2010, ജൂൺ 13, ഞായറാഴ്‌ച

mummy & me















 mummy & me


വളരെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട ഒരു സിനിമ.
ഒരു നിമിഷം പോലും നമുക്ക് സമാധാനം കിട്ടില്ല..
വീട്ടില്‍ ഒരു ബോംബ്‌ ഉള്ള പോലെ ഉര്‍വശി
അവള്‍ മകള്‍
രണ്ടു ബോംബുകള്‍ ഉള്ള പോലെ മുകേഷ്
ഭാര്യയും മകളും
.മൂന്നു ബോംബുകള്‍ ഉള്ള പോലെ അവരുടെ ഏക മകനും
അച്ഛന്‍ അമ്മ ചേച്ചി
ഒരു കൌമാരക്കാരിയുടെ തീക്കാറ്റ് പോലെ ആളി പടരുന്ന വികാരങ്ങള്‍..
അവള്‍ക്കു അതില്‍ നിയന്ത്രണമേ ഇല്ല..
ഒറ്റ മകള്‍..അവളുടെ കാര്യത്തില്‍ ആവശ്യത്ത്തില്‍ കൂടുതല്‍ ഉത്കന്ട പെടുന്ന അമ്മ ഉര്‍വശി
വൈകീട്ട് വന്നു കയറുമ്പോഴേ നൂറു കൂട്ടം പരാതികളുമായി ഭര്‍ത്താവിനെയും
നിരന്തര കുറ്റ പെടുതലുമായി മകളെയും കാത്തിരിക്കുന്ന ഉര്‍വശിയുടെ ക്ലാര
നമുക്ക് പരിചിതമായ കാഴ്ചയാണ്..
അവരുടെ കുടുമ്പത്തിലെ വഴക്ക് മകളെ ജുവല്‍ ..എന്നാണു അര്‍ച്ചന കവിയുടെ കഥാ പാത്രത്തിന്റെ പേര് ..വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു..
കുഞാക്കോ ബോബന്റെ മനോഹരമായി ആഖ്യാനം ചെയ്യപെട്ട കഥാ പാത്രം..നമുക്കെല്ലാം സുപരിചിതന്‍ തന്നെ..
ശരാശരി മലയാളി യുവാവിന്റെ പാകതയും പക്വതയും അവനുണ്ട്..
വലിയ കുടുമ്പ കലഹങ്ങള്‍ക്ക് ശേഷം അവള്‍ക്കു ഒരു കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുകയാണ്..
അതില്‍ അവള്‍ക്കു ഒരു ചങ്ങാതിയെ കിട്ടുന്നു.ചാറ്റ് ഫ്രണ്ട്
ശാന്തനും അനാധനുമായ അമീര്‍..
അവളുടെ സ്വഭാവത്തില്‍ ഒരു നല്ല വ്യതിയാനങ്ങള്‍ വരുത്താന്‍ അമീരിനായി..
സാവധാനം അവള്‍ അവനുമായി പ്രണയത്തില്‍ ആവുന്നു..
ഒരിക്കലും കണ്ടിട്ടില്ലാത്ത അവനെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിക്കുന്നു
ശെരി ചെയ്യാന്‍ ഭയക്കരുത് എന്ന് പപ്പാ പറഞ്ഞിട്ടില്ലേ
അമീര്‍ ആണ് എന്റെ ശരി
എന്നവള്‍ പറയുന്നു
നാടകീയമായ രംഗങ്ങള്‍..
മനോഹരമായ ആഖ്യാനം
മുകേഷും ഉര്‍വശിയും അര്‍ച്ചന കവിയും ചേര്‍ന്നുള്ള ഒന്നാംതരം അഭിനയ മുഹൂര്‍ത്തങ്ങള്‍..
ആ അനിയന്‍ പോലും എത്ര നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..
തങ്ങളുടെ അഭിനയം കൊണ്ട് കൂടുതല്‍ കയ്യടി നേടണം എന്ന് ഓരോരുത്തര്‍ക്കും ഒരു വാശി ഉള്ളത് പോലെ..
പരസ്പരം മത്സരിച്ചു അഭിനയിച്ചു..




അവരുടെ വീട്ടിലെ ഒരു വഴക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കയ്യ് നെഞ്ചില്‍ അമര്‍ത്തി പിടിച്ചിരിക്കുകയാണ്.
.അറിയാതെ..
ആധി കയറിയിട്ട്..
അബോധ പൂര്‍വ്വം ചെയ്തതാണ്..
അത്ര ശക്തവും തീകഷണവും ആണ് സംഭാഷണവും അഭിനയവും
ഫ്രീകി ഫ്രൈഡേ എന്ന ഒരു സിനിമ പണ്ട് കണ്ടതോര്‍ക്കുന്നു..
വളരെ രസകരമായ ഒരു കഥയാണിത്..തനിയെ രണ്ടു മക്കളെ വളര്‍ത്തുന്ന ഒരു ചെറുപ്പക്കാരിയായ അമ്മ്മയും
teen ആയ മകളും മകനും,അമ്മയുടെ കാമുകനും മകളുടെ ബോയ്‌ ഫ്രണ്ടും ..
എല്ലാം ചേര്‍ന്ന് മനോഹരമായ ഒരു സിനിമ..
അമ്മക്ക് മകളെ മനസിലാവുന്നെ ഇല്ല..
തീര്‍ച്ചയായും മകള്‍ക്ക് അമ്മയെ സഹിക്കാനെ ആവുന്നില്ല
..ഒരു മന്ത്രവാദതാല്‍ മുപ്പത്തഞ്ചുകാരിയായ അമ്മ മകളുടെ ശരീരത്തിലേക്കും മറിച്ചും ആവുകയാണ്..
പിന്നെ നടക്കുന്ന നാടകീയ രംഗങ്ങള്‍..
രണ്ടു പേരും മറ്റേ ആളുടെ കുപ്പായത്തിനുള്ളില്‍ ആവുമ്പോള്‍ പരസ്പരം മനസിലാവുന്നു..
ഒരു വിധം തിരിച്ചു മനസുകള്‍ കിട്ടി പരസ്പരം നല്ല കൂട്ടുകാര്‍ ആവുന്നു..
ഈ സിനിമ പല കാരണങ്ങളാലും നമ്മെ ആ സിനിമയെ ഓര്‍മിപ്പിക്കും..
പിന്നെ അമ്മയും മകളും തമ്മിലുള്ള കലഹത്തിനു മിക്കവാറും ഹവ്വയുടെ കാലം മുതല്‍ ഉള്ള ചരിത്രം കാണും..
ആരും എഴുതാത്തതാവും എന്നാണു എന്റെ ബലമായ വിശ്വാസം
കൌമാരം പെണ്‍ മക്കള്‍ക്ക്‌ വലിയ വിഷമത്തിന്റെ കാലഖട്ടമാണ്..
അവളുടെ രക്തത്തില്‍ അപ്പോള്‍ ഒരു സാധാരണ സ്ത്രീയുടെ ഉള്ളതിനേക്കാള്‍ ,ആവശ്യമുള്ളതിനേക്കാള്‍ പല മടങ്ങ്‌ കൂടുതല്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉണ്ടാവും..
അവളുടെ പിരിമുറുക്കം കൂടുതലും അത് കൊണ്ടാണ്.
കൂട്ടുകാരാണ് അവളുടെ ശരികള്‍..
അവരുടെ സ്നേഹവും അന്ഗീകാരവും അവര്‍ക്കു വളരെ വലുതാണ്‌...
വസ്ത്ര ധാരണ രീതികള്‍ കണ്ടാല്‍ നമ്മള്‍ മാതാ പിതാക്കള്‍ നിസ്സഹായര്‍ ആയി പോകും..
പൌഡര്‍ ഇടാത്ത മുഖവും പടര്തിയിട്ട മുടിയും നരച്ച ജീന്‍സും
,ആളെ ഇട്ടു തുന്നിയെടുത്ത പോലുള്ള കുപ്പായങ്ങളും..
കാതില്‍ ഒരു പട്ടിക്കു കുറുകെ ചാടാന്‍ തക്ക വലിപ്പമുള്ള റിങ്ങുകളും,
അല്ലെങ്കില്‍ ഇപ്പോള്‍ കാതോടെ താഴെ വീണു പോകും എന്ന് നമ്മെ പേടിപ്പിക്കുന്ന തരത്തില്‍ ഉള്ള പടു കൂറ്റന്‍ കുണുക്കുകളും
ഒരു കുട്ടി സ്ടൂളിന്റെ അത്ര പൊക്കം ഉള്ള ചെരുപ്പും..
അതാണ്‌ ഇന്നത്തെ ടീനെജു കാരിയുടെ മുഖ മുദ്രകള്‍
എല്ലാം കണ്ടാല്‍ അപ്പോള്‍ നമ്മള്‍ ക്ലാരയെ ഒര്തോണം..
ഏതെങ്കിലും അമ്മ
അവള്‍ എന്തേലും ചെയ്യട്ടെ എന്നെ കൊണ്ട് തല്ലു കൂടാന്‍ കഴിയില്ല
എന്ന് കരുതിയതിന്റെ ഫലമാണ് ആ ഇറങ്ങി നടക്കുന്നത്
എന്നാല്‍ ഹിന്ദി സിനിമ നടിമാരെ പോലെ പൊക്കിള്‍ ചുഴി പുറത്തു കാണിക്കുകയോ ശരീര പ്രദര്‍ശനം നടത്തുകയോ ഇവരുടെ രീതിയല്ല
ജീന്‍സ് നനക്കുകില്ല എങ്കിലും ഇവര്‍ അതാണ്‌ ഇഷ്ട്ടപെടുക..
കാതില്‍ ഇപ്പോഴും ഒരു ഫോണും..
അവരുടെ യഥാര്‍ത്ഥ പതിപ്പാണ്‌ ഈ സിനിമയിലെ നായിക..
അവളെ തോണ്ടിയവനെ നല്ല ഊക്കില്‍ അവള്‍ ഒരു ഇടി വച്ച് കൊടുക്കുന്നു..
നമുക്കത് നന്നായി സുഖിക്കും കേട്ടോ
എന്നാല്‍ വീട് ഒരു തീച്ചൂള പോലെ അവളെ പൊള്ളിക്കുന്നു..
ആരും അവളെ സ്നേഹിക്കുന്നില്ല.
.ആരും അവളെ മനസിലാക്കുന്നില്ല
ആരും അവളെ ബഹുമാനിക്കുന്നില്ല
അവള്‍ക്കു വേണ്ട അംഗീകാരം കൊടുക്കുന്നില്ല..
എല്ലാത്തിനും ഉപരിയായി അവളുടെ അഭിപ്രായങ്ങളെ ഞെരിച്ചു അമര്‍ത്തുകയാണ്
ഇഷ്ട്ടപെട്ട വസ്ത്രങ്ങള്‍ പോലും അവള്‍ക്കു കിട്ടുന്നില്ല..അങ്ങിനെ അങ്ങിനെ


ക്ലൈമാക്സ്‌ ഒരു കലക്കന്‍ തന്നെ...
അത് മുന്‍പേ പറഞ്ഞു ഞാന്‍ നിങ്ങളുടെ രസം കൊല്ലി ആവുന്നില്ല
എന്നാല്‍ ജിത്തു തോമസിന്റെ ഈ സിനിമ നിങ്ങള്‍ കാണാതെ ഇരിക്കരുത്
നിങ്ങള്‍ ഒരു അച്ഛന്‍ ആണെങ്കില്‍ ഒരു മകന്‍ ആണെങ്കില്‍ ഒരു മകള്‍ ആണെങ്കില്‍ ഒരു അമ്മയാണെങ്കില്‍..
ഒരു കാമുകന്‍ ആണെങ്കില്‍ ഒരു ചാറ്റ് ഫ്രണ്ട് ആണെങ്കില്‍..ഈ സിനിമ നിസംശയം കണ്ടിരിക്കണം
നിങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഈ സിനിമയില്‍ എന്തെങ്കിലും ഉണ്ടാവും.
സംഘട്ടനം അധികം ഇല്ല..എന്നാല്‍ ഉള്ളത് നല്ല രസികന്‍ കലക്കന്‍ ഇടി തന്നെ..
കുഞ്ചാക്കോ ബോബനെ വില്ലന്മാര്‍ അടിച്ചു ഇടിച്ചു കാലൊടിച്ചു കളയുന്നു..
ഭയന്ന് പോകുന്ന ഒരു രംഗം തന്നെ കേട്ടോ .
പാശ്ചാത്യ സ്ത്രീ പുരുഷ സങ്കല്പങ്ങള്‍ യുവ മനസുകളിലെ ശരി ആവുന്ന ഈ കാലത്ത്
ഈ സിനിമ നമ്മള്‍ കുടുമ്പം മുഴുവനുമായി പോയി കാണേണ്ടതാണ്

ഞാന്‍ തനിയെ യാണ് എന്ന പാട്ട്
iam feeling so lonely..
എന്ന പാട്ടും
പിന്നെ ഗാനങ്ങള്‍ എല്ലാം തന്നെ ഹൃദ്യമായി തോന്നി
ഹൃദയത്തില്‍ തട്ടുന്നവ
വീട്ടില്‍ വന്നിട്ട് വീണ്ടും കേള്‍ക്കണം മൊബൈലില്‍ പകര്‍ത്തണം എന്ന് തോന്നിയ പാടുകള്‍ തന്നെ
സെജോ ജോണ്‍ ന്റെ സംഗീതം അപാരം തന്നെ
കട്ടി കൂടിയ ചെമ്പു പാത്രത്തില്‍ തടുംപോള്‍ ഉള്ള സ്വരം ഉള്ള ആ ഗായിക ആരാണ്
ഗാന രചന ജാസി ഗിഫ്റ്റ് ആണ്
മനോഹരം എന്ന് മാത്രമേ പറഞ്ഞുകൂടൂ
ക്യാമറയും എഡിറ്റിങ്ങും വളരെ നന്നായിരിക്കുന്നു..
നേര്‍ത്ത മൂടല്‍ മഞ്ഞില്‍ ഊട്ടിയില്‍ വച്ചെടുത്ത ഈ ചിത്രം നയന മനോഹരം എന്ന കാവ്യ ഭാഷയിലും..അടി പൊളി എന്ന് മലയാളത്തിലും പറയാം

സംവിധാനം ജിത്തു ജോസഫ്‌ .
അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍ , അര്‍ച്ചന കവി , മുകേഷ് , ലാലു അലക്സ്‌ , ഉര്‍വശി , ശരി , ജനാര്‍ദ്ദനന്‍ , അനൂപ്‌ മേനോന്‍
.
നിര്‍മാണം ജോയ് തോമസ്‌

സംഗീത സംവിധാനം സെജോ ജോണ്‍

2010, ജൂൺ 10, വ്യാഴാഴ്‌ച

pokkiri raja


 pokkiri raja


വളരെ സംശയിച്ചാണ് ഈ സിനിമ കാണാന്‍ പോയത്..പ
ലര്‍ക്കും ഈ സിനിമ പിടിചിരിന്നു ഇല്ല .
പ്രധാനമായും ഒരു തമിള്‍ ചിത്രം ആണ് എന്നാ ആക്ഷേപം ആണ് പ്രധാനമായും അവര്‍ പറഞ്ഞത്..സിനിമ കണ്ടിറങ്ങിയപ്പോള്‍ അത് ശെരി ആണ് എന്ന് ബോധ്യമാവുകയും ചെയ്തു..
തീരെ നിവൃത്തി ഇല്ലാത്ത ഖട്ടത്തില്‍ തീരെ കുറച്ചു മാത്രം തമിള്‍ സിനിമ
തീരെ നിവൃത്തി ഇല്ലാത്ത ഖട്ടത്തില്‍ തീരെ കുറച്ചു മാത്രം തമിള്‍ സിനിമ കാണുന്ന ഈയുള്ളവള്‍ക്കു.മലയാളം എന്നാ പേരില്‍ തമിള്‍ കാണേണ്ടി വന്നു
പ്രധാനമായും തമിഴരുടെ അതി ഭാവുകത്വം പിടിക്കാഞ്ഞിട്ടാണ് തമിള്‍ സിനിമകള്‍ ഒഴിവാക്കിയിരുന്നതും ..ഇത് ഒരു മലയാളം സിനിമ കാണാന്‍ പോയപ്പോള്‍
അതി ഭാവുകത്വം മാത്രമല്ല ..അമിതാഭിനയവും,അത്യുക്തിയും,വിട് വായത്തരാവും അസംഭവ്യമായ സംഭവങ്ങളും ,എല്ലാം ചേര്‍ത്തു വച്ചുണ്ടാകിയ ഒരു സിനിമ എന്ന് നമുക്ക് നിസംശയം പറയാന്‍ കഴിയും
പൊതുവേ പ്ര്ത്വിരാജ് വളരെ നിയന്ത്രിതമായ അഭിനയം ഒരു ഗുണമായി കൊണ്ട് നടക്കുന്ന ഒരു നടന്‍ ആണ്..തമിഴിലും ആ നിലപാട് തന്നെയാണ് ആ നടന്‍ പിന്‍ തുടര്‍ന്നിരുന്നത്..
ഇതിപ്പോള്‍ അതില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് നമ്മളെ അസ്വസ്ഥരാക്കുന്നു..
തമിള്‍ നാട്ടിലെ ഏതോ ഗ്രാമത്തില്‍ ഭംഗിയായി നടക്കുമായിരുന്ന ഒരു കഥ..
കേരളത്തിലേക്ക് പറിച്ചു നട്ടു..
ദൈവമേ ഒറ്റ ക്കാലില്‍ ചിലമ്പ് അണിഞ്ഞു ശ്വേത മേനോന്റെ നൃത്തം ..
അമ്പലത്തില്‍ നടക്കുന്ന കൂട്ട നൃത്തം.അങ്ങിനെ എന്തെങ്കിലും കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്നാല്‍ പിന്നെ ആ അമ്പലം നമ്മള്‍ പുണ്യാഹം തളിച്ച് ഏഴ് വട്ടം ശുധീകരികേണ്ടി വരും..
പിന്നെ ഒരേ ഒരു സമാധാനം ആണ് നമുക്ക് ഉള്ളത്..
സംവിധായകന്റെ ആദ്യത്തെ സിനിമ അല്ലെ..നമുക്ക് ക്ഷേമിക്കാം..
മമ്മൂടിയുടെ അഭിനയം പഴയത് പോലെ തന്നെ..എന്നാല്‍ ആ കുട്ടി ചാത്തന്‍ ചിത്രത്തിലെ പോലെ തന്നെ തോന്നി .
അതില്‍ ആ മഹാ നടന്റെ തലയില്‍ രണ്ടു കൊമ്പു പിടിപ്പിച്ചവര്‍ ആണ് നമ്മുടെ സംവിധായകര്‍.
ഇനി ഇടിയോ..
സിനിമ ഭാഷയില്‍ പറഞ്ഞാല്‍ സംഖട്ടന രംഗങ്ങള്‍
അത് വളരെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്..
എഴുപതു വില്ലന്മാരെയും നമ്മുടെ നായകന്‍ ഇടിച്ചു ഇടുമല്ലോ..
സാരമില്ല..നമ്മള്‍ മലയാളികള്‍ എന്തും വിശ്വസിക്കുന്ന മണ്ടന്മാര്‍ ആണ്
അല്ലേല്‍ അത് കേട്ട് നമ്മള്‍ കയ്യടിക്കുമോ
കഥ നല്ല ഒന്നാംതരം തന്നെ..
ഏതെല്ലാം തമിള്‍ സിനിമകളെ അനുകരിച്ചു നിര്‍മിച്ചു എന്ന് എനിക്ക് പറയാന്‍ കഴിയില്ല..
തമിള്‍ സിനിമകള്‍ വേണ്ടത്ര കാണാത്തതിന്റെ പോരായ്മയാണ്..
എന്നാല്‍ ഇതിന്റെ ഇംഗ്ലീഷ് ഒറിജിനല്‍ തേടി പോകേണ്ടതില്ല..
തനി പാണ്ട്യ രാജ്യത്തു തന്നെ നിര്‍മ്മിച്ചത്‌ .
എനിക്ക് സംശയം സംവിധായകന്‍ ഇതിനു മുന്‍പ് തമിള്‍ പടങ്ങളുടെ സഹ സംവിധായകന്‍ ആയോ മറ്റോ പ്രവര്‍ത്തിച്ച പരിചയം ഉള്ള ആള്‍ ആയിരിക്കും എന്നാണു
അല്ലെ ലൊരു കാര്യവുമില്ലാതെ ഇങ്ങനെ ഒരു സിനിമ പടച്ചു വിടുമോ
അഭിനയം..
നായികയും നായകനും മമ്മൂട്ടിയും എല്ലാം വളരെ നന്നായി അഭിനയിച്ചിരിക്കുന്നു..
മമ്മൂട്ടിക്ക് പൊതുവേ ഒരു ബഫൂണ്‍ വേഷം ആണ്..
പ്ര്ത്വിയും നന്നായി ചെയ്തു..നെടുമുടി വേണു അത്ര തിളങ്ങിയില്ല..
സുരാജ് ബിന്ദു പണിക്കര്‍ ജോഡി തിളങ്ങി..അയ്യോ ബിന്ദുവിന്റെ നെഞ്ചിലെ ഒരു ആഞ്ഞിടി..നമ്മള്‍ സത്യമായും ഒന്ന് ഞെട്ടി പോകും
അത്ര ഊക്കിലാണ് ഇടിക്കുന്നെ..
വിജയ രാഘവന്‍ നന്നായി.
വില്ലന്‍ സിദ്ധിക്ക് നന്നായി..എന്നാല്‍ നമ്മുടെ ആഭ്യന്തര മന്ത്രിയുടെ മകന്റെ മുടി അല്‍പ്പം കടന്നു പോയി..
ഒരു കോമിക് ലുക്ക്‌ ആയി ആ നല്ല നടന്..അരോചകമായ ഒരു ഹെയര്‍ സ്റ്റൈല്‍

സംഭാഷണങ്ങള്‍ പൊതുവേ ഓജസ്സും ഹാസ്യവും തുളുമ്പുന്നത്‌ തന്നെ..
മമ്മൂട്ടിയുടെ ഇംഗ്ലീഷ്
കസറി എന്ന് തന്നെ പറയേണ്ടി വരും..
ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വകയുണ്ട് അതില്‍..
തിരക്കഥ കഥ പറയുന്ന രീതി എല്ലാം വളരെ നന്നായി.
.എന്നാല്‍ ഈ കഥ തന്നെ വേണമായിരുന്നോ പറയാന്‍ എന്നെ ഉള്ളൂ
കഥ
അച്ഛന്‍ ചെയ്ത തെറ്റ് ഏറ്റെടുത്തു ജയിലില്‍ പോകുന്ന ഒരു ഒരു പതിനാറു കാരന്‍..
അവന്‍ പിന്നെ ഒരു ഗുണ്ട ആവുകയാണ്..
അനിയന്‍ പണ്ടും ചൂടനും തല്ലു കൊള്ളിയും ആണ്/..
കാലം അനിയനെ വല്ലാത്ത ഒരു കത്രിക പൂട്ടില്‍ എത്തിച്ചപ്പോള്‍ ചേട്ടന്‍ പണ്ടത്തെ പോലെ പിന്നെയും അനിയനെ രക്ഷിക്കാന്‍ എത്തുന്ന കഥയാണിത്..
രജനി രീതിയില്‍ ഉള്ള ആവര്‍ത്തിച്ചു വരുന്ന സംഭാഷണം കേട്ടാല്‍ അത് എഴുതിയവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടു കൊടുത്തു വിടാമായിരുന്നു എന്ന് തോന്നി..
അത്രയ്ക്ക് ദേഷ്യം വരും..
ഈ വര്‍ത്തമാനം ഒന്നും പറയേണ്ട സിനിമയില്‍ ഒരു കഥ പത്രം തിളങ്ങാന്‍..
കഥ അവസാനം വരെ നമ്മെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത്..
നായകനും പ്രതി നായകനും ശക്തന്മാര്‍ ആകുമ്പോള്‍,പൊതുവേ കഥയ്ക്ക് ഒരു മുറുക്കവും ഉണ്ടാകും..
ഇനി മമ്മൂട്ടിയെ ഈത്തരം ഒരു റോളില്‍ കണ്ടാല്‍ ആളുകള്‍ കൂവിയെക്കും..
ഗാനങ്ങളും ഗാന ചിത്രീകരണവും കൊള്ളാം..അല്‍പ്പം സ്സ്‌യ്‌ ആയ ഒരു ഗാനം രംഗം ഇപ്പോള്‍ പതിവായി വരികയാണ് എന്ന് തോന്നുന്നു..
എന്തെങ്കിലും ആവട്ടെ.മമ്മൂട്ടിയുടെ ഡാന്‍സ് മെച്ചപ്പെടുന്നു എന്നതാണ് ഒരു നല്ല ലക്ഷണം..
മംമ്മൂട്ടിക്കു നായിക ഇല്ല ഇതില്‍
ശ്രിയ നന്നായി..
മെലിഞ്ഞു നീണ്ട ആനായികയുടെ തിളങ്ങുന്ന കണ്ണുകള്‍ ധാരാളം കാര്യങ്ങള്‍ പറയാന്‍ കഴിവുള്ളവ തന്നെയാണ്
നല്ല താളമുള്ള ഗാനങ്ങള്‍..തനിയെ നമ്മള്‍ ഒന്ന് മൂളുന്ന രണ്ടു പാട്ടെങ്കിലും ഇതില്‍ ഉണ്ട്
ക്യാമറയും നന്നായി മൊത്തത്തില്‍ കയറി അല്ലോ എന്നാ വിഷമം തോന്നില്ല..
എന്നാല്‍ കയറാതിരുന്നാല്‍ ഒരു നഷ്ട്ടവും നമുക്കോ സിനിമക്കോ ഉണ്ടാവുകയം ഇല്ല താനും

അഭിനയിക്കുന്നവര്‍
മമ്മൂട്ടി , ശ്രിയ സരന്‍ , പ്രിത്വിരാജ് , സ്നേഹ , നെടുമുടി വേണു , വിജയരാഘവന്‍ , സിദ്ദിക്ക് , സുരാജ് വെഞ്ഞരമൂട് , സലിം കുമാര്‍ ,
Director: വൈശാഖ്
Music: Jassie Gift

Producer: Tomichan Mulakupadom