2015, ജനുവരി 10, ശനിയാഴ്‌ച

പാവക്കുട്ടി തിരക്കഥ

ഈ കഥയിൽ  ആര്ക്കും പേരുകൾ ഇല്ല 
രംഗം 1
 കളിപ്പാട്ട കടയുടെ അകത്താണ് കഥ തുടങ്ങുന്നത്
അച്ഛനും മകളും
അച്ഛന് ഒരു 35 വയസു കാണും
നീണ്ടു ചടച്ച ശരീരം ,തെളിഞ്ഞ ശാന്ത മുഖം .താടി കുറച്ചുണ്ട് ,കണ്ണടയും കീശയിൽ പേനയും ഉണ്ട്
എപ്പോഴും ആലോചനയിൽ എന്ന പോലെ മുഖ ഭാവം
മകൾ
എട്ടു വയസു കാണും ..അച്ഛനെപ്പോലെ തന്നെ അധികം സംസാരമില്ല കണ്ണടയും ഗൌരവവും

പാവയുടെ സെക്ഷൻ
ധാരാളം പാവകൾ ..പല നിറം.. പല തരം
അലസമായി അവയെ സൂക്ഷിച്ചു നോക്കുന്ന അയാൾ

പെട്ടന്ന് ഒരു തോന്നല്‍
അലമാരയിലെ പാവ തന്നെ നോക്കി കണ്ണിറുക്കിയോ   
അയാൾ തല ഒന്ന് കുടഞ്ഞു
തലേന്ന് ചാനെലില്‍  കണ്ട  ഒരു ആംഗലേയ സിനിമയിലെ ഭീകരിയായ് പാവയെ ഓർത്തു

അയാള്‍ പാവയുടെ അടുത്തേക്ക് ചെന്ന് 

കൂട്ടത്തിലെ മറ്റു പാവ കളെക്കാള്‍    ഇവളുടെ മുഖം കൂടുതല്‍ ചുവന്നിരുന്നു
സ്വര്‍ണ മുടി ,
ചുവന്ന ചുണ്ടുകള്‍..
ഉമ്മ വൈക്കാന്‍ കൊതിക്കുന്ന ചുണ്ടുകള്‍
കൊഴുത്ത കൈ കാലുകള്‍..അവയ്ക്ക് പഞ്ഞിയുടെ പതു പതുപ്പു
പാവയെ കയ്യിലെക്കുംപോള്‍ അയാളുടെ കയ്യുകള്‍ വിറക്കുന്നു


പാവയുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞുവോ
ഒരിഴ മുടി നെറ്റില്‍ വീണു കിടക്കുന്നു
വാത്സല്യത്തോടെ അയാള്‍ അത് പുറകോട്ടു കോതി വച്ച്
പെട്ടന്ന് പാവയുടെ ശരീരം പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ അറിഞ്ഞു
അയാളും  വിറച്ചു പോയി
പാവയെ തിരികെ വൈക്കുംപോള്‍ അയാളുടെ കൈകള്‍ മാത്രമല്ല ഉടലും വിറക്കുന്നുണ്ടായിരുന്നു  

രംഗം 2

തിരികെ വീട്ടില്‍ എത്തുമ്പോള്‍
ഭാര്യ വന്നു കതകു തുറക്കുന്നു
ആധൂനികയുവതി ..അയഞ്ഞ അലക്ഷ്യ വസ്ത്ര ധാരണം
ചീകാതേ കെട്ടി വച്ച് മുഖത്തേക്ക് വീണു കിടക്കുന്ന മുടി, ആഭരണങ്ങൾ ഒന്നുമില്ല
ഉറക്കച്ചടവ് നിറഞ്ഞ കണ്ണുകൾ .
കുഞ്ഞിനെ ഒന്ന് തലോടി, അവൾ വാങ്ങിയ പാവയെ ഒന്ന് ഓമനിച്ചു ഭാര്യ സന്തം മുറിയിലേക്ക് പോകുന്നു

അവളുടെ മുറി
.for heavens sake dont disturb me
എന്നൊരു കമ്പ്യൂട്ടർ പ്രിന്റ്‌ ഭിത്തിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്
കമ്പ്യൂട്ടറിൽ എന്തോ വായിക്കുകയും കുറിപ്പ് എടുക്കുകയും ആണ്
ഫിസിക്സ്‌ ബന്ധപെട്ട പുസ്തകങ്ങൾ മേശമേലും കട്ടിലിലും ചിതറി കിടക്കുന്നു
എല്ലാം മറന്നു അവൾ ജോലിയിൽ മുഴുകുന്നു
അടുക്കളയിൽ ഒരു വല്യമ്മ എന്തോ ഒക്കെ ജോലി ചെയ്യുന്ന ഒച്ചകൾ കേൾക്കാം

കുഞ്ഞു അവളുടെ മുറിയിലേക്ക് പോയി
കുഞ്ഞിന്റെ മുറി
കടും നിറമുള്ള ചുവരുകൾ..തലങ്ങും വിലങ്ങും കിടക്കുന്ന കളിപ്പാട്ടങ്ങൾ
അഴിച്ചിട്ട ഉടുപ്പുകൾ ..പകുതി പെയിന്റ് ചെയ്തു വച്ച ചിത്ര ബുക്ക്‌
കട്ടിലിൽ കയറി ക്കിടന്നു അവൾ ബുക്ക്‌ എടുത്തു നിറം കൊടുക്കാൻ തുടങ്ങി

അയാൾ സന്തം മുറിയിലേക്ക് കയറി

അവന്റെ മുറി
പുസ്തകങ്ങൾ ,തുറന്നു വച്ച ലാപ്ടോപ് ,.സിഡികൾ നിറഞ്ഞ റാക്ക് ,പിറകിൽ അപ്പോഴും ഒഴുകുന്ന ഒരു ഇംഗ്ലീഷ് പാട്ട്
മോഡേണ്‍ ടൈംസ്‌ എന്ന ആൽബം ആണ് പ്ലേ ചെയ്യുന്നത്
"You're My Heart, You're My Soul"
Deep in my heart - there's a fire - a burning heart
Deep in my heart - there's desire - for a start
I'm dying in emotion
It's my world in fantasy
I'm living in my, living in my dreams

You're my heart, you're my soul
I'll keep it shining everywhere I go
You're my heart, you're my soul
I'll be holding you forever
Stay with you together

Your my heart, you're my soul
Yeah, I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know

Let's close this door and believe my burning heart
Feeling alright come on open up your heart
Keep the candles burning
Let your body melt in mine
I'm living in my, living in my dreams

You're my heart, you're my soul
I'll keep it shining everywhere I go
You're my heart, you're my soul
I'll be holding you forever
Stay with you together

Your my heart, you're my soul
Yeah, I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know

You're my heart, you're my soul
Yeah I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know
You're my soul, heart, you're my soul, yeah

Soul that's the only thing I really know

Your my heart, you're my soul
Yeah, I'm feeling that our love will grow
You're my heart, you're my soul
That's the only thing I really know

വല്ലാത്ത ഒരു തളര്‍ച്ച മയക്കം..ഒരു തരം നിരാശ,.മടുപ്പ്, മടി എല്ലാം തന്നെ ബാധിച്ചിരിക്കുന്നത് അയാള്‍ അറിഞ്ഞു
കിടക്കയിലേക്ക് മറിഞ്ഞു അയാൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി
പാവയുടെ മുഖം ഓര്മ്മ വരുന്നു 
തല കുടഞ്ഞു അയാള് ലാപ്ടോപിൽ എന്തൊക്കെ സെർച്ച്‌ ചെയ്യുകയാണ്
ഫെറ്റിസം അതാണ്‌ നോക്കുന്നത്
വീണ്ടും കടയില്‍ പോകാന്‍ ആ പാവയെ കയ്യിലെക്കുക്കാന്‍ ഉള്ള അദമ്യമായ ഒരു മോഹം 

രാത്രി .
.കിടപ്പ് മുറി 
ഭാര്യ ശാന്തമായി ഉറങ്ങുകയാണ്
അയാൾക്ക്‌ ഉറങ്ങാൻ ആവുന്നില്ല 
ക്ലോക്ക് ഒരു ഭീഷണമായ മുഴക്കം പോലെ ചെവിയിൽ മുഴങ്ങുന്നു
വിഷ്ണു സഹസ്ര നാമം ചൊല്ലി മനസിനെ ശാന്ത മാക്കാന്‍ നോക്കി ..
പാവയുടെ ആ വിറയല്‍ നെഞ്ചില്‍ ആകെയും പടര്‍ന്നു കയറുന്ന പോലെ
അയാള്‍ മനസിനെ ശാന്തമാകാന്‍ വിട്ടു തന്നിലേക്ക് തന്നെ അങ്ങ് മുഴുകി പോയി
സ്വപ്നത്തിലും പാവ തന്റെ സ്വര്‍ണ  മുടിയിഴകള്‍ വീണ നെറ്റിയുമായി അയാളെ വേട്ടയാടി കൊണ്ടേ  ഇരുന്നു  

പ്രഭാതം..
കനത്ത ട്രാഫിക്കിൽ കുഞ്ഞിനെ സ്കൂൾ ഗെയിറ്റിൽ ആക്കുന്നു 
ഒരുമ്മ കൊടുത്ത് മോൾ ഇറങ്ങി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു പോകുന്നു  

കാർ കളിപ്പട്ടക്കടയുടെ മുന്നിൽ
ധൃതിയിൽ നടന്നു ചെന്ന് പാവ അവിടെ ഉണ്ടോ എന്ന് നോക്കുന്നു 
ചില്ല കൂട്ടിൽ പാവ ..വിടര്ന്ന കണ്ണുകൾ കൊണ്ട് അഭിവാദ്യം ചെയ്യുന്നു 
പാവയെ കൌണ്ടറിൽ കൊണ്ട് വന്നു പണം കൊടുത്ത് വാങ്ങി
ഭംഗിയുള്ള ഗിഫ്റ്റ് കൂട്ടില്‍ പൊതിഞ്ഞു നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ 
അയാള്‍ക്ക്സന്തോഷമായി
കണ്ണുകളിലും മുഖത്തും വിജയിയുടെ ഒരു നേർത്ത പുഞ്ചിരി

തിരികെ ഓഫീസിലേക്ക്

കാറിന്റെ പിറകിലെ ഡോർ തുറന്നു പാവക്കൂട് അവിടെ വൈക്കാൻ തുനിഞ്ഞു 

മനസ് വരാതെ വാത്സല്യത്തോടെ .അടുത്തു മുൻസീറ്റിൽ ൽ തന്നെ വച്ചു പാവ പാക്കറ്റ്
ഓഫിസ് റൂമിലെ ഇരിപ്പിടത്തിനരികില്‍ തന്നെ അയാള്‍ പാവ ക്കൂടും വച്ച്
ഇടയ്ക്കിടയ്ക്ക് അയാള്‍ പാവക്കൂട്ടിലേക്ക് സ്നേഹത്തോടെ നോക്കി
പിന്നെ തന്നെ തന്നെ പരിഹസിച്ചു ഒന്ന് ചിരിച്ചു

തന്നോട് തന്നെ പിറുപിറുക്കുന്നു
പാവയുടെ ഉള്ളിലെ ഏതോ സ്പ്രിങ്ങ് ഒന്ന് വിറച്ചതാവും വിരലില്‍ എത്തിയ ആ പ്രകമ്പനം  
അതിനെ പാവയുടെ സ്നേഹമായി കരുതിയ മണ്ടന്‍ തന്നെ ഞാന്‍ 

വീട്
സ്നേഹത്തോടെ ശ്രദ്ധയോടെ ഗിഫ്റ്റ് റാപ്പ് അഴിച്ചു പാവയെ പുറത്തെടുക്കുന്നു 
ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി മാറി നിന്ന് അഴക്‌ നോക്കുന്നു
കണ്ണാടി കൂട്ടില്‍
മറ്റുള്ള  കൌതുക വസ്തുക്കള്‍ എല്ലാം നീക്കി പാവയെ വൈക്കാൻ സ്ഥലം ഉണ്ടാക്കുന്നു
ഭക്ഷണ മേശപ്പുറത്തെ ചില്ലില്‍ ഇരിക്കുന്ന പാവയുടെ മുഖം വല്ലാതെ വിളറിയത്  പോലെ 

അയാള്‍   പാവയെ പിന്നെയും കയ്യിലെടുത്തു
എന്താ പാവ കുട്ടി മുഖം വിളറിയത് ?
നിനക്ക് കൂട്ടില്‍ ഇരികെണ്ടേ ?

പാവയുടെ കുഞ്ഞു മൂക്കില്‍ അയാള്‍ അലസമായി തലോടി
ഒരു ഞെട്ടല്‍ 
ഒരു ഷോക്ക് അടിച്ച പോലെ 
മാന്ത്രിക പ്രകമ്പനം  
അയാള്‍ ഭയന്ന് കൈ പിന്‍ വലിച്ചു
പാവയെ മേശപുറത്ത് വച്ച് അയാള്‍ ചാടി എഴുനേറ്റു
മാന്ത്രിക പാവയോ 

തനിയെ പറയുന്നു
 പാവക്കു ജീവനുണ്ട്
ജീവനാണോ അത് 
സിനിമയിലെ ചീത്ത പാവ കുട്ടി ആവുമോ ഇവള്‍..
മെലിഞ്ഞ കൈകള്‍ നീട്ടി ഇവള്‍ എന്റെ   കഴുത്തു ഞെരിക്കുമോ

ശിശു സഹജമായ ഒരു കൌതുകം 
വീണ്ടും വീണ്ടും കൈകൾ നിസഹയാമായി പവക്കുട്ടിക്കു നേരെ നീളുകയാണ് പിന്നെയും പിന്നെയും പാവക്കുട്ടിയെ തലോടാന്‍

അയാള്‍ ഭ്രാന്തു  പിടിച്ച പോലെ കുളി മുറിയിലേക്കോടുന്നു
തണുത്ത വെള്ളത്തില്‍ വീണ്ടും വീണ്ടും മുഖം കഴുകി
വിരലുകളില്‍ ആ നടുക്കം അപ്പോഴും ഉള്ള പോലെ
സിരകളില്‍ വികാരങ്ങളുടെ വേലിയേറ്റം

ദേഷ്യത്തോടെ തന്നോട് തന്നെ

എന്താണ് പാവേ നിന്റെ ഉള്ളില്‍
കണ്ണാടി കൂട്ടില്‍ ഇരിക്കാന്‍ ഇഷ്ട്ടമില്ലേ
പാവയെ ടീപ്പോയിൽ വച്ച് അയാൾ ഉറങ്ങാൻ പോയി 
ഇടക്കിടക്ക് രാത്രിയിൽ വന്നു പാവയെ നോക്കുകയും ചെയ്തു 

രാവിലെ
ഭാര്യയുടെ മുഖം ചുവന്നിരുന്നു
ഭയന്ന പോലെ
എന്ത് പറ്റി നിനക്ക് സുഖമില്ലേ

ഇന്നലെ എന്തോ തീരെ ഉറങ്ങിയില്ല
ഈ പാവയെ സ്വപ്നം കണ്ടു
അയാള്‍ ഞടുങ്ങി പോയി
എന്താ എന്താ കാര്യം
അവള്‍ എന്തോ പറയാന്‍ തുടങ്ങി പിന്നെ വേണ്ട എന്ന് വച്ച്
സംസാരം നിര്‍ത്തി എഴുനേറ്റു പോയി
ഈ പാവ ഒരു മാന്ത്രിക പ്പാവയാണ് എന്ന് അവൾക്കു തോന്നിയിട്ടുണ്ടാവില്ല
ഊർജ തന്ത്രത്തില്‍ ഗവേഷണം ചെയ്യുന്ന അവള്‍ക്കു ഇത് വല്ലതും അറിയുമോ
അവളോട്‌ എല്ലാം പറഞ്ഞാലോ
വേണ്ട
ഇത് ഞാനും പവയം തമ്മിൽ ഉള്ള ഒരു രഹസ്യ ഉടമ്പടി ആണ്

അയാള്‍ തിരിഞ്ഞു പാവയെ നോക്കി
അയാള് പറഞ്ഞത് മനസിലായത്
അവളുടെ കണ്ണുകളില്‍ വാത്സല്യം പോലെ എന്തോ ഒന്നു മിന്നി തിളങ്ങി

വീണ്ടും തടുക്കാന്‍ ആവാത്ത ഒരു പ്രേരണ
വീണ്ടും അയാള്‍ അവളെ കയ്യിലെടുത്തൂ

ഓർമ്മകൾ
ഗ്രാമം
അയാൾ കുറച്ചു കൂടി ചെറുപ്പമാണ്
മഴയത്ത്
ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഒരു പതിനഞ്ചുകാരിയുടെ  
ചുണ്ടുകളിലെ മഴ ഒപ്പിയെടുത്ത ഓര്മ

ഒരു കറമ്പി പെണ്ണിന്റെ ഞാവല്‍ പഴം പോലെ ഇരുണ്ട ചുണ്ടുകള്‍
വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകളിൽ ഇത് പോലെ തലോടിയത്
കാറ്റത്തെ അരയാൽ ഇല പോലെ അവൾ വിറച്ചത്
താരള്യത്തോടെ തന്നിലേക്ക് ചാഞ്ഞത്
പാവയ തലോടുമ്പോൾ ആ ഓർമ്മകൾ ഇരമ്പി വരുന്നു

അമ്മു അമ്മു എന്ന്ചുണ്ടുകൾ മന്ത്രിക്കുന്നു
നീ എന്റെ അമ്മു ആണല്ലേ

അയാളുടെ വിരലുകള്‍ അവളുടെ മുടി ഇഴകള്‍ മാടി ഒതുക്കി
മൂക്കില്‍ പിടിച്ചു ഒന്ന് ഓമനിച്ചു
പിന്നെ അവളുടെ ചുണ്ടുകളിലേക്ക്‌ എത്തി
ചുവന്ന ചുണ്ടുകളെ അരുമയോടെ തലോടുമ്പോള്‍
അയാളും പാവയും ഒരേ പോലെ വിറക്കുക ആയിരുന്നു

പാവ തന്റെ തലോടല്‍ ഏറ്റു കൈകളില്‍ കിടന്നു വിറയ്ക്കുന്ന കാഴ്ച അയാള്‍ അത്ഭുതത്തോടെ നോക്കി നിന്നു
അല്ല അറിഞ്ഞു എന്നതാവും ശരി
കൌതുകത്തോടെ അയാള്‍ പാവയെ ആകമാനം തലോടാന്‍ ശ്രേമിച്ചു
തന്നോട് തന്നെ സംസാരിക്കാൻ തുടങ്ങി
ഏതെങ്കിലും തരം ഫെട്ടിസം ആവുമോ ഇത്
ഗൂഗിളില്‍ നോക്കണം..പാവയുമായി പ്രണയത്തില്‍ ആകുന്ന പുരുഷന്റെ രോഗം എന്താവും
എന്താവും അതിന്റെ പേര്
മോഷണം സാഡിസം ഒക്കെ പോലെ നിയന്ത്രിക്കാന്‍ ആവ്വാതെ
താന്‍ ഈ നിര്‍ജീവമായ പാവയുമായി നിതാന്ത പ്രണയത്തില്‍ ആവുകയാണോ
ശബ്ദം തനിയെ നേർത്തു പോയി

മകളുടെയും ഭാര്യയുടെയും അമര്ത്തിയ ചിരി 
പരസ്പരം ആംഗ്യങ്ങൾ കളിയാക്കല്‍ 
അതൊന്നും കാണാത്ത മട്ടിൽ അയാള്‍ പാവയെ അയാള്‍ കിടപ്പുമുറിയില്‍ കൂടെ കൊണ്ട് പോയി
തലയിണക്കും അപ്പുറത്ത് വച്ചു
ഒരു രഹസ്യ ബന്ധം പോലെ
ഇടയ്ക്കു അയാള്‍ പാവയെ വിരലുകൊണ്ട് അറിയാന്‍ ശ്രേമിച്ചു
അവള്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍
പിന്നെയും പിന്നെയും പുതിയ കണ്ടെത്തലുകള്‍
പുതിയ പുഞ്ചിരികള്‍..
കരച്ചിലുകള്‍..വിരഹങ്ങള്‍
വെളിച്ചത്തിനും ഇരുട്ടിനും ഇടയ്ക്കു ഈ രംഗങ്ങൾ ചുരുൾ നിവരുന്നു

എയർ പോർട്ട്‌

ഭാര്യ പരീക്ഷ എഴുതാൻ പോകുന്നു .ബംഗ്ലോരെ ഫ്ലൈറ്റ് അനൗൻസ് ചെയ്യുന്നത് കേൾക്കാം 
മകളെ അമ്മയുടെ അടുത്താക്കി അയാൾ തിരികെ വീട്ടിൽ എത്തുന്നു
അയാള്‍ പാവയുമായി പ്രണയത്തില്‍ ആവുക ആയിരുന്നു
പാവ തിരിച്ചും

ഒരിക്കലും മിണ്ടാത്ത പാവയോട് അയാള്‍ തന്റെ ജീവിത കഥ പറയുകയാണ്
എന്താണ് അയാൾ അതിനോട് പറയുന്നത് എന്ന് നമുക്ക് കേൾക്കാൻ വയ്യ
ചിലപ്പോൾ ആർത്തട്ടഹസിച്ച് ചിരിക്കുന്നു
ചിലപ്പോൾ പൊട്ടിക്കരയുന്നു

തന്റെ ദുഃഖങ്ങള്‍ പറഞ്ഞു
തന്റെ പരാജയങ്ങള്‍ പറഞ്ഞു
പൊട്ടി കരഞ്ഞു പലപ്പോഴും
വിജയങ്ങളുടെ കഥകള്‍ പറയുമ്പോള്‍ അയാള്‍ ആരെയും ഭയക്കാതെ ഉന്മത്തനെ പോലെ ഉറക്കെ ചിരിച്ചു

അവളുടെ ചുണ്ടുകള്‍ അയാള്‍ കടിച്ചു പൊട്ടിച്ചു
കഴുത്തിലും ചെവിയിലും നീലിച്ച പാടുകളില്‍ തലോടി അയാള്‍ പിന്നെയും പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു
ഉണ്ണാന്‍ മറന്നു
ഉറങ്ങാന്‍ മറന്നു
മത്തു പിടിച്ച പോലെ

കിടപ്പ് മുറിയിലെ
ക്ലോക്കിൽ മണിക്കൂർ സൂചി തിരിയുന്നു

വന്യമായ വേഗതയിൽ
പിന്നെ അതിന്റെ വേഗം കുറയുന്നു ..കുറഞ്ഞു കുറഞ്ഞു അതു നിശ്ചല മാവുന്നു

പത്താം ദിവസം കഴിയുന്നു
ഭാര്യ വരുമ്പോള്‍
അയാളെ കിടപ്പ് മുറിയില്‍ കണ്ടു
പാവയെ കെട്ടി പിടിച്ചു നിര്‍ജീവമായി 
ചുരുണ്ട് കൂടി
നിലത്തു

.......................
...........
പാവയുടെ കണ്ണില്‍ നിന്നും ഒഴുകി പരന്നു ചാലുകള്‍ ആയി ഒഴുകുന്ന ചോര 
അതോ അത് അവന്റെ നെഞ്ചില്‍ നിന്നാണോ 


2015, ജനുവരി 8, വ്യാഴാഴ്‌ച

സിന്‍ഡ്രെല തിരക്കഥ

പിറകിൽ  ആരോ ഒരു നാടോടിക്കഥ വായിക്കുകയാണ് 
അമ്മയുടെ സ്വരമാണ് 
ഇടയ്ക്കു കുഞ്ഞു എന്തൊക്കെയോ ചോദിക്കുന്നുണ്ട് 
സിന്‍ഡ്രെല..യൂറോപ്പിലെ ഒരു മുത്തശ്ശി ക്കഥയാണ് 
ധനികനായ അച്ഛന്റെ പോന്നോമന മകൾ  ആയിരുന്നു അവൾ 
എന്നാൽ അവൾ ഉണ്ടായി അധികം താമസിയാതെ അവളുടെ അമ്മ മരിച്ചു പോയി.സഞ്ചാരിയായ രു വര്തകാൻ ആയിരുന്നു അവളുടെ അച്ഛൻ..കൊച്ചു സിന്ദ്രേലയെ സ്നേഹത്തോടെ നോക്കാൻ ആണ് ആ സ്ത്രീയെ വിവാഹം കഴിച്ചത്.അവര്ക്ക് സിന്ദ്രേലയുടെ പ്രായത്തിൽ  രണ്ടു പെണ് മക്കളും ഉണ്ടായിരുന്നു..അവർ തന്റെ പോന്നോമാനക്ക് കൂട്ടാവും എന്ന് അയാള് കരുതി 
എന്നാൽ ദുഷ്ട്ടയായ ആ രണ്ടാനമ്മ അവളെ വല്ലാതെ ദ്രോഹിച്ചു.ആ വലിയ വീട്ടിലെ മുഴുവൻ ജോലിയും അവർ ഈ പിഞ്ചു കുഞ്ഞിനെ ക്കൊണ്ട് ചെയിച്ചു.നല്ല ഉടുപ്പുകളോ  നല്ല ഭക്ഷണമോ ഒന്നും അവൾക്കു കൊടുത്തില്ല .യൂറോപ്യരുടെ സൌന്ദര്യ സങ്കല്പം തന്നെ സരന വരന്ന മുടിയും നീല ക്കന്നുകളും ആയിരുന്നു 
എത്ര മൂടി വച്ചിട്ടും അവൾ അതി സുന്ദരിയായി തന്നെ വളര്ന്നു വന്നു.

 രാജ്യത്തെ രാജകുമാരൻ  വിവാഹം കഴിക്കാൻ തീരുമാനിച്ചത് ആയിടെ ആയിരുന്നു .
 സാമ്രാജ്യത്തിലെ ഏറ്റവും സുന്ദരിയായ യുവതി ആകണം തന്റെ ഭാര്യ എന്നയാൾ മോഹിച്ചു .രാജാവ് രാജ്യത്തിലെ  .അവിവഹിതകൾ ആയ മുഴുവൻ കന്യകമാരെയും കൊട്ടാരത്തിൽ ഒരു വി രുന്നിനു ക്ഷണിച്ചു  .രാജാ കുമാരൻ  എല്ലാവരോടും ഒത്തു നൃത്തം ചെയ്യും തനിക്കിഷ്ട്ടപ്പെട്ട ആളെ വിവാഹം കഴിക്കും ഈ തിട്ടൂരം സിന്ടെലയുടെ വീട്ടിലും എത്തി. രണ്ടാനമ്മയുടെ മക്കൾ വിരുന്നു സല്കരത്തിൽ പങ്കെടുക്കാൻ തയ്യാറ ആയി . ഓടി സിണ്ടി തളര്ന്നു പോയി 
ആരും അവളോട്‌ പോരുന്നോ എന്ന് പോലും തിരക്കിയില്ല എല്ലാവരും പോയി ക്കഴിഞ്ഞു സിന്ദി  മുറ്റത്തെ തോട്ടത്തിൽ ഇറങ്ങി നിന്നു .കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകുന്നത്‌ അവൾ അറിഞ്ഞതേയില്ല . അപ്പോഴാണ്‌ ഒരു മാലാഖ  അവളെ കണ്ടത് 
നിനക്കും വിരുന്നിനു പോകണമോ 
അവൾ സന്തോഷത്തോടെ തലയാട്ടി 
ഫെയറി അവളെ പുതിയ ഉടുപ്പുകൾ നൽകി  സുന്ദരിയാക്കി .അവളുടെ നീണ്ട മുടി പിറകിൽ  അഴിഞ്ഞു വിടര്ന്നു കിടന്നുനീലക്കണ്ണുകളിൽ സ്വപനം വജ്രം പോലെ മിന്നി തിളങ്ങി 
തോട്ടത്തിൽ ഒരു  മത്തങ്ങ   എടുത്തു ഫെയറി അതിനെ ഒരു മനോഹര മായ ഒരു രഥം ആക്കി .തോട്ടത്തിലെ പന്ത്രണ്ടു എലികളെ അവർ പന്ത്രണ്ടു വെള്ള ക്കുതിരകൾ ആക്കി മാറ്റി  .
തിളങ്ങു ന്ന വെള്ള സില്ക്കുടുപ്പ്..വജ്രം കൊണ്ടുള്ള തിളങ്ങുന്ന ആഭരണങ്ങൾ 
ഫെയറി ഒരു കാര്യം മാത്രം പറഞ്ഞു 
കൃത്യം 12 മണിവരെയേ എന്റെ മന്ത്ര ശക്തി നിലനിൽക്കൂ 
അതിനുള്ളിൽ തിരികെ പോരണം 
അവൾ സമ്മതിച്ചു ..സിണ്ടി കൊട്ടരാതിൽ ചെന്നിറങ്ങുമ്പോൾ എല്ലാവരും അവളെ ത്തന്നെ നോക്കി നിന്ന് പോയി അത്ര ഉജ്വലമായിരുന്നു ആ കാഴ്ച ..
രാജ കുമാരൻ  സ്തബ്ധനായി പ്പോയി .യാൽ ഓടി ഇറങ്ങി വന്നു അവളെ രഥത്തിൽ നിന്നും ഇറങ്ങാൻ സഹായിച്ചു 
ആ  രാത്രി  രാജ കുമാരൻ വേറെ ആരുമായും നൃത്തം ചെയ്തില്ല 

സുന്ദരനായ രാജ കുമാരന്റെ നെഞ്ചിൽ  തല ചായ്ച്ചു അവൾ നൃത്തം ചെയ്തു കൊണ്ടേ ഇരുന്നു 
സമയം പന്ത്രണ്ടു മണിയായി .കൊട്ടാരത്തിലെ ഏതോ ക്ലോക്കിൽ   ഒരു മണി മുഴങ്ങി.അവൾ ഞെട്ടി   . ഞെട്ടി 
 രാജ കുമാരനെ കയ്യ് വിടുവിച്ചു അവൾ പുറത്തേക്കു ഓടി .വേഗത്തിൽ ഓടുമ്പോൾ ഒരുകാലിലെ ഗ്ലാസിന്റെ  ചെരുപ്പ് ഊരിപ്പോയി 
അവൾ അതൊന്നും ശ്രേധിച്ചതെയില്ല പുറത്തെത്തിയപ്പോഴേക്കും അവൾ വീണ്ടും ആ പഴയ യുവതി ആയി ക്കഴിഞ്ഞിര്രുന്നു 

...പതിഞ്ഞ ശബ്ദത്തിൽ കഥ വായിച്ചു കൊണ്ടേ ഇരിക്കുന്നു 

രംഗം 1 
ഒരു വലിയ വീട് ,
ഗേറ്റിൽ പിത്തളയിൽ ചെയ്ത രണ്ട് ഫലകങ്ങൾ 
ഡോക്ടർ ദ്രൗപദി മേനോൻ( എം ഡി ,എഫ് ആര്‍ സി എസ്)
ഗൈനക്കൊളോജിസ്റ്റ് 

ഡോക്ടർ പ്രസാദ്‌ മേനോൻ (എം ഡി ,എഫ് ആര്‍ സി എസ്)
ഫിസീഷ്യൻ 
പോർച്ചിൽ രണ്ടു വലിയ കാറുകൾ 
വിശാലമായ പൂമുഖം 
മനോഹരമായ പൂന്തോട്ടം 
ഒരു ആധുനിക അടുക്കള ..ആർഭാടവും ആധൂനികവും ആയ നിർമ്മിതി
ഗ്രൈണ്ടറിൽ അരിയും ഉഴുന്നും കിടന്നു തിരിയുന്ന ഒച്ച..
വാഷിംഗ് മെഷീനില്‍ തുണികള്‍  ..മുരളുന്നുണ്ട് 
ദിവ്യ പുസ്തകം വായിക്കുകയാണ് 
മെലിഞ്ഞു നീണ്ട സുന്ദരിയായ പെണ്‍കുട്ടി ,ഇരുണ്ട നിറം 
സമൃദ്ധമായ മുടി മുറുകി പിന്നി ക്കെട്ടി വച്ചിരിക്കുന്നു 
നീല നിറത്തിൽ ഉള്ള ഒരു പാവാടയും ചുവപ്പിൽ നീല പൂക്കളുള്ള ഒരു സ്ലീവ് ലെസ്സ് ടോപ്പും ..ആണ് വേഷം 
ഫിസിക്സിന്റെ ടെസ്റ്റ്‌ ബുക്ക്‌ ആണ്  ..വായിക്കുന്നത് 
കാരറ്റ് അരിയുകയാണ് .
കട്ടിംഗ് ബോര്‍ഡിന്റെ വലതു വശത്ത്‌ പുസ്തകം വച്ച്  അവള്‍ വായിക്കാന്‍ ശ്രേമിക്കുകയാണ് ...
അമ്മ മനസിലേക്ക് കടന്നു വന്നു 
പ്രഭാ പൂരം പോലെ സുന്ദരി 
മിഴിയെഴുതാതെ തന്നെ തിളങ്ങുന്ന കണ്ണുകളും...
ചന്ദനം തോല്‍ക്കുന്ന തൊലി വെളുപ്പും ആയി...
അമ്മ
തിരക്കുള്ള ഡോകടർ ..
ഫ്രെയിമിൽ ഒരു  ഭാര്യയും ഭർത്താവും  .ഏതാണ്ട് 50 കഴിഞ്ഞ  ഭർത്താവും  ഭാര്യയും .ഡോക്ടറുടെ . ബന്ധുക്കൾ ആണ് കല്യാണം  വിളിക്കാൻ വന്നിരിക്കുകയാണ് 
കുശലാന്വേഷണം   ..വിവാഹ ക്ഷണം..എല്ലാം കഴിഞ്ഞു അവർ ചോദിച്ചു 

ദിവ്യ എന്തിയെ 
അമ്മയുടെ മുഖം താനേ മങ്ങുന്നു 

അവള്‍ക്കു നാളെ പരീക്ഷയുണ്ട് ..
ശല്യപെടുതെണ്ട 

ശരത്ത്  കളി കഴിഞ്ഞു വിയർത്ത്  അപ്പോഴാണ് കടന്നു വന്നത്.അമ്മയുടെ മുഖം വാത്സല്യം കൊണ്ട് വിടർന്നു 
14 കാരന്റെ പ്രസരിപ്പും ഓജസും .നല്ല വെളുപ്പും നീണ്ട കയ്യും കാലും 
അമ്മ അഭിമാനത്തോടെ അനിയനെ അവര്ക്ക് പരിചയപ്പെടുത്തുന്നു 
ദേവു ചെച്ചി ഇവനെ എന്നാണു അവസാനം കണ്ടത് 
ഇവൻ വലുതായോ 
ചെക്കനോന്നും ഒരു  ശ്രദ്ധയില്ല ആഹാരം കഴിക്കാനും മടി 



മൊബൈലിൽ  ഒരു എസ്  എം എസ്

ദിവൂ..നീ എന്തെങ്കിലും ഉണ്ടാക്കി കഴിചോളൂട്ടോ...
ഞങ്ങള്‍ വരുമ്പോള്‍ പതിനൊന്നു മണി ആവും....
 ഒബെരോണ്‍ മാളിൽ ആണ് 
തനിയെ ഒരു നെടുവീര്പ്പും കൂടെ വന്നു ..കൂടെ പിറു പിറുത്തു  
എല്ലാ മാസവും എല്ലാവരും  ലുലുവിലോ ഒബെരോനിലോ പോയി ആഹാരം കഴിക്കും 
സിനിമക്കും പോകും 
എന്നെ മാത്രം കൊണ്ട് പോകില്ല 
കറമ്പി അല്ലെ കറമ്പി 
ദിവു  അത്രേ  ദിവൂ 
കൂടെ ഒരിടത്തും കൊണ്ട് പോകില്ല..ആരെയും കാണിക്കില്ല 
ദേഷ്യം കൊണ്ട് ചുണ്ട് വിറച്ചു  ഒപ്പം കണ്ണുകളും  നിറഞ്ഞു കവിഞ്ഞു  
വെറുതെ ഒഴുകുകയാണ് ..തുടക്കുന്നില്ല ..മിണ്ടാതെ അനങ്ങാതെ ദേഷ്യവും സങ്കടവും അടക്കുകയാണ് 
ശരീരം വിറക്കുന്നുണ്ട്‌ 

.6
അവൾ ജോലികൾ  ചെയ്യുകയാണ്  
എല്ലാവരുടെയും തുണികള്‍ മെഷീനില്‍ കഴുകി...
അമ്മയ്ക്കും അച്ഛനും അവനും പാല് കാച്ചി ഓരോരുത്തരുടെയും മുറിയില്‍ വച്ചു 
രാവിലേക്ക്  തോരനും അരിഞ്ഞു...
7
നേരം വെളുത്തു വരുന്നതേയുള്ളൂ ..ഗേറ്റ് തുറന്നു 
ദേവകി എത്തി .സാരിയും ബ്ലൗസും .വേഷം .50 വയസു കാണും സാരി അഴിച്ചു വച്ച് ഒരുടുപ്പിട്ടു . അവർ വേഗം വേഗം ജോലികൾ  തീര്ക്കാൻ തുടങ്ങി 
രണ്ടു മണിക്കൂര്‍ കൊണ്ട്  വീട് ,മുറ്റം...ഒക്കെ അടിച്ചു വാരി  തൂത്തു തുടച്ചു ബാത്ത് റൂം കഴുകി..
രാവിലത്തെ ഭക്ഷണ വും ഉണ്ടാക്കി....
സ്ഥലം വിട്ടു 

ദിവ്യ രാവിലെ ഉണർന്നു .കുറെ സമയം വായിച്ചു.കുറച്ചു പ്രൊജെക്റ്റ് ചെയ്യുനുള്ളത് ചെയ്തു
കുളിച്ചു ഒരു ഇളം നീല  നിറമുള്ള ടോപ്പും അയഞ്ഞ ഒരു ചുവപ്പ് സ്കെര്ട്ടും എടുത്തിട്ടു
മുഖത്തു ഒന്നും പുരട്ടാൻ  തോന്നിയില്ല
 എന്ത്ചെയ്തിട്ടും എന്ത് കാര്യം
 കറമ്പി ദിവൂ  .
തന്നത്താൻ പറഞ്ഞു
 താഴെ വന്നു ദേവകിചേച്ചി ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചിരിക്കുന്നു
എല്ലാവരുംപല സമയങ്ങളിൽ ആണ് വന്നു കഴിക്കുക 


 വീടിന്റെ ഒരു ഭാഗം ഒരു ക്ലിനിക് ആണ് 
അമ്മയും അച്ഛനും രാവിലെ അവിടെ രോഗികളെ നോക്കുന്നു 
രാവിലെ 6 മണി മുതൽ 9 വരെ 
മൂന്നു മണിക്കൂർ  അവിടെ പ്രാക്ടീസ് 
 പിന്നെ രണ്ടു പേരും വന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിചു  
പിന്നെ അവരവരുടെ  ആശുപത്രികളിലേക്ക് പോയി  
ദിവ്യ തന്റെ 
ചെറിയ  വണ്ടിയിൽ കയറി കോളെജിലേക്ക് 
.ശരത്ത് സ്കൂൾ ബസ് കാത്തു നില്ക്കുന്നത് കണ്ടു  
10 
പെണ് കുട്ടികളുടെ കോളേജ് ആണ് 
കോളേജിൽ ചെല്ലുമ്പോൾ രിനിയും രിമിയും രേണുവും ആര്യയും സ്ഥിരം സ്ഥലത്തുണ്ട് 
വണ്ടി  പാർക്ക് ചെയ്തു അവരുടെ അടുത്തേക്ക്‌ നടന്നു 
എല്ലാവരും എന്തോ വലിയ excitement സംസാരിക്കുന്നുണ്ട് 

ക്ലാസ്ബോറ്  തന്നെ .എന്നാൽ ക്ലാസ് തുടങ്ങിയാൽ പിന്നെ ദിവ്യ അതിൽ തന്നെ മുഴുകും 

11 
വൈകീട്ട് നേരത്തെ എത്തി ....
ഒരു ഓംലെറ്റും  രണ്ടു പീസ് മൊരിച്ച ബ്രെഡും  ....
 കഴിച്ചു കളിയ്ക്കാന്‍ ഓടി .
12 
ക്ലബ്ബില്‍..കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നു..
തൊലിയുടെ കറപ്പൊന്നും    അവര്‍ക്ക് വിഷയമല്ല ..
ഒരു മണിക്കൂര്‍ ഷട്ടില്‍ കളിച്ചു....
പൂളില്‍ ഒന്ന് നീന്തി കുളിച്ചു ....
വീട്ടിലേക്കു തിരികെ 

എട്ടു മണി ആയി ശരത്ത് വന്നപ്പോൾ  ...
ശരത്തിന് പിന്നെ ബെര്‍ഗേര്‍ മതി....
.കെ എഫ് സി ചിക്കനും...
കളി കഴിഞ്ഞു വരുമ്പോള്‍....
അത് വാങ്ങി വയറു  നിറയെ  കഴിച്ചു
കുളിച്ചു  അവന്‍ വായന തുടങ്ങിയിട്ടുണ്ടായിരുന്നു ....

വീട്ടു ജോലികള്‍ എല്ലാം വേഗം വേഗം തീര്‍ത്ത്‌ ...
.അവളും വായനക്കായി കയറി ...

13 
അത്താഴം 

ദിവ്യ കഴിചു കൊണ്ടിരുന്നപ്പോഴാണ്‌ അച്ഛനും അമ്മയും വന്നത് 
എങ്ങോ പോകാൻ ഒരുങ്ങിയാണ് എന്ന് തോന്നി 
അവൾ മുഖമുയർത്തിയതെയില്ല 
 താഴേക്ക്‌ നോക്കി മിണ്ടാതെ ദിവ്യ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു
 രണ്ടു പേരും വന്നു കസേരകളിൽ ഇരുന്നു.
 ദിവ്യ പിന്നെയും ചൂളി 
എങ്കിലും മുഖം ഉയര്ത്താൻ ശ്രമിച്ചതേയില്ല  സാവധാനം ഭക്ഷണം കഴിക്കൽ തുടർന്നു 
അച്ഛന്‍ മുഖം ഉയർത്തിയതേയില്ല ..അമ്മയും 
ഒരു വിധം കഴിച്ചു കൊണ്ടിരുന്നത് തീർത്തു അവൾ വേഗം  സ്ഥലം വിട്ടു 
ഒരു വാക്ക് പോലും അവർ ദിവ്യയോട്  മിണ്ടിയില്ല 
14 
നേഴ്സറി ക്ലാസിൽ പഠിക്കുന്ന കുട്ടി  അമ്മയുടെ അരികിലേക്ക് ഓടി ചെല്ലുകയാണ്  
അമ്മ സാരിയിൽ അവൾ ചുളിവുകൾ വീഴ്ത്തും എന്ന്  ഭയന്ന് അവളെ കയ്യുകൊണ്ട് അകറ്റി പ്പിടിക്കുന്നു ..അമ്മ ചിരിക്കുന്നില്ല 
15   
ക്ലാസിൽ സമ്മാനം കിട്ടിയപ്പോൾ അമ്മയെ കാണിക്കാൻ ഉറങ്ങാതെ കാത്തിരുന്നു 5 വയസുകാരി ..അമ്മ അത് തുറന്നു നോക്കിയില്ല മേശയിൽ മാറ്റി വയ്ക്കുന്നു .നിസംഗയായി എഴുനേറ്റു പോകുന്നു 
16 
നൃത്തത്തിന് സമ്മാനം കിട്ടിയപ്പോൾ ആഹ്ലാദിച്ചു ഓടി വന്ന 8 വയസുകാരി 
 നൃത്ത വേഷമാണ് .അമ്മ അവളെ അടിമുടി നോക്കുന്നു.പിന്നെ എന്തോ ചിന്തയിൽ ലയിക്കുന്നു .ചിരിക്കുന്നില്ല 
17  

അമ്മാമ്മ
 സമൃദ്ധമായ ച്ചുരുണ്ട മുടിയും ഇരുണ്ട നിറവും  ശരീരവും ,കനിവും കാരുണ്യവും വഴിയുന്ന മുഖവും 
പത്തിൽ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ കിട്ടിയപ്പോൾ ദിവ്യ അത് കൊണ്ടുപോയി ക്കാണിച്ച ത് അമ്മമ്മയെയാണ്
അമ്മമ്മ അവളെ ഉമ്മ വച്ച് 
അലമാരിയിൽ നിന്നും ഭംഗിയുള്ള ഒരു വള  കൊടുത്തു .പഴയ പണിയാണ് ..രാമായണം കൊത്തിയതാണ് .ദിവ്യ അത് കയ്യില ഇട്ടു ചാഞ്ഞും ചെരിഞ്ഞും ഭംഗി നോക്കുന്നു .കയ്യില വല ഇട്ടു ചന്തം നോക്കി സന്തോഷത്തോടെ വട്ടം കറങ്ങുന്നു 
അമ്മാമക്ക് ഒരുമ്മ  കൊടുത്ത് നൃത്തം വച്ച് കറങ്ങി കറങ്ങി പുറത്തേക്ക് 
   .അമ്മയുടെ മുറിയുടെ വാതിൽക്കൽ ഒരു നിമിഷം നിന്നു  ..പിന്നെ  വേണ്ട എന്ന് കരുതി നടന്നു പോയി 
ഞാനിപ്പോൾ വലിയ കുട്ടിയാണ് അമ്മക്ക് എന്നെ ഇഷ്ട്ടമില്ല എന്ന് എനിക്കറിയാം 
സ്വയം പറഞ്ഞു അവൾ സ്റെപ്പുകൾ ഇറങ്ങി താഴേക്കു  
സന്തോഷവുംപോയി 
മുഖം മ്ലാനമായി 
18 
അച്ഛൻ ഏതോ പാര്ട്ടി കഴിഞ്ഞു ആടി  ആടി ആണ് വരുന്നത് 
 ബാലൻസ് കിട്ടുന്നില്ല .അമ്മ ഇറങ്ങി വരുന്നു 
അച്ഛനെ താങ്ങാൻ നോക്കുകയാണ് 
ദിവ്യെ എന്ന് ഉറക്കെ വിളിക്കുന്നു 
ദിവ്യ ഓടി ഇറങ്ങി വരുന്നു 
താങ്ങാന്‍ ചെന്ന കയ്യ് തട്ടിമാറ്റി അച്ഛന്‍ ചീറി.....
കറുത്ത  ജന്തു ....
നീയെന്നെ തൊടരുത്....
എന്തിനാ സുമി നീയിവളെ പെറ്റത്.
നമുക്ക് അബോര്‍ട്ട്‌ ചെയ്തു കളഞ്ഞാല്‍ മതിയായിരുന്നു....
മറച്ചു വൈക്കാത്ത വെറുപ്പ്‌ മുഖത്തേക്ക് ചീറ്റുന്ന വാക്കുകൾ 

അടി കൊണ്ട പോലെ സ്തബ്ധയായി നിലക്കുന്ന ദിവ്യ 


.

19 
കൊച്ചച്ചന്‍ 
കാനഡയിൽ നിന്നും വരുന്നു 
അവിടെ ഡോകടർ ആണ് 
അച്ഛനെപ്പോലെ തന്നെയുണ്ട് കൊച്ചച്ചനും .  ബുല്ഗാനിൻ താടിയുമായി ഒരു സുന്ദരൻ 
കൊച്ചച്ചന്റെ ദിവുക്കുട്ടി എന്ന് വിളിച്ചു 
സ്നേഹത്തോടെ ചുറ്റി പിടിച്ചു ഉമ്മ വൈക്കുന്നു 
നിറയെ നിറയെ സമ്മാനങ്ങൾ .. .ദിവ്യക്കായി നൽകുന്നു 
വീട്ടില് കൊച്ചച്ചന് ഒരു മുറി ഉണ്ട് 
മേശപ്പുറത്തു കുടുമ്പ ഫോട്ടോകൾ 
കൊച്ചച്ചന് രണ്ടു ആണ്‍ മക്കൾ ആണ് ഭാര്യ മദാമ്മയും 
അവർ ടൂറിനും ഔടിങ്ങിനും ഒക്കെ പോകുന്ന ഫോട്ടോകൾ മുറി മുഴുവൻ ഉണ്ട്  
കൊച്ചചാൻ സ്നേഹത്തോടെ അവളെ ചേർത്തിരുത്തി വീണ്ടും കവിളിൽ ചുമ്പി ക്കുകയാണ് 
എത്രനിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറയുകയാണ് ....
 ടേക്ക് ഇറ്റ്‌ ഈസി ബേബി .
കൊച്ചച്ചന്‍  അവളെ ആശ്വസിപ്പിച്ചു
എന്നിട്ട് തന്നോട് തന്നെ പറഞ്ഞു
idiots
20
ദിവ്യ ചാറ്റ് ചെയ്യുകയാണ്
ചിറ്റ യാണ് 
എനിക്കെപ്പോഴും തിരക്കാണ് എന്നാണ് സ്ഥിരം പല്ലവി 
അമ്മയേക്കാൾ സുന്ദരി .ഹൂസ്റ്റനിൽ ഡോക്ടർ ആണ് 
ഫേസ് ബുക്ക്‌ പ്രൊഫൈൽ കാണാം 
കവർ പേജു സുന്ദരനായ ഒരു പുരുഷന്റെയും ദിവ്യയെ പ്പോലെ മുഖചായ ഉള്ള രണ്ടു ഇരുണ്ട ആണ്‍ മക്കളുടെയും സുമിയുടെയുംചേർന്ന  ഫോട്ടോ ആണ് 
ഏതോ ടൂറിസ്റ്റ് സ്പോട്ട് ആണ് ..എല്ലാവരും ചിരിക്കുകയാണ് 
എല്ലാ വിശേഷവും എടുത്തെടുത്തു ചോദിക്കുകയാണ്
 റിനിയുടെ അമ്മയുടെ കാൻസർ എങ്ങിനെ ഉണ്ട്.
പുതിയ ഡ്രസ്സ്‌ ഇട്ടു നോക്കിയോ
 അവൾ പോയി അതിട്ടു കൊണ്ട് വന്നു ലാപ്പിനു മുന്നിൽ  നിന്ന് ആടി  ക്കാണിച്ചു
നീ ചേച്ചിയെ കാണിച്ചോടി  
പെട്ടന്ന് ദിവ്യയുടെ മുഖം ഇരുണ്ടു 
അവൾ ചാറ്റ് ഓഫാക്കി എഴുനേറ്റു പോയി 
വീണ്ടും വിൻഡോ ഓപ്പണ്‍ ആയി 

ചേച്ചി  ഖ്വാറൻറ്റൈനിൽ   ആക്കിയെക്കുകയാണല്ലോ നിന്നെ 
അടുപ്പിക്കില്ല..
കറുപ്പ് നിറം അവൾക്കും പകര്‍ന്നാലോ എന്ന്  പേടി കാണും 
നീ വിഷമിക്കാതെ 
നിനക്ക് ഞാനില്ലേ 
പ്ലസ് 2 ഒന്ന് കഴിഞ്ഞോട്ടെ .നിന്നെ ഞാൻ ഇങ്ങു  കൊണ്ട് പോന്നോളാം 
അത് വരെ പിടിച്ചു നിന്നാൽ മതി  
 ഒരു കാര്യം ചോദിക്കട്ടെ 
അമ്മഎനിക്ക്  മുല തന്നിട്ടുണ്ടോ 
അമ്മയുടെ വെളുത്ത മുലയില്‍ കറുത്ത രണ്ടു കുഞ്ഞി ചുണ്ടുകള്‍
അമ്മ എങ്ങിനെ സമ്മതിചിട്ടുണ്ടാവുമോ .
സുമി ഓർമ്മയിലേക്ക് തിരികെ പോയി 
21
ആശുപത്രിയാണ് രംഗം
നേഴ്സ് അമ്മാമ്മക്ക് കുട്ടിയെ കൊടുക്കുന്നു
കൊച്ചു കുഞ്ഞു

ഡോക്ട്ടറുടെ  കുഞ്ഞു നന്നേ  കറുത്തിട്ടാണ് എന്ന് നേഴ്സുമാർ തമ്മിൽ അടക്കം പറയുന്നു
 അത് കേട്ട് കൊണ്ട് വരുന്ന അച്ഛൻ
കുഞ്ഞിനെ കണ്ടു അയാളുടെ മുഖം കോപം കൊണ്ട്  ചുവക്കുന്നു
22
ദിവ്യ അമ്മാമയുടെ മടിയിൽ  തല വച്ച് കിടക്കുകയാണ് 
മുടിയിൽ  വിരലോടിച്ചു അവളെ സമാധാനിപ്പിക്കുകയാണ് 

നീ എന്തിനു എന്തിനു വിഷമിക്കണം
നിനക്ക്കു ഷ്ട്ടം  ഒന്നുമല്ലല്ലോ 



നിന്നെ കറമ്പി എന്ന് കരുതുന്ന നിന്റെ അച്ഛനും അമ്മയ്ക്കും മനസിനാണ് കുഷ്ട്ടം ..
അമ്മമ്മേ 

എസ് എസ് എല്‍ സി ക്ക്  എനിക്ക് കിട്ടിയത് 94% ശതമാനം മാർക്ക് ആണ്
അച്ഛനും അമ്മയും ആരെയെങ്കിലും അറിയിച്ചോ .

ഒരു പാർട്ടി നടത്തിയോ 


 ശരത്  അല്ലാതെ  നായര്‍ ദമ്പതികള്‍ക്ക്ഒരു മകള്‍ കൂടി ഉണ്ട് ..മിക്കവര്‍ക്കും..അറിയില്ല ..ഉവ്വോ 

 രണ്ടായിരം രൂപ എടുത്തു തന്നു..
കൂട്ടുകാരുമായി അടിച്ചു പൊളിക്കാന്‍
അതാണ്‌ അമ്മയുടെ ചിലവ് 
അമ്മമ്മ യോട് പറയുകയും കരയുകയും ചെയുമ്പോൾ മനസു ഒന്ന് തണുത്തു  
അമ്മമ്മ  ബാലചന്ദ്രന്റെ ഒരു പുസ്തകം വായിക്കാന്‍തന്നു 


കുഷ്ട്ടം ഉള്ള കുട്ടിയുടെ കൂടെ മുറി പങ്കിടാന്‍ വിസമ്മതിച്ച...

ഒരു ഹോസ്റെലിലെ കുട്ടികളുടെ കഥ
അശ്വമേധം എന്നാ നാടകം പിന്നെ അവിടെ സ്റെജില്‍ അവതരിപ്പിച്ചപ്പോള്‍ 

എല്ലാവര്ക്കും മനസ് മാറുന്നതും...എല്ലാമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം 

 അത് വായിച്ചപ്പോള്‍ മനസിന്‌ ഒത്തിരി സമാധാനം തോന്നി ....

നീയെന്നെ തൊടരുത്....
അച്ഛന്റെ വാക്കുകൾ  നെഞ്ചിൽ കിടന്നു തിങ്ങുകയാണ്   അമ്മമ്മേ 

23 
ബാങ്ക് അക്കൗണ്ട്‌ ഒക്കെ എടുത്തു നോക്കുന്ന ദിവ്യ

 നല്ലൊരു തുക ആയിട്ടുണ്ട് ..
24  


കോണ്‍വെന്റ്   റോഡിലെ ഒരു കടയില്‍  
തെളിഞ്ഞ തിളങ്ങുന്ന ഒരു വെളുത്ത ഉടുപ്പ് കണ്ടു 
ബൊമ്മയെ  ഉടുപ്പിചിരിക്കുകയാണ് 

അതില്‍ നിറയെ പീച്ച് നിറമുള്ള കല്ലുകള്‍ ആണ്
അന്ന് വാങ്ങിയില്ല.

കടയില്‍ ചെന്നപ്പോള്‍ ആ വെളുത്ത 
ഉടുപ്പ് ആരും വാങ്ങിയിട്ടില്ല

അതിട്ടു കണ്ണാടിയില്‍ നോക്കി..
മാലാഖയെ പോലെ ഒരു സുന്ദരി
ചിരി വന്നു പോയി

കറുത്ത മാലാഖയോ

7000 രൂപ 
അമ്മാമയെ ഫോണ്‍ ചെയ്യുകയാണ് 
അമ്മാമ്മേ  നല്ല ഒരു ഗൌണ്‍ ..ഏഴായിരം ആണ്..എടുക്കണോ 

എന്തിനാപ്പോ ഇത്രക്കും വില കൂടിയത് 
ശ്രുതിയുടെ ബര്‍ത്ത് ഡേയ് ക്ക് ക്ഷേണിച്ചിട്ടുണ്ട്
സാരല്ല നീ വാങ്ങിക്കോ 
ഇട്ടു സൈസ് നോക്കി  ഇരിക്കുമ്പോ  
എടുത്തു തരാൻ നിന്ന  കുട്ടിയോട് ചോദിച്ചു 

ഇതിനു  പീച്ച് ചെരുപ്പ് വേണോ ..
അതോ വെളുപ്പ്‌ വേണോ ..

25 
ചെരുപ്പ് കടയിൽ 
ഒത്തിരി തപ്പിയാണ് ആ വെളുത്ത ചെരുപ്പ് കിട്ടിയത് വെളുത്ത മുത്തുകൾ തിളങ്ങുന്നു അതി തൃപ്ത്തി ആയ പോലെ മുഖത്തു ഒരു ചിരി
  
ഉടനെ ഒരു മുഖം തെളിഞ്ഞു വന്നു 
വലിയ കണ്ണുകളും 
അതില്‍ അതിലും വലിയ പീലികളും ഉള്ള ഒരു സുന്ദരൻ 
വെളുത്തു കൊലുന്നനെയാണ് 
ശ്രുതിയുടെ ചേട്ടന്‍ ..
അതാണ് പെണ്ണിനീ  ഒരുക്കം 

എപ്പോള്‍ കണ്ടാലും ഒന്നും മിണ്ടാതെ തന്നെ തന്നെ ഉറ്റു നോക്കുന്നു...

എപ്പോഴും തന്നെ തന്നെ പിന്‍ തുടരുന്ന രണ്ടു തെളിഞ്ഞ കണ്ണുകള്‍...
ബംഗ്ലൂര്‍ ആണ് ജോലി..
മിണ്ടുകയെ ഇല്ല എന്ന് തോന്നുന്നു...
ഓര്‍ത്തപ്പോള്‍
പെട്ടന്ന് നെഞ്ചിടിപ്പ്  ഒന്ന് കൂടിയ പോലെ 

26 

ബ്യൂട്ടി പാർലറിൽ  ആണ് ഇപ്പോൾ
 ആന്റി സുന്ദരിയാണ് ,കണ്ണിൽ  ഒറു കുസൃതി ചിരിയുണ്ട്
എന്താ ചെയ്യേണ്ടത് ..അവരുടെ സ്വരം നനുത്തതായിരുന്നു
മുടി ..
അത്രയുമെ  പറഞ്ഞുള്ളൂ
അലക്ഷ്യമായി പിന്നി ഇട്ടിരുന്ന മുടി അവർ അഴിച്ചിട്ടു
നല്ല നീളമുള്ള മുടി
പക്ഷെ തീരെ ശ്രദ്ധ ഇല്ല  അല്ലെ
ദിവ്യ  ഒന്ന് ചിരിച്ചു
കൊച്ചു കുട്ടിയുടെ കളങ്കമില്ലാത്ത ചിരി
എന്താ ഇത് ചെയ്യേണ്ടേ
എനിക്കിതൊന്നു വൃത്തിയാക്കി തരണം
ഒരു പാർട്ടി ഉണ്ട്
മുഖം ഒന്ന് ശരിയാക്കണം
അതിനു മുഖത്തിന്‌ എന്താ കുഴപ്പം

കറമ്പി അല്ലെ
അല്ലല്ലോ ,നല്ല തേൻ നിറമല്ലേ
വനിതാ നടത്തുന്ന മിസ്സ്‌  കേരള മത്സരത്തിനു ചേരുന്നോ


ദിവ്യ ചേരുന്നോ
അവര്‍ ചോദിച്ചപ്പോള്‍  ഞെട്ടി പോയി
ഞാനോ?
ഈ നിറവും കൊണ്ടോ  ?
നിറത്തിനെന്താ    കുഴപ്പം ?
രണ്ടാമതൊന്നു ആലോചിക്കാതെ ചേരാം 
എന്ന് സമ്മതിച്ചു

പിന്നെ ചെരുപ്പ് കട തേടി യായി നടപ്പ് ..
മൊച്ചിയില്‍ ആണ് അതെ പീച്ച് കല്ലുകള്‍ വച്ച വെളുത്ത സ്ട്രാപ്പുള്ള ചെരുപ്പ് കിട്ടിയത്
പിന്നെ ചേരുന്ന മാല കമ്മല്‍ വള മോതിരം .

.എല്ലാം കഴിഞ്ഞപ്പോള്‍ വൈകി

27
പിന്നെ വീട്ടില്‍ വരാന്‍ തോന്നിയില്ല ..

ജ്യോതി ആന്റിയുടെ പാര്‍ലറിലേക്ക്  പോയി
ലാച്ചയും  ലെഹെങ്കയും  ടോപ്പും കുര്‍ത്തകളും  ജീന്‍സും
മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളൂ
ആദ്യമായാണ് ഗൌണ്‍ ഇടുന്നത് ..
ഷോപ്പില്‍ നല്ല തിരക്കുണ്ടായിട്ടും ആന്റി അത് ഇട്ടു നോക്കിച്ചു ..
പിന്നെ ആരെയൊക്കെയോ ഒക്കെ ഫോണ്‍ ചെയ്യിച്ചു വരുത്തി
അവരുടെ പോര്‍ച്ചി ലും  റ്റെറെസിലും

  തോട്ടത്തിലും വച്ച് വേണു ചേട്ടന്‍ തന്റെ ഒത്തിരി ഫോട്ടോകള്‍ എടുത്തു

ഒരു റോസാപ്പൂവ് പറിച്ചു..അതിന്റെ ഇതളില്‍ ചുണ്ട് പതുക്കെ ചേര്‍ക്കാന്‍ പറഞ്ഞു
മൃദുലമായ റോസാ ഇതളില്‍ അല്‍പ്പം നനവ്‌ ഉണ്ടായിരുന്നു..എന്ന് തോന്നുന്നു
ശരീരം ഒന്ന് വിറച്ചു ..കണ്ണ് ഒന്നും കൂമ്പി ..
പിന്നെ എല്ലാ ഫോട്ടോയുടെയും റഷസ്  ക്യാമറയില്‍ കാണിച്ചു തന്നു
ചിലതെല്ലാം അല്‍പ്പം മോശമല്ലേ എന്നും തോന്നി..
മാറ് കുറച്ചു വലുതാണോ എന്നൊരു സംശയം
ആളുകള്‍ അതിലേക്കു തന്നെ ശ്രേധിക്കും എന്ന മട്ടില്‍ കുറെ ചിത്രങ്ങള്‍
അത് വേണോ എന്നും മനസ് സംശയിച്ചു
എന്നാലും മനസ് മൊത്തത്തില്‍ നിറയുകയാണ് ഉണ്ടായതു
അവർ വേഗം വേഗം ദിവ്യയെ ഒരുക്കുകയാണ്
പുതിയ ഉടുപ്പും ചെരിപ്പും അഴിച്ചിട്ട മുടിയിൽ ഒരു വെള്ളവും ചൂടും മാറി മാറി പ്രയോഗിക്കുന്നു ഇപ്പോൾ തലയ്ക്കു പിറകിൽ ഒരു പ്രദേശം മുഴുവൻ ദിവ്യയുടെ മുടിയാണ് പറന്നു അൽപ്പം ചുരുണ്ട്
 താഴേക്കു കിടക്കുന്നു
വിവിധ രീതിയിൽ ഫോട്ടോ എടുക്കുകയാണ്
പല വേഷങ്ങളിൽ
അവൾ അതൊക്കെ ആസ്വദിക്കുകയാണ്‌


ആന്റി എന്തൊക്കെയോ ഫോംസ് അവളെ കൊണ്ട്  ഒപ്പിടുവിച്ചു
നെറ്റിലും കയറി  എന്തൊക്കെയോ  അയച്ചു
പരെന്റ്സ്‌ സിന്റെ അനുവാദം വേണം.പിന്നെ കോളേജു പ്രിന്സിപ്പലിന്റെ
നാളെയോമറ്റന്നാളോ   കൊണ്ട് വന്നു കൊടുക്കണം
സ്ക്രീനിംഗ് ഉണ്ട്
എന്നെ അവര് എടുക്കത്തില്ല ആന്റി
എന്ന് പറഞ്ഞു വേഷം മാറി വീണ്ടും റോഡിൽ ഇറങ്ങി
നന്നായി ഇരുട്ടി ക്കഴിഞ്ഞിരുന്നു


28
കണ്ണാടിയുടെ മുന്നില് പുതിയ ഉടുപ്പുമിട്ട്‌ നിന്ന് വട്ടം കറങ്ങുകയാണ്‌


മുടി എന്തായാലും സോഫെന്‍ ചെയ്യണം
തൊടുമ്പോള്‍ അങ്ങിനെ സില്‍ക്ക് പോലെ തോന്നണം
മുഖം ഫേഷ്യല്‍  ചെയ്യണം ..
ബ്ലീചിടണം
അപ്പോള്‍ കുറെ കൂടി വെളുക്കും ..
ഉറപ്പാണ്‌

അമ്മയുടെ കാശ്മീരി ആപ്പിളിന്റെ ചുവപ്പ് ഉണ്ടാവുകയില്ല
എങ്കിലും


ദിവൂ കുട്ടി ചുന്ദരി ..
അമ്മമ്മയുടെ വാക്കുകള്‍..

അറിയാതെ ചുണ്ടിൽ  ഒരു പുഞ്ചിരി വിടര്‍ന്നു
 തന്നത്താൻ പറഞ്ഞു
ചുന്ദരി ആകാമോ എന്ന് നോക്കട്ടെ 

29 
വീണ്ടും  പാർലറിൽ 


മുടി നീട്ടി എടുക്കണം
അയ്യോ ..വിചാരിച്ച പോലെ എളുപ്പമല്ല സംഗതികള്‍..
അഞ്ചു മണിക്കൂര്‍ എടുത്തു

അത് കഴിഞ്ഞു മുടി അവര്‍ ഭംഗിയായി വെട്ടി ഇട്ടു 
അരയും കഴിഞ്ഞു അങ്ങിനെ നീണ്ടു തിളങ്ങി കിടക്കുന്നു
ആന്റി ചോദിച്ചു 
എവിടുന്നാണീ മുടിയത്രയും കിട്ടിയത് 
അമ്മമ്മയുടെ നിറത്തോടൊപ്പം  കിട്ടിയ സമ്മാനം ആണ്

മുടിയും നിരയൊത്ത പല്ലുകളും

ബ്യൂടീഷ്യന്‍ ചേച്ചി അതിനിടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയിരുന്നു ..


അമ്മ ഇതുവരെ മുടി നീട്ടിയത്  കണ്ടിട്ടില്ല..
മൂന്നു ദിവസം അനക്കാതെ അഴിച്ചിട്ടു നടകേണ്ടി വന്നു..
കളിക്കാനും പോയില്ല..
നീന്താനും പോയില്ല
മൂന്നാം ദിവസം അവര്‍ മുടി കഴുകി തന്നു..
ഫേഷ്യല്‍ ചെയ്തു





പാർട്ടിക്ക് ഒരുങ്ങുന്ന ദിവ്യ 


മുടി മുകളില്‍ പിന്‍ ചെയ്തു വച്ച് വേഗം മേൽ ക്കഴുകി
ഭംഗിയായി മേക്ക് അപ്പും  ഇട്ടു ഗൌണും ഇട്ടു അങ്ങിനെ ആടി  ആടി  താഴേക്ക്‌ ചെന്നപ്പോള്‍..
ഞെട്ടി പോയി
അമ്മയും അച്ഛനും വേറെ ആരോ ഒക്കെയും
ഒരു മനോഹര സ്വപനത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന പോലെ,മുഖം വിളറിപ്പോയി 

നീ എവിടെക്കാ ഈ നേരത്ത് ..
ശ്രുതിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി അല്ലെ അമ്മെ
അമ്മക്ക് സമാധാനം ആയി.മൂന്നു വീടിനു അപ്പുറം ആണ് ശ്രുതിയുടെ വീട്
മുഖത്തെ ചിരി മായാതെ തന്നെ എല്ലാവർക്കും പരിച്ചയപെടുത്തുകയും ചെയ്തു
മോളെ ഇത് കൊച്ചച്ചന്റെ അമേരിക്കയിലെ  കൂട്ടുകാര്‍ ആണ്  
ഫിലിപോസും അന്നമ്മയും..
അവര്‍ അവിടെ നാസയില്‍ ആണ്

നിനക്കായി രാജേഷ്‌ ഒരു പെട്ടി നിറയെ എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട് ..

പെട്ടി വാങ്ങി ദിവ്യ ഒന്ന് ചിരിച്ചു.അവര്ക്ക് രണ്ടുപെര്ക്കും ദിവ്യയെ ഇഷ്ട്ടമായി എന്ന് തോന്നുന്നു 
എല്ലാം തുറന്നു നോക്കി അമ്മായ കാണിച്ചു വേഗം ശ്രുതിയുടെ വീട്ടിലേക്കു നടന്നു 
സന്തോഷമായി ദിവ്യക്ക്‌ 
എന്റെ പുന്നാര കൊച്ചച്ചൻ 
നാട്ടില്‍ അമ്മക്ക് ഞാന്‍ ഒരു മകള്‍ മാത്രമേ ഉള്ളൂ
അങ്ങിനെ വേണം 
ഒത്തിരി ഒത്തിരി സാധനങ്ങള്‍    ..
നഖം വെട്ടി മുതല്‍..
മുഖത്ത് പുരട്ടാന്‍ ഉള്ള ക്രീമുകളും ഷാമ്പൂകളും..
നീന്താന്‍ പോകുമ്പോള്‍  ഇടാന്‍ ഉള്ള ഡ്രെസ്സുകളും  
ഷട്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ഇടാന്‍ ഉള്ള 
ഡ്രെസ്സുകളും
അങ്ങിനെ എന്തൊക്കെയാ  കൊടുത്തു വിടുക

കൊച്ചച്ചന്റെ  രാജ കുമാരിയാണ് ദിവൂ  

ഓർമ്മകൾ 
കൊറിയര്‍കാരന്‍ ജന്മ ദിനത്തിൽ  ഭംഗിയുള്ള ഒരു കേക്കും
ഒരു കുല റോസാ പൂക്കളും..
ഒരു മോഡേണ്‍  വാച്ചും 
ഫ്രം കൊച്ചച്ചൻ വിത്ത്‌ ഇമ്മെന്സ് ലവ് 
  
ഓർമ്മകൾ 
ചിറ്റ വന്നിട്ട് ഷോപ്പിങ്ങിനു പോകുമ്പോൾ 
വലിയ കാറിന്റെ പിന് ഭാഗം മുഴുവൻ നിറയെ പെട്ടികൾ ആണ് 
 കുന്നു ഉടുപ്പുകള്‍ വാങ്ങി തരും
അടി വസ്ത്രങ്ങളും ..
മേല്‍ കുപ്പായങ്ങളും ..
ജീന്‍സുകളും ടോപ്പുകളും എല്ലാം..

ശ്രുതിയുടെ വീട് 
ശ്രുതിയുടെ വീടിലേക്ക്‌ നടക്കുമ്പോള്‍ ചില്ല് ചെരുപ്പ് ഇട്ടു കാലു വേദനിക്കുന്ന പോലെ തോന്നി
എവിടെ ഒക്കെയോ കുത്തി കൊള്ളുന്നോ
നടപ്പ് പതുക്കെ ആക്കി
ഹീലിത്തിരി  കൂടുതല്‍ ആണോ
മുഖത്ത് മേക്ക് അപ്പ് കൂടുതല്‍ ആണോ..
പുട്ടി ഇട്ട പോലെ ഉണ്ടാവുമോ
മുടി ഉലഞ്ഞോ ആവോ ..
അങ്ങിനെ ഭയന്ന് ഭയന്ന് ചെന്ന് കയറിയത് റിയയുടെ മുന്നിലേക്കാണ്
ഒരു കൂവല്‍ ആണ് അവളില്‍ നിന്നും വന്ന ആദ്യ പ്രതികരണം
ഇതാര് ദിവുവോ..
അമ്മച്ചിയെ കണ്ടിട്ടറിഞ്ഞില്ല കേട്ടോ


ചിരിയും ആര്‍പ്പു വിളികളും ..
ശരിക്കും നാണം കേട്ട് പോയി..

എങ്കിലും മുഖത്തു ചിരി അങ്ങിനെ പിടിച്ചു നിര്‍ത്തി ..

കാരണം ആരൊക്കെയോ ഫോട്ടോകള്‍ എടുക്കുന്നുണ്ട്..
ഫ്ലാഷു തലങ്ങും വിലങ്ങും വീശുന്നുണ്ട്

ഒന്നോടിച്ചു നോക്കി ചുറ്റിലും..
വലിയ ഇമകള്‍ ഉള്ള തിളങ്ങുന്ന കണ്ണുകള്‍ ..
എവിടെ എങ്കിലും ഉണ്ടോ എന്ന്
ഉവ്വ് 
കയ്യില്‍ കാമേറയുമായി തന്നെ തന്നെ നോക്കി നില്‍ക്കുന്നു
ഒന്ന് പുഞ്ചിരിച്ചു ..
അപ്പോള്‍ തന്നെ റിയ അങ്ങോട്ട്‌ വന്നു
ശ്രാവണ്‍  എന്റെ രണ്ടു സ്നാപ്സ്  എടുക്കൂ പ്ലീസ്
വെളുത്തു ചുവന്നു തുടുത്തു അപ്പോള്‍ വിരിഞ്ഞ ചെമ്പനിനീര്‍  പോലെ റിയ
അങ്ങോട്ട്‌ തിരിയുന്ന രണ്ടു വലിയ കണ്ണുകള്‍ ..


മുഖം തിരിച്ചു ബാക്കി എല്ലാവരിലേക്കും ശ്രെധ തിരിച്ചു
ശ്രുതിയുടെ ലാച്ച ഗംഭീരം തന്നെ ..
നല്ല തുക ആയിട്ടുണ്ടാവും..
ചേരുന്ന കമ്മലുകളും മാലയും.

മാല സ്വര്‍ണ്ണം ആവുമോ..
ഇല്ല ഇല്ല..
ഒരു പതിനഞ്ചു ലക്ഷം എങ്കിലും ആകും ആത്തരം  ഒന്ന് എടുക്കാന്‍
ചിറ്റ അന്ന് എടുത്തത്‌ കണ്ടതെല്ലേ
പിന്നെ എല്ലാവരും   കുശലം പറഞ്ഞും..
കുറച്ചു വൈന്‍ കുടിച്ചും .

അവരുടെയും ഇവരുടെയും ഒക്കെ കാര്യം പറഞ്ഞും ..

മഞ്ജു വാര്യർ വേറെ കല്യാണം കഴിക്കുമോ 

ദിലീപ് മറ്റേ നടിയേ കല്യാണം കഴിക്കുമോ
ഫ്രഞ്ച്ല ലിറെരെച്ചർ സെക്കന്റ്‌ ഇയർ ലെ  ആ സുഷമക്ക് വയര്‍ ചാടുന്നുണ്ട്
ഇനി ഗര്‍ഭമോ മറ്റോ ആണോ 

സിസ്റ്റര്‍ ഡിഗ്ന കാലു   തെറ്റി വീണപ്പോള്‍  തുട വെളിയില്‍ കണ്ടതു
എല്ലാം പറഞ്ഞു..
ചിരിച്ചും കളിയാക്കിയും
ഒരു ഡയറ്റിങ്ങും    നോക്കാതെ കണ്ടതൊക്കെ വാരി വലിച്ചു തിന്നും

പതിനൊന്നു മണിയായി എല്ലാം തീര്‍ന്നപ്പോള്‍
ശ്രാവണ്‍ നോക്കുന്നത് കാണാം 
ദിവ്യയുടെയും കൂട്ടുകാരികളുടെയും പല പല ആംഗിളിൽ ഫോട്ടോ എടുക്കൽ തന്നെ പരിപാടി 
ചിലത് മൊബൈലിലും എടുക്കുന്നുണ്ട് 
എന്നാൽ റിനി അവന്റെ പിറകെ തന്നെയുണ്ട്‌ 

ശരത്തുമായി എന്തൊക്കെയോ പറഞ്ഞു 
പതുക്കെ പുറത്തു ഇറങ്ങിയപ്പോള്‍
മുന്നില്‍ വീണ്ടും അയാള്‍
കൂടെ നടന്നു കയ്യിലെ കാമറയിലെ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി

എല്ലാത്തിലും തന്റെ മുഖം മാത്രം
 കോഴി കാലു കടിച്ചു വലിക്കുന്ന ഫോട്ടോ വരെ ഉണ്ട്..
എന്തൊരു വൃത്തികെട്

"കൊച്ചേട്ട..വേണ്ട പ്ലീസ് അത് കളയണം..
ആരെങ്കിലും കണ്ടാല്‍ മാനം പോകും "
ശ്രുതി വിളിക്കുന്ന പോലെ അറിയാതെ വിളിച്ചതാണ് .കൊച്ചേട്ടന്‍ എന്ന്
എന്തായാലും അപ്പോഴേക്കും വീടെത്തി..
ഒരു ബൈ പറഞ്ഞു അകത്തേക്ക് പോരുമ്പോള്‍ കണ്ണുകള്‍
എന്തോ തന്നോട് പറയാന്‍ ശ്രേമിക്കുന്നോ എന്നൊരു സംശയം തോന്നി ..
അല്‍പ്പം ലജ്ജയോടെയാണ് ചിരിച്ചു പിരിഞ്ഞത്
27 

വനിതയുടെ മത്സരത്തിനു ഉള്ള ഒരുക്കങ്ങള്‍
മുഖം വെടിപ്പാക്കി..
വക്സിംഗ് ,ത്രെഡിംഗ് ,
ശരീര പരിശോധനകള്‍..
കാറ്റ് വാകിംഗ് ,
ഫോട്ടോ സെഷനുകള്‍
കുറെ പെണ് കുട്ടികൾ വേറെയും ഉണ്ട് 
അവൾ ഫൈനലിൽ തിരഞ്ഞെടുക്കപെട്ടു 

ചിറ്റ യോട്  പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു
അവര്‍ ചേടത്തിയും അനുജത്തിയും വലിയ കൂട്ടുകാര്‍ ആണ്
എങ്ങാനും അമ്മയോട് പറഞ്ഞാല്‍ പിന്നെ 
ആ മുഖത്തെ പരിഹാസവും കാണണം

നീ ഞങ്ങളെ നാണം കേടുത്തിയെ  അടങ്ങൂ  

പരീക്ഷക്ക്‌  പോകാന്‍ ,
കോളേജു ബസിനു സമയം ആയാല്‍ ഒക്കെ
ഓർമ്മകൾ 
വീട്ടില് അതിഥികൾ ഉണ്ട് 
അവരെ ശ്രദ്ധിക്കാതെ ..
 ഭൂമിയില്‍  ദിവ്യയും  പടികളും അല്ലാതെ വേറെ ഒന്നും ഇല്ല എന്ന മട്ടില്‍
അതിധികളെ ശ്രേധിക്കാതെ കതകു തുറന്നു വെളിയില്‍ ചാടുന്ന ദിവ്യ ..

ഒരിക്കൽ 
ആരാ ഈ  കുട്ടി ..ഡോക്ടര്‍ 
 എന്ന് ഒരു സ്ത്രീ ചോദിക്കുന്നു 
മുഖത്തെ പുഞ്ചിരി അപ്പാടെ മാഞ്ഞു അമ്മയുടെ ..

അവള്‍ മോളാണ്

അവർ പോയി ക്കഴിഞ്ഞപ്പോൾ ..
നീ എന്നെ നാണം കേടുതിയെ അടങ്ങൂ അല്ലെ
എന്നൊരു മുരൾച്ച 

സഹികെട്ട് പോയി 
അമ്മ പിറകില്‍ ഒരു സ്റെയര്‍ കേസ് വച്ചാല്‍ മതി
ഞാന്‍ അത് വഴി ഇറങ്ങി പോയ്‌ക്കോളാം  

അമ്മയ്ക്കും അത് ഇഷ്ട്ടമായി ..
എന്നാല്‍ വാസ്തു പ്രകാരം അത് പാടില്ല എന്ന് ആരോ പറയുന്നു  .

കോളേജില്‍ പോകാതെ മത്സരത്തിനു പിന്നില്‍ നടപ്പ് തുടങ്ങിയിട്ട് കുറച്ചു ദിവസമായി
പ്രിന്‍സിപ്പല്‍  ലെറ്റര്‍ തന്നു സംശയിക്കാതെ
ഈ കോളേജില്‍ ആണ് പഠിക്കുന്നത് ..ഇത്ര വയസുണ്ട് എന്നൊക്കെ
എങ്കിലും അച്ഛനും അമ്മയും സമ്മതികേണ്ടി വരുമോ എന്നായിരുന്നു പിന്നെ ഭയം
അവര്‍ അറിഞ്ഞിട്ടില്ല എന്ന് എങ്ങിനെ പറയും ..
വനിതക്കാര്‍ അങ്ങിനെ നിര്‍ബന്ധം പിടിക്കുക ആണെങ്കില്‍ അവിടെ വച്ച് നിര്‍ത്താം മത്സരം എന്ന് തീരുമാനിച്ചു
എന്നാല്‍ അവര്‍ക്ക് പെപെറുകള്‍ എല്ലാം ശെരി ആയി കിട്ടിയാല്‍ മതി എന്നാണു
പല തരം സ്ക്രീനിങ്ങുകള്‍ .
.ശരീരത്തിന്റെ അളവുകള്‍ ..
പരിശോധിക്കുന്നത് തീര്‍ത്തും  പുതുമയുള്ള ഇടപാട് ആയിരുന്നു..
കയ്യും കാലും തുടയും വയറും നെഞ്ചും എല്ലാം സൂക്ഷ്മം ആയി അളവ് എടുക്കുന്നു

പല തരം  വേഷങ്ങളില്‍ ..നെഞ്ചും തള്ളിച്ചു
ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു
നീണ്ട മുടിയും ആട്ടി
കാറ്റ് വാക്കും നടത്തി വിലസാന്‍ എന്താ രേസം

മിക്കവാറും ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയ്ക്കു പ്രായം ഉള്ളവര്‍ ..
ആണ് മിക്കവാറും ..

മോഡലുകളും  സിനിമ നടികള്‍ ആകാന്‍ മോഹിക്കുന്നവരും 
ഓറഞ്ചു   പോലെ തുടുത്ത ശരീരവും  ഉള്ള 
സുര സുന്ദരികള്‍

മനോഹര വസ്ത്രങ്ങള്‍
ഒതുങ്ങിയ അരക്കെട്ടും  നെഞ്ചും ..
വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഹെയര്‍ സ്റ്റയിലുകള്‍
കേരളത്തിലെ ഏറ്റവും സുന്ദരികള്‍ ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നു

അവരുടെ ഇടയില്‍ എനിക്കെന്തു സ്ഥാനം ..
എന്നാല്‍ ആരും നിറം ഒരു കാര്യമേ ആക്കുന്നില്ല എന്നതായിരുന്നു സത്യം
കോട്ടയത്ത്‌ നിന്നും വന്ന രേവ ഫിലിപ്പിന് തന്റെ അത്ര ഉയരവും ഇല്ല.
തന്നെക്കാള്‍ മോശം തൊലിയും ആണ് ..
കയ്യും കാലും കൂടുതല്‍ തടിച്ചതും ആണ്
കവിളത്തു തനിക്കുള്ളത് പോലെ നുണ ക്കുഴിയും ഇല്ല

പലതരം സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ ..
ആകെ നൂറ്റി  ഏഴു പേര് 
പതിനെട്ടു  പേരായി ചുരുങ്ങി
അപ്പോഴേക്കും മത്സരം ഗൌരവം ആകുന്നതു തെളിഞ്ഞു വരുന്നത് കണ്ടു
പ്രായക്കുറവും പരിചയ കുറവും കൊണ്ട് പിന്‍ തള്ള പെട്ട് പോകുമോ എന്നതായിരുന്നു ഭയം

എല്ലാവരുടെയും കൂടെ അച്ഛനോ അമ്മയോ  ചേച്ചിയോ അല്ലെങ്കില്‍
ഒരു ആയയോ ഉണ്ടായിരുന്നു

ദിവൂ മാത്രം തനിയെ എന്ന് മനസ്സില്‍ കരുതി
ഞാനും എന്റെ ഭാഗ്യ ചില്ല് ചെരുപ്പും മാത്രം


മത്സര  ദിവസം
അന്നൊരു ശനി ആഴ്ചയാണ് ..
ബാക്കി പെണ്‍കുട്ടികൾ എല്ലാവരും ഹോട്ടെലില്‍ താമസിക്കുകയാണ് ..
ദിവ്യ മാത്രം എന്നും തിരികെ പോരും ..
ഇത് വരെ എന്താ വൈകുന്നത് എന്ന് ആരും അന്വേഷിച്ചിട്ടില്ല ..
ദേവകി അമ്മയോട് പറഞ്ഞു അവര്‍ക്ക് ദിവസവും നൂറു രൂപ അധികം കൊടുത്തു
വൈകീട്ടത്തെ തന്റെ ജോലികള്‍ എല്ലാം ചെയ്യിച്ചു വൈക്കുകയാണ് പതിവ്

അത് കൊണ്ട് താന്‍ ഇല്ലാതിരുന്നത് ഇത് വരെ അമ്മ അറിഞ്ഞിട്ടില്ല

രാവിലെ 
താഴേക്കു ഇറങ്ങുമ്പോള്‍ അമ്മയും അച്ഛനും എങ്ങോ പോകാന്‍ ഒരുങ്ങി ഭക്ഷണം കഴിക്കുകയാണ്
ഗുരുവായൂര്‍ ക്കാണ്  ..
അപ്പോഴേക്കും ശരത്തും എത്തി
ഇന്നവന്റെ പിറന്നാള്‍ ആണ്
എല്ലാ കൊല്ലവും ഗുരുവായൂര്‍ കൊണ്ട് പോയി തൊഴുവിച്ചു
 തുലാഭാരവും നടത്തിയാണ് വരിക .

.ഇന്നെന്ത നേരത്തെ ചേച്ചി ..
ശരത് ചോദിച്ചു
ഒരു കൊമ്പെറ്റിഷന്‍  ഉണ്ട്
എന്ന് പറഞ്ഞു പുറത്തു കടന്നു
പുറത്തു രമേശന്‍ ചേട്ടന്‍ ഓട്ടോയുമായി കാത്തു കിടക്കുന്നുണ്ടായിരുന്നു
വീണ്ടും താജ്  മലബാറിലേക്ക്

അമ്മയും ചിറ്റയും കൊച്ചച്ചനും തന്ന പോക്കെറ്റ്‌  മണി ഏതാണ്ട് തീരുകയാണ്
കൊച്ചച്ചനോട് കുറച്ചു കാശ് ചോദിച്ചാലോ
ഓട്ടോയില്‍ ഇരുന്നു തന്നെ വിളിച്ചു ..
അപ്പോള്‍  ഓഫിസില്‍ നിന്നും തിരികെ പോരികയാണ്
എനിക്ക് കുറച്ചു കാശു വേണം
നേരെ കാര്യം പറഞ്ഞു
എന്തിനാണ് കാശ് ദിവൂ
കൊച്ചച്ച ഇന്ന് മിസ്സ്‌ കേരള മത്സരം നടക്കുയാണ്
ഞാന്‍ അതില്‍ ഉണ്ട്
ലാസ്റ്റ് പതിനെട്ട്‌  പേരില്‍ ഒരാള്‍ ഞാന്‍ ആണ്
മനസിലെ ഉത്സാഹം അറിയാതെ വാക്കുകളില്‍  നിറയുന്നു   
ഇന്നലെ വിളിച്ചിട്ടും ചേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ
അവര്‍ക്ക് ഒന്നും അറിയില്ല ..
അറിയില്ലേ
ഇല്ല പറഞ്ഞില്ല
പറഞ്ഞാല്‍ പിന്നെയും .
.

കൂടുതല്‍ പറഞ്ഞില്ല ..
എത്ര വേണം നിനക്ക് രൂപ..
അമ്പതു മതിയാകും ..
ശരി ഞാന്‍ ഇട്ടേക്കാം.
.കൊച്ചച്ച പകല്‍ എന്നെ വിളിക്കരുത്  കേട്ടോ..
ഫോണ്‍ എടുക്കാന്‍ ഒക്കത്തില്ല
മത്സരം കഴിയുന്നത്‌ വരെ അച്ഛനോടും അമ്മയോടും പറയരുത് കേട്ടോ

അതിനും ഒരു മൂളല്‍ ആയിരുന്നു മറുപടി

പിന്നെ വിളിച്ചത് ചിറ്റയെ  ആയിരുന്നു ..
അവിടെ പുലര്‍ച്ച നാല് മണി
എങ്കിലും ചിറ്റക്കും വലിയ സന്തോഷമായി
എടീ ബിക്കിനിയൊക്കെ ഇട്ടു നില്‍ക്കാന്‍  നിന്റെ അമ്മ സമ്മതിചൊടി .

എന്നായിരുന്നു പിന്നത്തെ ചോദ്യം 

അമ്മയോട് ആര് പറഞ്ഞു

നീ പറഞ്ഞില്ലേ ഇതുവരെ

പിന്നെ പറയാത്തെ കുറ്റമാ
ചിറ്റക്കറിയില്ലേ  
.
രണ്ടു പേര്‍ക്കും എന്നെ കാണാന്‍ തന്നെ ഇഷ്ട്ടമില്ല
അവരുടെ മുന്നില്‍ ചെന്ന് ചാടാതെ എങ്ങിനെ ഒരു ദിവസം കഴിച്ചു കൂട്ടാം എന്നാണ് എന്റെ പ്രധാന ചിന്ത തന്നെ

അപ്പുറത്ത് ഫോണ്‍ നിശബ്ദമായി
നിനക്ക് പണം വല്ലതും വേണോ
വേണ്ട കൊച്ചച്ചന്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട്
ഞാന്‍ കുറച്ചു ഇട്ടേക്കാം എന്ന് പറഞ്ഞു ചിറ്റ ഫോണ്‍  കട്ട് ചെയ്തു

പിന്നെ അമ്മാമ്മയെയാണ് വിളികേണ്ടത്
മനസു ഒന്ന് മടിച്ചു
എങ്കിലും വിളിക്കുക തന്നെ ചെയ്തു
അമ്മാമ്മേ ..അമ്മമ്മേ..
ഫോണ്‍ അടിക്കുംപോഴേ അറിയാതെ വിളി തുടങ്ങും
.അമ്മാമ്മയെ വിളിക്കുമ്പോള്‍ അങ്ങിനെയാണ്

ഫോണ്‍ എടുക്കുന്നത് വരെ അമ്മമ്മേ എന്ന് വിളിയാണ് പതിവ്
അമ്മാമ്മേടെ പോന്നൂട്ടി എന്താ വിശേഷം
എന്നായിരുന്നു പതിവ് ചോദ്യം..

അമ്മമ്മേ ഇന്ന് വൈകീട്ട് താജ് മലബാറില്‍ വച്ച് മിസ്സ്‌ കേരള മത്സരം ഉണ്ട് കാണണം കേട്ടോ
ഞാന്‍ ഉണ്ട് അതില്‍

അമ്മമ്മയും ഒന്ന് പകച്ചു എന്ന് തോന്നി

നീയോ
നിന്റെ അമ്മ സമ്മതിചോടി?

ഇല്ല ഇന്ന് മത്സരം കഴിഞ്ഞിട്ട് അറിഞ്ഞാല്‍ മതി
ഞാന്‍ എന്ത് ചെയ്താലും അവര്‍ക്കെന്ത
അവര്‍ ശ്രെദ്ധിക്കുന്നു പോലുമില്ലല്ലോ എന്റെ കാര്യം
ഞാന്‍ മിസ്സ്‌ യൂണിവേഴ്സ് ആയാലും എന്നെ കാണുമ്പോള്‍ അമ്മയുടെ സുന്ദരി മോള്‍ക്ക്‌ അറയ്ക്കും ..
അത് കൊണ്ട് പറഞ്ഞില്ല 

പറയുമ്പോള്‍ പിന്നെയും തൊണ്ട ഇടറി
അമ്മമ്മയോടു സംസാരിക്കുമ്പോള്‍ ആണ്
 മനസിലെ കെട്ടി നിര്‍ത്തിയിരിക്കുന്ന
 ദേഷ്യവും സങ്കടവും ഒക്കെ പുറത്തു വരിക
പരാതികളും പരിഭവങ്ങളും ..
എല്ലാം പറയുക അമ്മമ്മയോടു ആണ്

ബാക്കി എല്ലാവരുടെയും മുന്നില്‍ ചെല്ലുമ്പോള്‍ 

എപ്പോഴും മുഖത്ത് ഒട്ടിച്ചു വച്ച ഒരു ചിരിയുണ്ടാവും

ഞാന്‍ വൈകീട്ട് പറ്റുമെങ്കില്‍ അവിടെ വരാം കേട്ടോ
നീ സന്തോഷമായി ഇരിക്കണം

ഫോണ്‍ കട്ടായി

ഫൈനല്‍ ആയപ്പോഴേക്കും മനസ് ശാന്തമായി കഴിഞ്ഞിരുന്നു 
മറ്റുള്ളവര്‍ക്കുള്ളത് പോലെ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല
ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പതറിയും ഇല്ല 

സ്ത്രീ എന്ന നിലയില്‍ എന്താണ് പ്രഥമ കര്‍ത്തവ്യം  എന്ന് ചോദിച്ചപ്പോള്‍ 
ഒരു നിമിഷം മനസ് കൂമ്പി പോയി

ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നന്നായി പഠിക്കുക ..
ഒരു മകള്‍ എന്ന നിലയില്‍ അച്ഛനോടും അമ്മയോടും നീതി പുല്കര്തുക ..
എന്തോ അവരെ സ്നേഹിക്കുക 

എന്ന് പറയാന്‍ തോന്നിയില്ല എന്നതാണ് വാസ്തവം .
.
ഒരു ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനോട് സന്തോഷമായും സ്നേഹമായും പെരുമാറുക .

.ഒരു ജോലിക്കാരി എന്ന നിലയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കായി ആവുന്നത്ര ശ്രേമിക്കുക ..

ഒരു അമ്മ എന്ന നിലയില്‍ മക്കളെ നീതി ബോധത്തോടെ പൂര്‍ണ്ണമായി സ്നേഹിക്കുക..
അവരെ സംരക്ഷിക്കുക..
അവരുടെ പഠിത്തം ജോലി ഇതില്‍ എല്ലാം ശ്രെദ്ധിക്കുക ..


ഒരു സാമൂഹ്യ ജീവി എന്നനിലയില്‍ തനിക്കു ചുറ്റുമുള്ളവരുടെ ഉന്നമനത്തിനും ഉയര്ച്ചക്കും ..
തന്നാല്‍ ആകാവുന്നത് ചെയ്യുക ..

സാമൂഹ്യ ഉച്ച നീച്ചത്ത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രേമിക്കുക
അനീതികള്‍ കണ്ടാല്‍ പ്രതികരിക്കുക 


നിങ്ങള്‍ ഒരു പുരുഷനെ വിദ്യഭ്യാസം ചെയ്യിക്കുമ്പോള്‍ ഒരു വ്യക്തിയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു
എന്നാല്‍ ഒരു സ്ത്രീയ വിദ്യഭ്യാസം ചെയ്യികുമ്പോള്‍ നിങ്ങള്‍ ഒരു കുടുമ്പത്തെ  വിദ്യാഭ്യാസം ചെയ്യിക്കുന്നു ..

എന്ന് പറഞ്ഞാണ് നിര്‍ത്തിയത്

വലിയ കരഘോഷം മുഴങ്ങി

പിന്നെ സമ്മാനം ഓരോന്നായി പുറത്തേക്കു വന്നു
മിസ്സ്‌ പുഞ്ചിരി പട്ടം
ദിവ്യ .എസ് .
എഴുനേറ്റു കയ്യുകള്‍ വീശുമ്പോള്‍ മനസ് വല്ലാതെ നിറയുന്നത് അറിഞ്ഞു
നുണ കുഴികളുടെ വിജയം തന്നെ

പിന്നെയും മിസ്സ്‌ മുടി പട്ടവും
ദിവ്യ എസ് നു തന്നെ

അതെ രണ്ടും അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയത് തന്നെ
മനസ്സില്‍ ഒരു നന്ദി പറഞ്ഞു 

 മൂന്നാം സ്ഥാനം 

ബംഗ്ലൂരില്‍ നിന്നും വന്ന നീണ്ട കാലുകള്‍ ഉള്ള ശീതള്‍ കുരിയാക്കൊസിനാണ്
ഒന്നാം സ്ഥാനം കിട്ടേണ്ടത് ആയിരുന്നു ശീതളിന്
എന്നാല്‍ ചോദ്യങ്ങളുടെ ഉത്തരം തീരെ മനസ്സില്‍ തട്ടാതെ
കാണാതെ പഠിച്ചു പറഞ്ഞ പോലെ ആയി പോയത് കൊണ്ടാവും 

മൂന്നാം സ്ഥാനം ആയി പോയത്

രണ്ടാം സ്ഥാനം തൃശൂരില്‍ നിന്നും ഉള്ള ചുരുണ്ട് മുടിക്കരിയായ  രേവതി ചന്ദ്രപാലനാണ്   
കേരളത്തിലെ മിക്ക ബാറു കളുടെയും ഉടമസ്ഥന്‍ ആണ് ചന്ദ്ര പാലന്‍
കയ്യിലും കാലിലും കഴുത്തിലും കനത്ത ആഭരണങ്ങള്‍ അണിഞ്ഞു അവര്‍ ഭാര്യയും ഭര്‍ത്താവും എത്തിയിട്ടുണ്ട് .
.
രണ്ടു പേരുടെയും സന്തോഷം കാണണം ..
മിസ്സ്‌ യൂണിവേഴ്സ് ആയി മകള്‍ എന്ന മട്ടില്‍ ആണ് അവരുടെ നില
 പിന്നെയും അനൌണ്സ് മെന്റു   

മിസ്സ്‌ കേരള
സെന്റ്‌ തെരാസസിന്റെ  കറുത്ത മുത്തായ
ദിവ്യ .എസ്.
സന്തോഷവും സങ്കടവും കൊണ്ട് ശ്വാസം മുട്ടി പോയി
സ്റെജില്‍ വന്നു കെട്ടി പിടിക്കാന്‍ അച്ഛനും അമ്മയും ഇല്ലല്ലോ
എന്നൊരു വലിയ അനാധത്ത്വം
അമ്മാമ്മ എങ്കിലും വന്നാല്‍ മതിയായിരുന്നു എന്നൊരു മോഹം

പിന്നെ തലയില്‍ വന്ന കിരീടം ..
ചിരിയും സന്തോഷവും ..
വേറെ ഒന്നും ചിന്തിക്കാന്‍ സമയം കിട്ടിയില്ല


അപ്പോള്‍ കണ്ടു സ്റെജിലേക്ക് സന്തോഷത്തോടെ കയറി വരുന്നു
അച്ഛനും അമ്മയും അമ്മാമ്മയും ശരത്തും

അമ്മമ്മ വന്നു കെട്ടി പിടിച്ചപ്പോള്‍ പൊട്ടി കരഞ്ഞു പോയി
അമ്മ മുഖത്തെ കണ്ണ് നീര്‍ ശ്രേധയോടെ ഒപ്പി മാറി
പിന്നെ അഭിമാന പൂര്‍വ്വം ചേര്‍ത്തു പിടിച്ചു
അവരുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു
എന്റെ മകള്‍ എന്റെ  മകള്‍

ഒരു രാത്രിയിലെ ..
ഒരേ ഒരു രാത്രിയിലെ മാത്രം സിന്‍ഡ്രെല