നുണയന്മാർ
റബേക്ക കൂമ്പർ
പെൺ കവിതകൾ
അവർ പറഞ്ഞു
നല്ല ഒരു ജീവിതമാണ് നിങ്ങൾക്ക് കിട്ടാൻ പോകുന്നത്
നുണ ,ശുദ്ധ നുണ
എല്ലാം പെട്ടിയിലാക്കി
ഒരു തീവണ്ടിയിൽ ഉന്തി കയറ്റി
ഉപ്പിലിട്ട മീൻ പാട്ട കയ്യിലേക്ക് തന്നു
അവർ ഞങ്ങളെ യാത്ര ആക്കി
എങ്ങോട്ടാണ് എന്ന് പറഞ്ഞില്ല
പക്ഷെ ഉടനെ അവിടെ എത്തും
എന്നു പറഞ്ഞു
നുണ .നട്ടാൽ കുരുക്കാത്ത നുണ
പകുതി പേർ വഴിയിൽ പൊലിഞ്ഞു
പകുതി പേർ മരിക്കാറായി
അങ്ങിനെ ഞങ്ങളെത്തി
നാസി ക്യാമ്പിൽ
കുടുമ്പങ്ങൾ വേർ പിരിഞ്ഞു
മനുഷ്യർ തനിയെ ആയി
വിഷമിക്കേണ്ട ,നിങ്ങൾ വീണ്ടും കണ്ടു മുട്ടും ,ഒന്നിക്കും
നുണ ,വെറും നുണ
അന്തസുള്ള മനുഷ്യരായിരുന്നു ഞങ്ങൾ അതേവരെ
എന്നാൽ അവർ പുറത്തു കൊണ്ട് പോയപ്പോൾ
ഞങ്ങൾ വെറും ജീവികൾ മാത്രമായി
ജന്തുക്കൾ
അവരെന്താ ഞങ്ങളെ കൊണ്ടു കളിക്കുകയാണോ
ഞങ്ങളെ വിധിക്കാൻ ആരാണ് അവരെ അധികാരപ്പെടുത്തിയത് ?
ഇതെല്ലാം ഉടനെ അവസാനിക്കും അവർ പറഞ്ഞു
നുണ ,പെരും നുണ
മരണ ഭയം
പോയവരാരും തിരികെ വന്നില്ല
പണിതു പണിതു നടുവൊടിഞ്ഞു
ശരീരം വേദന കൊണ്ട് നുറുങ്ങി
ഹൃദയം പൊട്ടി പിളർന്നു
ഹിറ്റ്ലർ നീണാൾ വാഴട്ടെ
അദ്ദേഹം ലോകം സംരക്ഷിക്കും
അവർ പറഞ്ഞു
നുണ ..കടും നുണ
ഉറങ്ങാനാവാതെ കലങ്ങിയും
നിർത്താതെ കരഞ്ഞു കരഞ്ഞു വീർത്തും
നിറഞ്ഞു കവിഞ്ഞൊഴുകുന്ന കണ്ണുകളിൽ
ധൈര്യമെവിടെ
അവർ പറഞ്ഞു
നുണ ,ഹൃദയ ശൂന്യമായ നുണ
നിങ്ങൾ ശുദ്ധരല്ല
നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവർ ?
നിങ്ങൾ ദുഷ്ടർ ?
നിങ്ങൾ ഹൃദയമില്ലാത്തവർ ?
നിങ്ങൾ കഠിന മനസ്സുള്ളവർ ?
നിങ്ങൾ ജൂതരെല്ലാം കൊള്ളരുത്താത്തവരാണ്
നുണ
രക്തം പൊടിക്കുന്ന നുണ
അവരോടു ഞാൻ പറഞ്ഞു
ഞാൻ ദൈവ പുത്രനാണ്
കനത്ത ഇരുട്ടിലെ പ്രകാശമാണ് ഞാൻ
അവർ പറഞ്ഞു
നീ കൊള്ളരുതാത്തവൻ
നുണ നുണ നുണ
അവർ നുണയന്മാർ
They Lied
By Rebekah Coomber
ഇംഗ്ലണ്ടിൽ നിന്നും ആസ്ട്രിയ സന്ദർശിക്കാൻ പോയ ഒരു സംഘം വിദ്യാർഥികൾ ,അതിലൊരാൾ ആണ് ഈ കവി
ഹോളോകോസ്റ്റിന്റെ ഏറ്റവും ഭീകരത അനുഭവിക്കേണ്ടി വന്ന ഒരു രാജ്യമാണ് ആസ്ട്രിയ
hail hitler 'എന്ന് പറഞ്ഞാൽ ആ രാജ്യത്ത് അത് ക്രിമിനൽ കുറ്റമാണ് .അത്ര കടുത്ത വെറുപ്പാണ് ആ രാജ്യത്തിന് നാസികളോടുള്ളത് .
ഇപ്പോൾ പതിനാറു വയസുമാത്രമുള്ള റബേക്കക്കു ആ യാത്ര ഒരു വല്ലാത്ത അ നുഭവമായിരുന്നു
തിരികെ നാട്ടിൽ എത്തി അവൾ എഴുതിയ വരികളാണ് ഈ കവിത
അവർ പറഞ്ഞതെല്ലാം നുണയായിരുന്നു
ഹോളോകോസ്റ് ..ഒരിക്കലും അതിനെ പറ്റി എഴുതാനോ സംസാരിക്കാനോ ആകാത്ത ഒരു വ്യക്തിയാണ് ഞാൻ .നാസി ഭീകരതകൾ വിവരിക്കുന്ന അനേകംബ്ളാക് ആൻഡ് വൈറ്റ് സിനിമകൾ .. .അനേകം നോവലുകൾ .ഇവയെല്ലാം പതിനാറോ പതിനേഴോ വയസിൽ എന്നിലുണ്ടാക്കിയ ആഘാതം അത്ര കടുത്തതായിരുന്നു
അന്നുംഇന്നും ജൂതർ ധനികരാണ് ..അന്നും ഇന്നും ജൂതർ ശക്തരാണ് ,അന്നും ഇന്നും ജൂതർ കൂർമ്മ ബുദ്ധിയുള്ളവരാണ് ,പിശുക്കരും ,വലിയ മത ബോധമുള്ളവരും ,തങ്ങളുടെ സംസ്കാരങ്ങളെ,രീതികളെ പഴയപോലെ തന്നെ പിന്തുടരാൻ ശ്രമിക്കുന്നവരാണ് .തങ്ങളുടെ രക്തം അന്യ മതസ്ഥരുടെ രക്തവുമായി കൂടിക്കലരുന്നതും അവർക്ക് ഇഷ്ടമില്ല .നിവൃത്തിയില്ലെങ്കിലേ അവർ മറ്റു മതങ്ങളിൽ നിന്നും വിവാഹം പോലും കഴിക്കൂ . പണം കടം കൊടുക്കുന്നതായിരുന്നു ജൂതരുടെ അക്കാലത്തെ ഒരു പ്രധാന വ്യാപാരം..ഇപ്പോഴവർ ആയുധവ്യാപാരവും മറ്റും മറ്റുമാണ് നടത്തുന്നത് .ലോകത്തെ ഏറ്റവും ആസ്തിയുള്ള 100 കമ്പനികളിൽ ഏതാണ്ട് എഴുപതെണ്ണവും ജൂതരുടെ കയ്യിലാണത്രെ
ഹിറ്റ്ലറുടെ സമയത്തും കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ത്തന്നെയാണ് .ജർമ്മൻ ജനതയുടെ പതിനൊന്നു ശതമാനം മാത്രമേ ജൂതരുള്ളൂ ,അന്നത്തെ ജർമനിയുടെ ആസ്തിയുടെ എൺപതു ശതമാനവും ജൂതരുടെ കയ്യിലാണ്
ഈ പതിനൊന്നു ശതമാനത്തെ ഇല്ലാതാക്കിയാൽ ,അവരുടെഅധീനതയിലുള്ള 80 % ആസ്തികളും നാസികളുടെ കയ്യിൽ എത്തും .അതായിരുന്നു ഹോളോകോസ്റ്റിന്റെ എക്കണോമിക്സ് .അവരുടെ ഉന്മൂലനം
അത് നടപ്പാക്കാൻ ഹിറ്റ്ലർ അത് കൊണ്ടാണ് തുനിഞ്ഞത് ..വേഴ്സ്സായ് ഉടമ്പടികൊണ്ട് ഹിറ്റ്ലർ ആ സമയത്ത് വലിയ സാമ്പത്തിക ബാധ്യതയിലുമായിരുന്നു
ലക്ഷക്കണക്കിന് ജീവനുകൾ ,അതി ക്രൂരമായി ഇല്ലാതാക്കിയ നൃശംമ്യത .അതാണ് കവിതയുടെ ആശയം
.....................
വളരെ ലളിതമായ ,നേരെയുള്ള എഴുത്ത്
പദങ്ങൾ ഉപയോഗിക്കുമ്പോൾ ഉള്ള കരുതൽ
മനസിലെ ക്ഷോഭം അങ്ങിനെ തന്നെ നമ്മിലേക്ക് എത്തിക്കാൻ കഴിഞ്ഞ തെളിമ
ഇതെല്ലം ഈ കവിതയെ നമ്മോടു അടുപ്പിക്കുന്ന ഘടകങ്ങൾ ആണ്
.....................................
ശുഭ ദിനം പ്രിയരേ