സ്വയം സ്ത്രീ ആയിരിക്കെ ഈ സംവാദത്തിൽ പക്ഷം ചേരാതെ പങ്കെടുക്കൻ ആവില്ല
സ്ത്രീയുടെ മേലുള്ള ഈത്തരം കയ്യേറ്റങ്ങൾ ..പരിഷ്കൃത സമൂഹങ്ങളിലും .അപരിഷ്കൃത സമൂഹങ്ങളിലും ഒരേപോലെ തന്നെയുണ്ട് ..പന്ത്രണ്ടു വയസുള്ള ഗർഭിണിയായ ആദിവാസി ബാലികയും..എട്ടു വയസുള്ള ബലാൽസംഗത്തിനിരയായ ..റേപ്പ് ചെയ്യപ്പെട്ടു പിന്നീട് വധിക്കപ്പെട്ട സൗമ്യയും..ജിഷയും
ഇംഗ്ലീഷ് ദിനപത്രങ്ങൾ വായിച്ചാൽ മനസിലാവുന്ന ഭാരതത്തിലെ മാറ്റി പ്രദേശങ്ങളിലെ സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങൾ..പുരുഷന്റെ ദുരയും ആർത്തിയും ..ലൈംഗീക അത്യാസക്തിയും ..എല്ലാം ഭാരതത്തിലെ സ്ത്രീയെ ചവിട്ടി ഞെരുക്കുകയാണ് ..
പാക്കിസ്ഥാനിലൊക്കെ ലിംഗ ബന്ധിയായി അവൾ ഒത്തിരി പാർശ്വവൽക്കരിക്കപ്പെടുന്നുണ്ട്
ജോലിക്കും വിദ്യാഭ്യാത്തിനും പോകാൻ അനുവദിക്കാതെ..സഞ്ചാര സ്വാതത്ര്യം നിഷേധിച്ചും ഒക്കെ താലിബാൻ മുസ്ലിം സ്ത്രീകളെ വല്ലാതെ അപമാനിക്കുന്നു..
സദാചാര കമ്മിറ്റിക്കാർ പലപ്പോഴും സ്ത്രീ സുരക്ഷാ എന്ന നയത്തിൽ കേരളത്തിലെ പോലെ ആധൂനിക സമൂഹത്തിൽ ഇടപെടുന്നതും നമ്മളെ വല്ലാതെ അലോറപ്പെടുത്തുന്നു എന്നാൽ സദാചാര പോലീസിംഗ് എന്നും പറഞ്ഞു അപഹസിക്കുമ്പോഴും ഒന്ന് ഞാൻ പറയാം..എറണാകുളത്തു യൂണിഫോമിൽ ഓട്ടോ റിക്ഷയിൽ മാളിൽ വന്നിറങ്ങിയ പതിമൂന്നു കാരികളെ തിരികെ കേടു പറ്റാതെ വീട്ടിൽ എത്തിച്ചത് ഇവിടെയുള്ള ഓട്ടോക്കാരാണ് .
സമൂഹത്തിനു തങ്ങളുടെ സ്ത്രീകളുടെ .. കുഞ്ഞുങ്ങളുടെ മേൽ ഒരു കണ്ണ് ..അതുണ്ടാവുന്നത് നല്ലതാണ്..
ഭാരതത്തിൽ.ഒരു പക്ഷെ ലോകത്തു തന്നെ നമ്മൾ കേരളീയ സ്ത്രീയെപ്പോലെ നല്ല വിദ്യാഭ്യാസവും തുല്യ തൊഴിലവസരങ്ങളും സ്വാതന്ത്ര്യവും ഉണ്ടാവില്ല .സ്ത്രീ സുരക്ഷ നിയമങ്ങൾ പൂർണ്ണമായും സ്ത്രീ സംരക്ഷണം മുന്നിൽ കണ്ടു കൊണ്ട് എഴുതപ്പെട്ടതുമാണ് ..എന്നിട്ടും വഴിയിൽ ഇരുളിൽ ജോലി സ്ഥലത്ത്..ബേസിൽ എല്ലാം അവൾ അപമാനിക്കപ്പെടുന്ന..
എന്താവും കാരണം
വിവാഹ കമ്പോളത്തിൽ തൊലിയുടെ നിറവും..മുടിയുടെ നീളവും മടിശീലയുടെ കനവും അവളെ വേര് തിരിക്കുന്നു
ഭർതൃ വീട്ടിൽ അവൾ പലപ്പോഴും അവഹേളിക്കപ്പെടുന്നു..
പുരുഷന്റെ ആക്രമണം..തുറന്നു പറയാതെ ഒതുക്കി പിടിക്കാൻ സമൂഹം ..സ്ത്രീ പുരുഷ ഭേദമെന്യേ ..ബന്ധു മിത്രാദികൾ അടക്കം അവളോട് ആവശ്യപ്പെടുന്നു അതിന്റെ ഫലമായി ഒരു സ്ത്രീയിൽ നിന്നും അടുത്ത സ്ത്രീയിലേക്കു കടക്കാൻ പുരുഷൻ ധൈര്യപ്പെടുകായണ്
പൾസർ സുനിയുടെ ആദ്യത്തെ ഇര അല്ല ആ അഭിനേത്രി ..എന്നാൽ അയാളുടെ അവസാനത്തെ ഇര ആണ് അവൾ
ഗോവിന്ദ ചാമി ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങിയാൽ..ഉറക്കത്തിൽ പോലും കേരളത്തിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കില്ല
എന്നാൽ നിർഭയകൾക്കു ഡൽഹി ഇപ്പോഴും സുരക്ഷിതമല്ല തന്നെ
മാനം ..അഭിമാനം..പാതിവ്രത്യം ..അങ്ങിനെ സ്ത്രീയെ കുരുക്കിയിടുന്ന ലിംഗ ബന്ധിയായ സദാചാര സൂക്തങ്ങൾ..പതിതായാണ് പരിത്യക്ത ആകേണ്ടവൾ ആണ്..എന്നെല്ലാമുള്ള ധമ ചിന്തകൾ അവളിൽ ചെറുതിലെ അടിച്ചേൽപ്പിക്കപ്പെടുന്ന തിരിച്ചടിക്കാൻ ശീലിപ്പിക്കുന്നില്ല..
സഹോദരനും സഹോദരിയും തമ്മിൽ അടി കൂടിയാൽ..നീ പെണ്ണല്ലേ..നിനക്ക് ക്ഷമിച്ചു കൂടെ എന്നൊരു ചോദ്യമുണ്ട്.അതിലൂടെ ബാലന് കിട്ടുന്ന സന്ദേശം പെങ്ങളെ ഉപദ്രവിക്കാമെന്നും ..അവൾക്കു കിട്ടുന്ന സന്ദേശം അവളെ ഉപദ്രവിക്കുന്നത് അവൾ സഹിക്കേണ്ടുന്നതാണ് എന്നൊരു സങ്കലപ്പാവുമാണ്
ബേസിൽ കയറുന്ന ചെറു ബാലികകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരെ കാണാറുണ്ട്
ഭദ്രകാളിയെ പ്പോലെ അവരെ എതിർക്കുമ്പോൾ ഞാനൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ഇങ്ങനെ മെഴുകു പ്രതിമകളെപ്പോലെ ആകാൻ ഈ കുഞ്ഞുങ്ങളെ ഇത്ര ചെറുതിലെ ആരാണ് പരിശീലിപ്പിച്ചത് എന്ന്
സ്ത്രീ സുരക്ഷാ നിയമങ്ങൾ വീട്ടിൽ നിന്നെ പഠിപ്പിച്ചു വിടണം..സ്പര്ശനം പോലും കുഞ്ഞുങ്ങൾ സഹിക്കേണ്ടതില്ല എന്നുവരെ ബോധ്യപ്പെടുത്തണം..പ്രതികരിക്കാൻ അവർക്കു ധൈര്യം നൽകണം ..മുതിർന്ന പെൺ കുട്ടികൾക്കും ആൺ കുട്ടികൾക്കും ഈത്തരം അതിക്രമങ്ങൾ ചെറുക്കപ്പെടേണ്ടവയാണ് എന്ന് ബോധ്യം ഉണ്ടാക്കണം ,,ചേച്ചിയെ അനുജത്തിയെ നോകെടുന്ന ഉത്തരവാദിത്വം മകനെ പറഞ്ഞു മനസിലാക്കണം..ഇളയ കുട്ടികളെ സംരക്ഷിക്കേണ്ടുന്ന ബാധ്യത മൂത്ത മുതിർന്ന പെൺ കുഞ്ഞുങ്ങൾക്കുണ്ട്
അവരോടു അത് പറഞ്ഞു മനസിലാക്കി കൊടുക്കണം ..
പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ..സ്ത്രീ സുരക്ഷയെക്കുറിച്ചു നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവബോധത്തെ നൽകണം ..ചെറുതിലെ നൽകണം
തന്നെ അന്യ പുരുഷൻ സ്പർശിക്കുന്നത് മോശ ഉദ്ദേശം വച്ചാണ് എന്നുള്ള തിരിച്ചറിവ് വരുന്നതിനു മുൻപേ നമ്മൾ കുട്ടികളെ റ്റിയൂഷൻ സ്‌കൂൾ എന്നൊക്കെ പറഞ്ഞു പുറത്തേക്കു വിടുകയാണ്
സഹ വിദ്യാഭ്യാസം നിയമം ആക്കണം