രാത്രിയിൽ ഫോണ്‍ മുരളുന്നത് കേട്ടാണ്അവൾ ഉണർന്നത്
ഫോണിൽ ഒരു താടിക്കാരന്റെ മുഖമാണ്
സിനാൻ ..
അവൻ ഇപ്പോൾ ഇസ്രായേലിൽ ആണ്
എന്താണാവോ കാര്യം
സിനാൻ ..
ഉറക്കം ഇനിയും വിട്ടുമാറാത്ത അവളുടെ ചെവിയിലേക്ക് ആയിരം മുത്തങ്ങൾ
അവൾ ഫോണ്‍ ഓഫ് ചെയ്തു കളഞ്ഞു
അകിടിൽ മുത്തി മുത്തി കുടിക്കുമ്പോൾ
പശു കിടാവിന്റെ വായിൽ ഊറുന്ന പാൽ പ്പ ത പോലെ
ഒരു നറും പുഞ്ചിരി അവളുടെ ചുണ്ടിൽ ഊറി കൂടി
അവനും വിളിച്ചില്ല പിന്നീട്
അതിൽ രാവിലെ വീണ്ടും ഫോണ്‍ വൈബ്രെഷനിൽ കിടന്നു കയറു പൊട്ടിക്കാൻ തുടങ്ങി
മോളെ വിളിച്ചുണർത്തി ഹോം വർക്ക് ചെയ്യിക്കുകയായിരുന്നു അവൾ
അത് ദുബായിൽ നിന്നും സിജു ആയിരുന്നു ..
അവൻ നേരത്തെ ഉണർന്നു കൂട്ടുകാരന്റെ ലാപ്പിൽ നിന്നും വിളിക്കുന്നതാണ്
തേനെ നിന്നെ കാണാതേ എനിക്ക് വയ്യെടീ
കൊച്ചു കൊച്ചു പരിഭവങ്ങൾ
സങ്കടങ്ങൾ
പ്രണയ ത്തിറെ എണ്ണമറ്റ പരിവേദനങ്ങൾ
അവൾ എല്ലാം മൂളി കേട്ടു
അവൻ ഫോണ്‍ വച്ചപ്പോഴേക്കും അര മണിക്കൂറ കഴിഞ്ഞിരുന്നു
അവൾ അപ്പോഴേക്കും അരി അടുപ്പത്തു ഇട്ടു
ഇഡ്ഡലി യുടെ മാവെടുത്തു വെളിയിൽ വച്ചു
ചമ്മന്തിക്ക് തേങ്ങ ചിരണ്ടി
മോൾക്കാ യി ഇളം ചൂടിൽ ചായ അല്പ്പം ഹോർലിക്സ് ചേര്ത്തു ഉണ്ടാക്കി അവളെ കള്ബ്ബിൽ കളിക്കാൻ അയച്ചു
പിന്നെ ബ്രേക്ക് ഫസ്റിനും ലഞ്ചിനുമായി തിരക്കിട്ട ജോലി ആയിരുന്നു
വർക്കി ഇതുവരെ വിളിച്ചില്ല വഴക്കാവുമൊ
എങ്കിലും അധികം നേരം സ്വരം കേൾക്കാതെ ഇരിക്കാൻ അവനാവില്ല
ഭാര്യയെ വേണമെങ്കിൽ മൂന്നു ദിവസം വിളിക്കാതെ ഇരിക്കാം
എന്നാൽ നിന്റെ സൌണ്ട് കേട്ടിട്ലെങ്കിൽ ഹൃദയം നുറുങ്ങി പോകും എന്നാണു
അവൻ ഇപ്പോഴും പറയുക
എന്നാൽ ഈയിടെ ആയി ആ അനാമിക അവനെ കേറി കൊത്തിയിട്ടുണ്ടോ എന്നൊരു സംശയമുണ്ട്
വരട്ടെ നോക്കാം
എല്ലാവർക്കും ഊണ് പാത്രത്തിൽ ആക്കി,
മുറി ഒന്ന് അടിച്ചു വാരി അടുക്കള തുടച്ചു വൃ ത്തി ആക്കി അവൾ കുളിക്കാൻ കയറി
ഭർത്താവു അപ്പോഴേക്കും രാത്രി ജോലി കഴിഞ്ഞു വന്നിരുന്നു
വേഷം മാറുമ്പോഴും അവർ നെറ്റിലെ പുതിയ സംഭവ വികാസങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്നു.
വർക്കി വിളിച്ചിട്ടില്ല എന്നോർത്തു അവൾക്കു വേവലാതി ഉണ്ടായിരുന്നു
അയാൾ സമാധാനിപ്പിച്ചു
അനമികയെ ആർക്ക്സ ഹിക്കാൻ ആകും
മൂന്നേ മൂന്നു ദിവസം അവൾ തിരികെ നിന്റെ അടുത്തു തന്നെ വരും നോക്കിക്കോ
അവൾക്കു സമാധാനമായി
ഇന്നേവരെ നെറ്റിലെ പുരുഷന്മാർ പെരുമാറുന്നത്
അയാൾ പറയുന്നത് പോലെ തന്നെ ആവും എന്നെന്നതാണ് വാസ്തവം
പോക്കെറ്റിലെ ഫോണ്‍ അയാൾക്ക് കൊടുത്ത് അവൾ പറഞ്ഞു
നീ ആ സീനത്തിനെ ഒന്ന് വിളിക്കണം കേട്ടോ
അവളുടെ ഭർത്താവു അവളെ ഇന്നലെ തല്ലി
എസ് എം എസ് കണ്ടു
ഭർത്താവിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു
അവനെ ഞാൻ അഴി എണ്ണിക്കും
ഡോണ്ട് ...ഡോണ്ട് ബി സില്ലി ഡിയർ
ബി പ്രാക്ടിക്കൽ
അവളുടെ ജീവിതം അല്ലെ
അവൾ അത് ഡീൽ ചെയ്തോളും
വർക്കി വിളിക്കുക ആണെങ്കിൽ സ്വീറ്റ് ആയി
ഒരു എസ് എം എസ് കൊടുക്കണം കേട്ടോ
മേമ്മറി യിൽ കിടക്കുന്ന പതിനെഴാമത്തെത്
നിന്റെ സ്വരം കേൾക്കാതെ എന്റെ നെഞ്ചു വിങ്ങുന്നു മോനെ
പിന്നെ
അവൻ അവളെ അവളുടെ ഓഫിസിനു വാതിൽക്കൽ ഇറക്കി
എന്നാൽ പോട്ടെ
വൈകീട്ട് അഞ്ചു മണിക്കു എന്നെ പിക് ചെയ്യാൻ വരില്ലേ
അവൾ ഒഫിസിലെക്കും അവൻ ഉറക്കത്തിലേക്കും പിരിഞ്ഞു
?
???
????