അവനാണ് ഈ സിനിമയിലെ താരം. ,.അവന്റെ അതി മനോഹരമെന്നു പറയാവുന്ന ..കുറ്റവും കുറവും ഇല്ലാത്ത അഭിനയം നമ്മെ അതിശയിപ്പിക്കും .
ഉണ്ണി മുകുന്ദന്റെ ശരീരം നല്ലതാണ് ..എന്നാൽ അഭിനയം പഠിക്കാൻ ,കക്ഷി പോളിടെക്നിക്കിൽ പോയിട്ടില്ല എന്നൊരു കുഴപ്പമേയുള്ളൂ.
whirl wind girl എന്നൊരു കൊറിയൻ സീരിയൽ ഉണ്ട് ..അത് സംവിധായകൻ ഒന്ന് കാണുന്നത് നല്ലതാണ് .ആകാശത്തെ സംഘട്ടന രംഗങ്ങൾ ആ സീരിയലിന്റെ ഒരു മുഖ്യ ആകർഷണമാണ് 
ആഭാസമല്ലാത്ത നൃത്ത രംഗങ്ങൾ എന്നത് അത്ഭുതപ്പെടുത്തി .എഡിറ്റിംഗ് അത്ര പോരാ..കാമറയും ..
സിനിമ മാത്രമല്ലാതെ മറ്റൊന്നും ഈ സിനിമയിൽ ഇല്ല എന്നതാണ് ഛായഗ്രാഹകനോടുള്ള  ഒരഭിപ്രായ വ്യത്യാസം .



Directed byM. Padmakumar
Produced byVenu Kunnappilly
Screenplay bySajeev Pillai
Adapted screenplay & dialogues:
Shankar Ramakrishnan
StarringMammootty
Achuthan
Unni Mukundan
Siddique
Prachi Tehlan
Anu Sithara
Kaniha
Ineya
Music bySongs:
M. Jayachandran
Score:
Sanchit Balhara
Ankit Balhara
CinematographyManoj Pillai
Edited byRaja Mohammad
Production
company
Kavya Film Company
Distributed byKavya Film Company
Release date